
വിവരണം
വസ്‌തുത വിശകലനം
ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരോഗ്യപരമായ രാഷ്ട്രീയ ചർച്ചകൾ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ വേദിയാകുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് അതിരുവിട്ടു പോകുന്നതായും കാണാൻ സാധിക്കും. വസ്തുതകൾ പോലും പരിശോധിക്കാതെയാണ് ചിലര്‍ രാഷ്ട്രീയ ലക്ഷ്യമാത്രം മുന്നില്‍ കണ്ട് ആരോപണങ്ങൾ സത്യമാണെന്ന് വാദിക്കാന്‍ ശ്രമിക്കുന്നത്. ചിത്രങ്ങളുടെ പിന്നാമ്പുറ കഥകൾ പോലും ഊഹാപോഹങ്ങൾ മെനഞ്ഞ് ദുഷ്പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണതയും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിലുണ്ട്. എൻഡിഎയും യുപിഎയും മുഖ്യ എതിരാളികളായി നേർക്കുനേർ പോരാടുന്ന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചില പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അത്തരത്തിലൊന്നാണ് രാഹുൽ ഗാന്ധിയും മോദിയും രണ്ട് മുതിര്‍ന്ന നേതാക്കളുമായി വേദി പങ്കിടുന്ന വ്യത്യസ്ഥ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ചിലരുടെ താരതമ്യം ചെയ്യൽ . ഒരു ചിത്രത്തിൽ മൻമോഹൻ സിങുമായി വേദി പങ്കിടുന്ന രാഹുൽ ഗാന്ധി അദ്ദേഹത്തിന് മുൻപിലുള്ള കുപ്പിയിൽ നിന്നും കുടിക്കാൻ ഗ്ലാസിലേക്ക് വെള്ളം പകർന്നു നൽ കുന്നതും രണ്ടാമത്തെ ചിത്രത്തിൽ എൽ .കെ.അദ്വാനിയുമായി വേദി പങ്കിടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തോട് കൈചൂണ്ടി എന്തോ സംസാരിക്കുയും അദ്ദേഹം തൊഴുന്ന രീതിയിൽ ആംഗ്യം കാണിക്കുന്നതുമാണ്. രണ്ട് ദേശീയ നേതാക്കളും അവരുടെ മുതിർന്ന നേതാക്കളോട് കാണിക്കുന്ന ബഹുമാനത്തെ അളക്കുന്ന രീതിയിലാണ് ലൂയിസ് സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ പ്രൊഫൈലിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. “ഈ ചിത്രങ്ങൾ നമ്മോട് പറയുന്നത് രണ്ട് സംസ്കാരങ്ങളെ പറ്റിയാണ്. വിവരം ഉള്ളവർ തിരിച്ചറിയട്ടെ” എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്കിയിരിക്കുന്നത്. ഇതിനോടകം പതിമൂവായിരത്തിലധികം ഷെയറുകളും 450ല്‍ അധികം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദി അദ്വാനിയോട് ‘ബഹുമാനമില്ലാതെ പെരുമാറിയത് തന്നെയാണോ…?’ എന്നാണോ ഈ ചിത്രത്തില്‍ നിന്നും മനസിലാക്കേണ്ടത്?. ഏത് സന്ദർഭത്തിൽ എങ്ങനെയുള്ള വേദിയിലാണ് ഈ ചിത്രം പകർത്തിയത്? രണ്ട് ചിത്രങ്ങളും പകർത്തിയ വേദിയും ഇതിന് അനുബന്ധമായ മറ്റു ചിത്രങ്ങളും പരിശോധിച്ച് വസ്തുത എന്തെന്ന് മനസിലാക്കാം


Photos : GettyImages
2015 ഏപ്രില്‍ 19ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിന്‍റെ കിസാന്‍ ഖേട്ട് മസ്‌ദൂര്‍ റാലിയുടെ പൊതുസമ്മേളന വേദിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കുടിവെള്ളം ഗ്ലാസില്‍ ഒഴിച്ച് നല്‍ക്കുന്ന ചിത്രമാണ് ആദ്യമുള്ളത്.
2018 സെപ്റ്റംബര്‍ 8ന് ദൽഹിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന്‍റെ ചിത്രങ്ങളില്‍ ഒന്നാണ് മോദിയും അദ്വാനിയും തമ്മിലുള്ള സംഭാഷണത്തിന്‍റെത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫറാണ് ഈ രണ്ട് ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. സമ്മേളന വേദികളിലെ അപ്രതീക്ഷതമായ ക്ലിക്കുകളാണ് (ക്യാന്‍ഡിഡ്) ഇവയെല്ലാം.

