ഇറാൻ പോലീസ് പിടികൂടിയ കവർച്ചകാരുടെ ദൃശ്യങ്ങൾ ഇസ്രായേലി ചാരന്മാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

False അന്തര്‍ദേശീയം | International

ഇസ്രായേലി ചാരന്മാരെ വധിക്കാനായി ഇറാനിയൻ പോലീസ് കൊണ്ട് പോവുന്നതിന് തൊട്ട് മുൻപുള്ള  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

InstagramArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇറാൻ പോലീസ് ചിലരെ പിടികൂടി കൊണ്ട് പോകുന്നതായി കാണാം. വീഡിയോയുടെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: 

“ ഇസ്രായേലി ചാരന്മാരെ വധിക്കാനായി ഇറാനിയൻ പോലീസ് കൊണ്ട് പോവുന്നത്തിന് തൊട്ട് മുൻപുള്ള സങ്കടകരമായ കാഴ്ച ”.

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ സംഭവം മാർച്ചിൽ നടന്നതായി കണ്ടെത്തി. ഇസ്രായേലിലെ സെഫർദോയെക് പ്രസ് എന്ന മാധ്യമം അവരുടെ ഇൻസ്റ്റാഗ്രാം ചാനലിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 5 മാർച്ച് 2025നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അതായത് ജൂണിൽ നടന്ന യുദ്ധത്തിന് മുൻപ്. 

Archived 

പോസ്റ്റിൻ്റെ അടികുറിപ്പിൽ നൽകിയ വിവരണം പ്രകാരം, വിഡിയോയിൽ കാണുന്നത് ഇസ്രായേലി ചാരന്മാരല്ല പകരം ഇറാനിൽ മാരക ആയുധം ഉപയോഗിച്ച് വീടുകളിൽ കയറി കവർച്ച നടത്തിയ സംഘമാണ്. പോലീസ് ഇവരിൽ നിന്ന് കോടി കണക്കിന് വില വരുന്ന സ്വർണവും കാശും പിടികൂടി. സെഫർദോയെക് പ്രസ് അവരുടെ യൂട്യൂബ് ചാനലിൽ ഈ സംഭവത്തിനെ കുറിച്ച് റിപ്പോർട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാർത്തയിൽ ഇവർ കവർച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങളും ഇവർ മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളും നമുക്ക് കാണാം.

Archived

നിഗമനം

ഇസ്രായേലി ചാരന്മാരെ വധിക്കാനായി ഇറാനിയൻ പോലീസ് കൊണ്ട് പോവുന്നതിന് തൊട്ട് മുൻപുള്ള  ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോ ഇറാൻ പോലീസ് പിടിച്ച ഒരു കവർച്ച സംഘത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇറാൻ പോലീസ് പിടികൂടിയ കവർച്ചകാരുടെ ദൃശ്യങ്ങൾ ഇസ്രായേലി ചാരന്മാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: False

Leave a Reply

Your email address will not be published. Required fields are marked *