
ഇന്ത്യ പാക്ക് മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദരം നൽകി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ സൈന്യത്തിന് ആദരം നൽകുന്നത് നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഇന്ത്യ പാക്ക് മത്സരത്തിൽ നമ്മുടെ യോദ്ധാക്കളുടെ ശക്തമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യക്കാർ.. ❤ ”
എന്നാൽ എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോൾ ഡൽഹി ക്യാപിറ്റൽസ് എന്ന ഐ.പി.എൽ. ടീമിൻ്റെ ജേഴ്സി ധരിച്ചിട്ടാണ് പ്രേക്ഷകർ ഇരിക്കുന്നത് എന്ന് കണ്ടെത്തി. ഈ വീഡിയോയിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ വാട്ടർമാർക്കും നമുക്ക് കാണാം.

ഈ സൂചന ഉപയോഗിച്ച് ഞങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചു. ഞങ്ങൾ ഡൽഹി ക്യാപിറ്റൽസിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ 18 മെയ് 2025ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
ഈ മത്സരം ഡൽഹിയിലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയമിൽ നാൾ മാസം മുൻപ് ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് നടന്നത്. 7 മെയ് മുതൽ 10 മെയ് വരെ നടന്ന ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് IPL മത്സരങ്ങൾ നിർത്തി വെച്ചിരുന്നു. ഇതിന് ശേഷം 17 മെയിനാണ് ഈ മത്സരങ്ങൾ വീണ്ടും തുടങ്ങിയത്. ഈ മത്സരങ്ങളിൽ ഇന്ത്യൻ സൈന്യത്തിന് എല്ലാ കളിക്കാർ അഭിനന്ദനങ്ങൾ നൽകിയിരുന്നു. ഈ ചടങ്ങിൻ്റെ വീഡിയോയാണിത്.
നിഗമനം
ഇന്ത്യ പാക്ക് മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദരം നൽകി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മെയ് മാസത്തിൽ നടന്ന IPL മത്സരത്തിൻ്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 18 മെയ് 2025ന് ഡൽഹിയിൽ ഡൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിൽ നടന്ന സംഭവമാണ് ദൃശ്യങ്ങളിൽ കാണുന്നത്..
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദരം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് IPL മത്സരത്തിൻ്റെ ദൃശ്യങ്ങൾ
Fact Check By: Mukundan KResult: False