www.gettyimages.in എന്ന വെബ്‌സൈറ്റ് രണ്ട് പരിപാടികളുടെയും പൂർണ്ണമായ സീരീസിലുള്ള ചിത്രങ്ങൾ ലഭ്യമാണ്.
ഫോട്ടോഗ്രാഫര്‍മാര്‍ ക്ലിക്ക് ചെയ്യുന്ന ഓരോ ചിത്രത്തിനും കാഴ്ച്ചക്കാരന്‍റെ താൽപര്യത്തിന് അനുസരിച്ചുള്ള വ്യാഖ്യാനങ്ങൾ നല്‍കാന്‍ കഴിയും. അത്തരത്തിലൊരു ചിത്രമാണ് നരേന്ദ്രമോദിയും അദ്വാനിയും തമ്മിലുള്ള സംഭഷണത്തിന്‍റെത്. രാഷ്ട്രീയ നിരീക്ഷകരോ മറ്റ് മാധ്യമങ്ങളോ ചിത്രത്തിന് പിന്നില്‍ പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്ന തരത്തിലൊരു വിവാദം ഒളിഞ്ഞിരിക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഒരുപക്ഷെ 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ എൽ .കെ.അദ്വാനിയുടെ പേരില്ലെന്ന തരത്തിലുള്ള വിവാദങ്ങളുടെ ഭാഗമായി ചിത്രത്തെ വ്യാഖ്യാനിക്കാൻ കഴിയുമെന്നല്ലാതെ ഇരുവരും തമ്മിലുള്ള വാക്‌പോരും കലഹവും ആണ് ചിത്രത്തിലുള്ളതെന്ന് തെളിയിക്കാന്‍ മറ്റു തെളിവുകൾ ഒന്നും തന്നെയില്ല.
മാത്രമല്ല www.tribuneindia.comഎന്ന ന്യൂസ് പോര്‍ട്ടല്‍ ഇതേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുളള സൗഹൃദ സംഭാഷണത്തിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ശരീരഭാഷ അസാധാരണമെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്കമായി ഒന്നും തന്നെയില്ല.


ഈ സംഭവത്തിന്‍റെ വീഡിയോ ഞങ്ങള്‍ക്ക് YouTubeല്‍ ലഭിച്ചു. വീഡിയോ സന്ദര്‍ശിക്കാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യാം.
നിഗമനം
രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ഇന്ത്യയിലെ രണ്ട് പ്രധാന ദേശീയ നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് താരതമ്യം ചെയ്ത് ആ ചിത്രങ്ങൾക്ക് വസ്തുത വിരുദ്ധമായ വ്യാഖ്യാനങ്ങൾ നല്‍കി പ്രചരിപ്പിക്കുയാണ്. യാതൊരു രാഷ്ട്രീയ വിവാദങ്ങൾക്കും മോദിയും അദ്വാനിയും തമ്മിലുള്ള ചിത്രങ്ങൾ കാരണമായിട്ടില്ല. 2018ല്‍ പോലും ഒരു മാധ്യമങ്ങളും ചിത്രത്തിനു പിന്നില്‍ മോദിയുടെ ദാർഷ്ട്യമാണെന്നോ അദ്വാനിയോടുള്ള വെറുപ്പാണെന്നോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ചിത്രത്തില്‍ മോദി അദ്വാനിയോട് തെറ്റായ രിതിയില്‍ പെരുമാറുന്നില്ല, ചര്‍ച്ചയ്‌ക്കിടയിലാണ് ചിത്രം എടുത്തത്. നരേന്ദ്ര മോദിയും അദ്വാനിയും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ചിത്രങ്ങളുടെ പരമ്പരയില്‍പ്പെട്ട ഒരു ചിത്രമാണിത്.
ചിത്രങ്കല്‍ കടപ്പാട്: Getty Images, Hindustan Times

Title:പൊതുവേദിയില്‍ അദ്വാനിയോട് ദേഷ്യപ്പെടുകയാണോ മോദി ചെയ്‌തത്?
Fact Check By: Harishankar PrasadResult: False
