ബംഗ്ലാദേശിലെ വീഡിയോ ബംഗാളിൽ ഇന്ത്യൻ ആർമി കലാപകാരികളെ ശിക്ഷിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

Communal False

ബംഗാളിൽ കലാപകാരികളെ ഇന്ത്യൻ ആർമി ശിക്ഷിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് സൈന്യം കലാപകാരികളെ ശിക്ഷിക്കുന്നതായി കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ബംഗാളിൽ പട്ടാളം പണി തുടങ്ങീ മക്കളേ ”  

എന്നാൽ ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. പരിശോധിച്ചപ്പോൾ ഈ സംഭവം ബംഗ്ലാദേശിലേതാണെന്ന് കണ്ടെത്തി. ഞങ്ങൾക്ക് ഈ വീഡിയോ ബംഗ്ലാ ടി.വി. എന്ന ബംഗ്ലാദേശിൽ യുട്യൂബ് ചാനലിൽ  7 ഏപ്രിൽ  2025ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

പോസ്റ്റ് കാണാൻ – YouTube  | Archived Link

വാർത്തയുടെ പ്രകാരം ഈ വീഡിയോ ബംഗ്ലാദേശിലെ സിൽഹത്തിൽ പലസ്തീന് നീതി ലഭിക്കണം എന്ന് പറഞ് ബാറ്റയുടെ ഒരു ഷോറൂം തകർത്തുന്നത്തിൻ്റെ ദൃശ്യങ്ങൾ ആണ് നാം വീഡിയോയിൽ കാണുന്നത്. ഞങ്ങൾ ഇതിനെ കുറിച്ചുള്ള വാർത്തകള്‍ അന്വേഷിച്ചപ്പോൾ ബംഗ്ലാദേശിലെ ഒരു മാധ്യമ വെബ്സൈറ്റ് കാൽബെല ഈ സംഭവത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

വാർത്ത വായിക്കാൻ – Kalbela | Archived Link

വാർത്ത പ്രകാരം പലസ്തീനിൽ ഇസ്രായേൽ ആക്രമണത്തെ പ്രതിഷേധിച്ച് ചിലർ ബംഗ്ലാദേശിലെ സിൽഹത്തിൽ KFCയും Bataയുടെയും ഷോറൂമുകൾ തകർത്തു. ഈ സംഭവം 7 ഏപ്രിൽ 2025ന് ഉച്ചയ്ക്ക് 3 മണിക്കാണ് സംഭവിച്ചത്. ഈ ഷോറൂം സിൽഹത്തിലെ സിന്ദാ ബസാർ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് വാർത്തയിൽ നിന്ന് മനസിലാകുന്നു.

ഞങ്ങൾ ഈ സ്ഥലത്തിൻ്റെ ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ഷോർറൂം കണ്ടെത്തി. അങ്ങനെ ഈ സംഭവം ബംഗ്ലാദേശിൽ നടന്നതാണെന്ന് വ്യക്തമാകുന്നു.   

 നിഗമനം

ബംഗാളിൽ കലാപം സൃഷ്ടിക്കാൻ ബംഗ്ലാദേശിൽ നിന്ന് ട്രക്കിൽ വരുന്ന കലാപകാരികളുടെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ നടന്ന ഒരു സംഭവത്തിൻ്റെതാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശിലെ വീഡിയോ ബംഗാളിൽ ഇന്ത്യൻ ആർമി കലാപകാരികളെ ശിക്ഷിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan  

Result: False