ഈ ചിത്രം ആസ്സാമിലെ ഒരു അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ്റെതല്ല  

Misleading National

ആസ്സാമിൽ ഒരു അനിധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഫോർസ്റ്റ് ഓഫീസറുടെ കാൽ പിടിക്കുന്ന കാഴ്ച എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു വ്യക്തി കരയുന്നതും മറ്റൊരു വ്യക്തിയുടെ കാൽ പിടിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ്  ഇപ്രകാരമാണ്: 

“ ആസ്സാം വനപ്രദേശത്ത് അനധികൃത കുടിയേറ്റം നടത്തിയ കംഗ്ലാദേശി ജിഹാദി കയ്യേറ്റം ഒഴിപ്പിക്കാൻ വന്ന ഫോറെസ്റ്റ് ഓഫീസരുടെ കാലുപിടിക്കുന്നു.. ഈ തക്കാളികൾ ഇവിടെ കടന്നു കയറിയിട്ടും പലസ്തീനും ഇറാനും പൊറുക്കിസ്ഥാനും ജയ് വിളിക്കുകയും ഇന്ത്യക്കെതിരെ പ്രവർത്തിക്കുകയും. ചെയ്യും.. ബീഹാറിൽ 50 ലക്ഷം.. കേരളത്തിൽ എത്ര കാണും?”.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ഫലങ്ങളില്‍ ഇതേ ചിത്രം 20 ഏപ്രിൽ 2025ന് ത്രിപുര ഇന്ത്യ എന്ന വെബ്‌സൈറ്റിൽ ലഭിച്ചു. 

വാർത്ത വായിക്കാൻ – Tripura India | Archived

വാർത്ത പ്രകാരം ഈ ചിത്രം ബംഗ്ലാദേശിൽ നിന്ന് ത്രിപുരയിൽ മോഷണം നടത്താൻ കയറിയ രണ്ട് ബംഗ്ലാദേശി പൗരന്മാരിൽ ഒന്നിൻ്റെതാണ്. ഇവരെ ജനങ്ങൾ പിടിച്ച് ബി.എസ്. എഫിന് ഏൽപിച്ചു എന്നാണ് വാർത്തയിൽ പറയുന്നത്. ആസ്സാമിൽ അനധികൃത കുടിയേറ്റക്കാരുടെ വീടുകൾ തകർത്ത് കൈയേറിയ ഭൂമിയിൽ നിന്ന് ഇവരെ പുറത്താക്കാനുള്ള നടപടി സർക്കാർ ജൂലൈയിലാണ് തുടങ്ങിയത്. അങ്ങനെ ഈ ചിത്രത്തിന് ആസ്സാമിൽ നടക്കുന്ന നടപടികളുമായി യാതൊരു ബന്ധവുമില്ല. 

എന്താണ് ആസ്സാമിൽ നിലവിൽ നടക്കുന്ന കുടിയേയറ്റം ഒഴിവാക്കൽ നടപടി? 

ആസ്സാം സർക്കാർ സർക്കാർ ഭൂമികളിൽ അനിധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 2021 മുതൽ ഇത് വരെ 50000 പേരെയാണ് മേച്ചിൽ ഭൂമിയും സർക്കാർ ഭൂമിയിൽ നിന്ന് ആസ്സാം സർക്കാർ പുറത്താക്കിയാക്കുന്നത്. ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾ ‘ഭൂമി ജിഹാദ്’ ചെയ്യുന്നുണ്ട് എന്ന് ആരോപിച്ചിരുന്നു. ആസ്സാമിൽ ജനസംഖ്യപരമായി മാറ്റം നടത്തുനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത് എന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ച്യതലത്തിൽ ആണ് ഈ നടപടികൾ നടത്തുന്നത്.

പക്ഷെ ഈ നടപടിയെ വിമർശിച്ചും പല രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ആസ്സാം ജാതിയ പരിഷദ് (AJP)യുടെ ലൂരിൻജ്യോതി ഗോഗോയ് ഈ നടപടികൾ തെരെഞ്ഞെടുപ്പിനെ മുൻപ് വർഗീയത നിർമിക്കാനുള്ള പ്രയാസമാണ് എന്ന് പറഞ്ഞു. “ആസ്സാം മുഖ്യമന്ത്രി ആദിവാസികൾക്ക് വേണ്ടിയാണ് ഈ നടപടി നടത്തുന്നത് എന്ന് പറയുന്നു പക്ഷെ യഥാർത്ഥത്തിൽ മുസ്ലിങ്ങളെ കാളും കൂടുതൽ ആദിവാസികളെയാണ് സർക്കാർ പുറത്താക്കിയിട്ടുള്ളത്. കാർബി ആങ്‌ലോങ്ങിൽ 20000 കാർബി, ആദിവാസി, നാഗ സമുദായങ്ങളുടെ 18000 ബിഘ (1 ബിഘ = 14400 സ്ക്വാർ ഫീറ്റ്) ഭൂമി റീലിൻസിന് നൽകി” എന്ന ആരോപണവും AJP ആസ്സാം സർക്കാരിനെതിരെ ഉന്നയിച്ചു. ഇതേ പോലെയുള്ള ആരോപണങ്ങൾ രാജോർ പാർട്ടി, ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് തുടങ്ങിയ പാർട്ടികളും ഉന്നയിച്ചിട്ടുണ്ട്.  

നിഗമനം

ആസ്സാമിൽ ഒരു അനിധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഫോർസ്റ്റ് ഓഫീസരുടെ കാൽ പിടിക്കുന്ന കാഴ്ച എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം ഏപ്രിൽ മാസത്തിൽ ത്രിപുരയിൽ പിടികൂടിയ ഒരു ബംഗ്ലാദേശി പൗരൻ്റെതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രത്തിന് ആസ്സാമുമായി യാതൊരു ബന്ധവുമില്ല.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം ആസ്സാമിലെ ഒരു അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ്റെതല്ല

Fact Check By: K. Mukundan 

Result: Misleading

Leave a Reply