
ലക്നൗവിലെ ഹക്കിം സലാവുദീനിൻ്റെ വീട്ടിൽ നിന്നും യു.പി. പൊലീസ് പിടിച്ചെടുത്ത 3000 തോക്കുകളും 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അര ലക്ഷം വെടിയുണ്ടകളും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം ലക്നൗവിൽ യു.പി. പോലീസ് പിടിച്ചെടുത്ത ആയുധങ്ങളുടേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് നൂർ കണക്കിന് തോക്കുകൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ ലക്നൗവിലെ ഹക്കിം സലാവുദീനിൻ്റെ വീട്ടിൽ നിന്നും യു.പി. പൊലീസ് പിടിച്ചെടുത്ത 3000 തോക്കുകളും 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അര ലക്ഷം വെടിയുണ്ടകളുമാണിത്!
സായുധ കലാപത്തിന് കോപ്പ് കൂട്ടുന്ന ജിഹാദികൾ ഇവിടെയുണ്ട് ”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് മനസിലായി. Wisgoon എന്ന വെബ്സൈറ്റിൽ ഈ ചിത്രം 8 കൊല്ലം മുൻപ് പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
ഹിന്ദുസ്ഥാൻ ടൈംസ് ലക്നൗ പോലീസ് സലാവുദ്ദിൻ അഹ്മദ് എന്നൊരു വ്യക്തിയെ 26 ജൂണിന് അയാളുടെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. വീട്ടിൽ അനധികൃതമായി തോക്കുകൾ നിർമ്മിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് പ്രകാരം ഇയാളുടെ കയ്യിൽ നിന്ന് പോലീസ് പിടിച്ചെടുത്തത് 6 പിസ്റ്റളുകൾ , 1 റൈഫിൾ, 7 എയർ ഗൺ, വെടിയുണ്ടകൾ, കത്തിക്കലും, അന്യ മാരക ആയുധങ്ങളും, ഒരു മാണിൻ്റെ തോൾ എന്നി സാധങ്ങളാണ്.
ആജ് തക് ഈ ആയുധങ്ങളുടെ ചിത്രം അവരുടെ റിപ്പോർട്ടിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം നമുക്ക് താഴെ കാണാം.
വാർത്ത വായിക്കാൻ – Aaj Tak | Archived
ഈ റെയിഡിൽ പിടികൂടിയ ആയുധങ്ങളുമായി ഉത്തർ പ്രദേശ് പോലീസ് അവരുടെ X അക്കൗണ്ടിലും ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ X പോസ്റ്റ് നമുക്ക് താഴെ കാണാം.
നിഗമനം
ക്നൗവിലെ ഹക്കിം സലാവുദീനിൻ്റെ വീട്ടിൽ നിന്നും യു.പി. പൊലീസ് പിടിച്ചെടുത്ത 3000 തോക്കുകളും 20 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അര ലക്ഷം വെടിയുണ്ടകളുടെ ചിത്രം എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം 8 വർഷങ്ങളായി ഇൻ്റർനെറ്റിൽ ലഭ്യമാണ്.
.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title: പഴയെ ബന്ധമില്ലാത്ത ചിത്രം ലക്നൗവിൽ യു.പി. പോലീസ് പിടികൂടിയ ആയുധങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading
