
പലസ്തീനിൽ രക്തസാക്ഷികളുടെ മൃതദേഹത്തിൽ ഇസ്രായേൽ ബോംബ് വെച്ച് സ്ഫോടനം നടത്തിയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ശവസംസ്കാര ചടങ്ങിൽ ബോംബ് സ്ഫോടനം നടക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“പലസ്തീൻ രക്തസാക്ഷിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഇസ്രായേൽ പലസ്തീൻ ജനതയ്ക്ക് കൈമാറി. മൃതദേഹത്തിന്റെ ശരീരത്തിൽ ബോംബ് സ്ഥാപിച്ചിരുന്നു, അത് ചുമന്നുകൊണ്ടുപോകുന്ന ആളുകളുടെ കൂട്ടത്തിനിടയിൽ അത് പൊട്ടിത്തെറിച്ചു. ലോകചരിത്രത്തിൽ ഇതുവരെയും ആരും ഇത്രയും ക്രൂരത കണ്ടിട്ടില്ല. 😭😭😭 ഇത് ഇസ്രായേലിന്റെ മാത്രം ഭീകരതയാണ്, .. ദയവായി ഇത് വൈറലാക്കുക… അങ്ങനെ ഇസ്രായേലിന്റെ ക്രൂരതകൾ ലോകം മുഴുവൻ അറിയട്ടെ 😡..” എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ 13 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എൻ.ബി.സി. 2 ജൂലൈ 2012ന് ഈ വീഡിയോയെ കുറിച്ച് ഒരു വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ – NBC | Archived Link
വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ജൂലൈ 2012ൽ സിറിയയുടെ തലസ്ഥാനം ഡമാസ്കസിൽ ഒരു ശവസംസ്കാര ചടങ്ങിൽ നടന്ന ബോംബ് സ്ഫോടനത്തിൻ്റെതാണ്. ഈ കാര്യം അൽ ജസീറ നൽകിയ വാർത്തയിൽ നിന്നും സ്ഥിരീകരിക്കാം. ജൂലൈ 2012ൽ ഡമാസ്കസിൽ ഒരു ശവസംകാര ചടങ്ങിൽ നടന്ന ഈ സ്‌ഫോടനത്തിൽ 133 പേര് മരിച്ചു എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

വാർത്ത വായിക്കാൻ – Al Jazeera | Archived
നമുക്ക് വീഡിയോയിൽ സിറിയയുടെ ദേശിയ പതാകയും കാണാം. അങ്ങനെ ഈ വീഡിയോ പഴയതാണ് കൂടാതെ പലസ്തീനുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

നിഗമനം
പലസ്തീനിൽ രക്തസാക്ഷികളുടെ മൃതദേഹത്തിൽ ഇസ്രായേൽ ബോംബ് വെച്ച് സ്ഫോടനം നടത്തിയ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 13 കൊല്ലം പഴയ വിഡിയോയാണ്. ഈ വീഡിയോ സിറിയയിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സിറിയയിൽ നടന്ന ബോംബ് ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ പാലസ്തീനിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
