പാക്കിസ്ഥാൻ സൈന്യം പഷ്തൂണുകളുടെ ഭൂമി കൈയേറി സ്ഥാപിച്ച IS ക്യാമ്പുകളുടെ ദൃശ്യങ്ങളാണോ ഇത്?  

False അന്തര്‍ദേശിയ൦ | International

ഖൈബർ പഖ്തൂൺഖ്വയിലെ പഷ്തൂണുകളുടെ വീടുകൾ പാക് സൈന്യം പിടിച്ചെടുത്തു, അവിടെ ISIS തീവ്ര&വാദ ക്യാമ്പുകൾ സ്ഥാപിച്ചതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ ഒരു ക്യാമ്പിൻ്റെ വീഡിയോ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഖൈബർ പഖ്തൂൺഖ്വയിലെ പഷ്തൂണുകളുടെ വീടുകൾ പാക് സൈന്യം പിടിച്ചെടുത്തു, അവിടെ IS&IS തീവ്ര&വാദ ക്യാമ്പുകൾ സ്ഥാപിച്ചിരിക്കുന്നു.. കൂടാരങ്ങൾ നിർമ്മിച്ചു കൊടുത്തത് തുർക്കിയാണ്. 😡😡😡” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ ഒരു അഫ്ഘാൻ യൂസറിൻ്റെ ടിക്കറ്റോക് അക്കൗണ്ടിൽ കണ്ടെത്തി. ഈ യുസർ ഇതേ  വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോകൾ ഈ യൂസറിൻ്റെ അക്കൗണ്ടിൻ്റെ സ്ക്രീൻഷോട്ടിൽ നമുക്ക് കാണാം.  

Tiktok 

വീഡിയോയെ കുറിച്ച്  വിവരങ്ങളും കമൻ്റുകൾ പ്രകാരം ഈ ദൃശ്യങ്ങൾ അഫ്ഘാനിസ്ഥാനിലെ കുന്നറിലേതാണ്. കഴിഞ്ഞ കൊല്ലം ഈ പ്രദേശത്തെ 6.0 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായിരുന്നു. ഈ ഭൂകമ്പത്തിൽ 800 പേര് മരിച്ചിരുന്നു എന്ന് റിപോർട്ടുകൾ പറയുന്നു.   ഈ ദൃശ്യങ്ങളിൽ നമുക്ക് ഈ ക്യാമ്പുകളിൽ അഫ്ഘാൻ റെഡ് ക്രെസെൻ്റിൻ്റെ ലോഗോയും കാണാം.

ഇന്റർനാഷണൽ റെഡ് ക്രോസ്സ് ആൻഡ് റെഡ് ക്രെസെന്‍റ് മൂവ്മെന്‍റ് അഫ്‌ഗാനിസ്ഥാനിൽ ഭുമ്പത്തിൽ വീടുകളും ബന്ധുക്കളും നഷ്ടപെട്ടവർക്കായി നിർമിച്ച ക്യാമ്പുകളാണ് നാം ദൃശ്യങ്ങളിൽ കാണുന്നത്. ഈ ക്യാമ്പുകളെ കുറിച്ച് IFRCയുടെ വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്. വെബ്‌സൈറ്റിൽ കാണുന്ന ചിത്രം പ്രസ്തുത ചിത്രത്തിൽ കാണുന്ന ക്യാമ്പുകളുടെ തന്നെയാണ്. 

IFRC Kunar relief camps

നിഗമനം

പാക്കിസ്ഥാൻ സൈന്യം പഷ്തൂണുകളുടെ ഭൂമി കൈയേറി സ്ഥാപിച്ച IS ക്യാമ്പുകളുടെ ദൃശ്യങ്ങൾ  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അഫ്ഘാനിസ്ഥാനിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ ദൃശ്യങ്ങളാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പാക്കിസ്ഥാൻ സൈന്യം പഷ്തൂണുകളുടെ ഭൂമി കൈയേറി സ്ഥാപിച്ച IS ക്യാമ്പുകളുടെ ദൃശ്യങ്ങളാണോ ഇത്?  

Fact Check By: Mukundan K  

Result: False