
ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷ് വനിതകളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ഒരു ഉത്സവം ആഘോഷിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷു് വനിതകൾ ”.
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കോർദാവരി മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ 17 മാർച്ച് 2025ന് പ്രസിദ്ധികരിച്ചിട്ടുള്ളത്.
ഇസ്രായേലും ഇറാനും തമ്മിൽ കഴിഞ്ഞ മാസം നടന്ന യുദ്ധവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്. ഇസ്രായേൽ ഇറാനിൻ്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് 13 ജൂണിനാണ്. ഈ സംഭവത്തോടെയാണ് ഇസ്രയേലും ഇറാനും തമ്മിൽ യുദ്ധം തുടങ്ങിയത്. അങ്ങനെ മാർച്ചിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇസ്രയേലും ഇറാനും തമ്മിൽ നടന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല.വീഡിയോയുടെ ശീർഷകം പ്രകാരം ഈ ദൃശ്യങ്ങൾ ഇറാൻ-ഇറാക്ക് അതിർത്തിയുടെ അടുത്തുള്ള ഒരു ഗ്രാമം കലാവാരിയിൽ നിന്നുള്ള നവറോസ് ആഘോഷങ്ങളുടെതാണ്. ഈ വീഡിയോ ഞങ്ങൾക്ക് 17 മാർച്ച് 2025ന് ചവൻ കുർദിസ്താൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും കണ്ടെത്തി.
നിഗമനം
ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷ് വനിതകളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് ഇറാനും ഇസ്രയേലും തമ്മിൽ നടന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.വീഡിയോയിൽ കുർദി സ്ത്രീകൾ പേർഷ്യൻ പുതുവർഷമായ നവറോസ് ആഘോഷിക്കുകേയാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:നവറോസ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇസ്രായേൽ ആക്രമണം ആഘോഷിക്കുന്ന കുർദിഷ് വനിതകൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
