
ഭോപ്പാലിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പോലീസുകാർ ചിലരെ അറസ്റ്റ് ചെയ്ത് റോഡിൽ നിന്ന് പരേഡ് ചെയ്ത് കൊണ്ട് പോകുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ഭോപ്പാലിൽ പാകിസ്ഥാന് ചിന്താവ വിളിച്ചവരെയും കൂട്ടി മധ്യപ്രദേശ് പോലീസ്..”
എന്നാൽ എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് NDTV പ്രസിദ്ധികരിച്ച ഒരു വാർത്ത കണ്ടെത്തി. വാർത്തയിൽ ഈ വീഡിയോയുടെ ഒരു സ്ക്രീൻഷോട്ട് നമുക്ക് കാണാം.
വാർത്ത വായിക്കാൻ – NDTV | Archived
വാർത്ത പ്രകാരം ഈ വീഡിയോയിൽ മധ്യപ്രദേശ് പോലീസ് ജുബെർ മൗലാന എന്നൊരു കടുത്ത ക്രിമിനലിനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ജുബെർ മൗലാനയോടൊപ്പം ജഹീർ ഖാനും, ശകീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 5 മെയ് 2025ന് ഫയറിങ് നടന്ന സംഭവത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. 6 മാസമായി പോലീസ് ഇയാളെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ മുകളിൽ പോലീസ് 30000 രൂപ സംഭാവനയും പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് നേരെ 50ഓളം കേസുകളുണ്ട്.
ഈ സംഭവം സാഗർ ടിവി എന്ന പ്രാദേശിക മാധ്യമവും അവരുടെ യുട്യൂബ് ചാനലിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് നമുക്ക് താഴെ കാണാം.
വീഡിയോയിൽ നമുക്ക് മധ്യപ്രദേശ് പോലീസ് മാധ്യമങ്ങളെ അഭിസംബോധനം ചെയ്യുന്നതായി കാണാം. മംഗൾവാര, ട്ടില എന്ന സ്ഥലങ്ങളിൽ ഫൈറിങ് ചെയ്ത സംഭവത്തിലാണ് ജുബെർ മൗലാന അടക്കം 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. പൈസയുടെ വിവാദത്തിൽ ഒരു വ്യക്തിക്ക് നേരെ ഫൈറിങ് ചെയ്തതാണ് ഇവരുടെ കുറ്റം. ഈ സംഭവത്തിൽ 8 പേരെ കുടി പോലീസ് അന്വേഷിക്കുന്നുണ്ട്.
നിഗമനം
ഭോപ്പാലിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഭോപ്പാലിൽ ഫൈറിങ് നടത്തിയ ജുബെർ മൗലാന എന്ന കൊടും കുറ്റവാളിയെയും ഇയാളുടെ കൂടെയുള്ളവരെയും ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളാണ്. പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയതിനാൽ അല്ല ഇവരെ പിടികൂടിയത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:മധ്യപ്രദേശ് പോലീസ് കടുത്ത കുറ്റവാളികളെ പിടികൂടുന്നത്തിൻ്റെ ദൃശ്യങ്ങൾ തെറ്റായ പ്രചരണവുമായി പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
