
കുറച്ച് ദിവസം മുമ്പ് ബംഗ്ലാദേശ് 54മത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഈ പശ്ചാത്തലത്തില്‍ രണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്ന് വിമോചിപ്പിക്കാന്‍ പങ്ക് വഹിച്ച വനിതാ സ്വാതന്ത്ര്യ സമര സേനാനികളുടെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ ചിത്രത്തില്‍ കാണുന്നത് ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളല്ല കുടാതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്‍റെ സമയത്ത് എടുത്തതുമല്ല. എന്താണ് ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് ചിത്രങ്ങള്‍ കാണാം. ആദ്യത്തെ ചിത്രത്തില്‍ ഒരു ജീപ്പില്‍ ആയുധങ്ങള്‍ അണിഞ്ഞ നാലു യുവതികളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നമുക്ക് കാണാം. ഈ ചിത്രം 1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോള്‍ എടുത്ത ചിത്രമാണ് എന്നാണ് അവകാശപ്പെടുന്നത്. അതേ യുവതികള്‍ 2023ല്‍ അതേ പോസില്‍ എടുത്ത ചിത്രമാണ് രണ്ടാമത്ത ചിത്രം.
പോസ്റ്റിന്‍റെ അടികുറിപ്പില്‍ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “1971-ലെ പശ്ചിമ പാക്കിസ്ഥാനെതിരായ വിമോചനയുദ്ധത്തിൽ ആയുധമെടുത്ത നാല് ബംഗ്ലാദേശി സ്വാതന്ത്ര്യ സമര സേനാനികളാണ്. 50 വർഷങ്ങൾക്ക് ശേഷം… അതേ സ്ത്രീകൾ, അതേ ജീപ്പിൽ, അതേ റൈഫിളുമായി. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി. പക്ഷെ അവർക്ക് തലമുടി പുറത്ത് കാണിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി….”
പോസ്റ്റില്‍ ഈ വനിതകളെ കുറിച്ച് പറയുന്നത് ശരിയാണോ? എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ പിന്നിലുള്ള കഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2013ല്‍ ഈ ചിത്രം Bangladesh Old Photo Archive എന്ന ഫെസ്ബൂക്ക് പേജില്‍ ലഭിച്ചു.

തുടർന്ന് ഞങ്ങൾ അഹമ്മദിന്‍റെ മറ്റു പോസ്റ്റുകൾ പരിശോധിച്ചപ്പോൾ നാല് സ്ത്രീകളുടെ അതേ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം കണ്ടെത്തി. 2020 ഓഗസ്റ്റിൽ മുത്തശ്ശിയുടെ ചരമ വാര്‍ത്ത അറിയിച്ചാണ് അഹമ്മദ് ചിത്രം കൊടുത്തിട്ടുള്ളത്. രണ്ട് ചിത്രങ്ങളിലും കാണുന്നത് അഹമ്മദിന്‍റെ മുത്തശ്ശി റോക്കിയ അഹമ്മദ് ആണ്. 2020 ഓഗസ്റ്റ് 25 ന് അവര്‍ അന്തരിച്ചു. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പകര്‍ത്തിയത് 1961 ൽ ആണെന്ന് അഹമ്മദ് പ്രസ്താവിച്ചു. ചെറുപ്പത്തിലെ റോക്കിയ അഹമ്മദിന്‍റെ മറ്റ് ഫോട്ടോകൾ ചുവടെയുള്ള പോസ്റ്റിൽ കാണാം.

കൂടാതെ, ബംഗ്ലാദേശ് വാർത്താ ഏജൻസിയായ ന്യൂസ് ബംഗ്ലാ 24-ന് നൽകിയ അഭിമുഖത്തിൽ, ഫോട്ടോയിൽ കാണുന്ന സ്ത്രീകളാരും സ്വാതന്ത്ര്യ സമര സേനാനികളല്ലെന്ന് റോകിയ അഹമ്മദിന്‍റെ മരുമകൾ റിഫത്ത് അഹമ്മദ് വ്യക്തമാക്കുന്നു.
“ഇതൊരു വ്യക്തിഗത ഫോട്ടോയാണ്. എന്‍റെ ഭർത്താവിന്‍റെ മുത്തച്ഛൻ അലാവുദ്ദീൻ അഹമ്മദും കുടുംബവും വർഷത്തിൽ രണ്ടുതവണ പിക്നിക്കിന് പോകും. ഈ ഫോട്ടോ മിക്കവാറും ഖുൽനയിൽ നിന്നുള്ളതാണ്. ഒരു പിക്നികിന് ശേഷം അദ്ദേഹം സ്ത്രീകളോട് അവർ വേട്ടയാടാൻ പോകുന്നതുപോലെ പോസ് ചെയ്യാൻ പറഞ്ഞു. വൈറല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ച റിഫാത്ത് അഹമ്മദ് പറഞ്ഞു, “എന്‍റെ മൂത്തമകന്‍റെ വിവാഹ സമയത്ത് എല്ലാരും ഒത്തുകൂടി. എല്ലാവരും അവരെ അഭിനന്ദിക്കുകയും വികാരാധീനരാവുകയും ചെയ്തു. അങ്ങനെ ഞങ്ങൾ 2017-ൽ ഈ പഴയ ചിത്രത്തിലെ സ്ത്രീകളെ എല്ലാവരെയും കൂട്ടി പുനരാവിഷ്കാരം നടത്തി. ഫോട്ടോയിൽ കാണുന്നത് ആയിഷ അഹമ്മദ്, റൊക്കിയ അഹമ്മദ്, റാഷിദ അഹമ്മദ്, ഷഹ്നാര അഹമ്മദ് എന്നിവരാണ്.
നിഗമനം
ചിത്രത്തില്‍ തോക്കുമായി പോസ് ചെയ്യുന്ന സ്ത്രീകള്‍ സ്വാതന്ത്ര്യ സമര സേനാനികളല്ല. തികച്ചും സ്വകാര്യമായ കുടുംബ സംഗമത്തില്‍ നേരമ്പോക്കിന് ചിത്രീകരിച്ചതാണ് ആദ്യത്തെ ചിത്രം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കൌതുകത്തിനായി രണ്ടാമത്തെ ചിത്രം അതേ പോസില്‍ തന്നെ ചിത്രീകരിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബംഗ്ലാദേശ് സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത വനിതകള്‍ അന്നും ഇന്നും എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
Written By: Mukundan KResult: False
