
കേരളത്തിലെ ഒരു ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പുരുഷ വിദ്യാർത്ഥികളിൽ നിന്ന് മതിൽ കൊണ്ട് വേർതിരിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു ക്ലാസ് റൂമിൽ ബുർക്ക ധരിച്ച മുസ്ലിം വിദ്യാർത്ഥിനികളും പുരുഷ വിദ്യാർത്ഥികളും തമ്മിൽ ഒരു മതിൽ വെച്ച് വിഭജിച്ച ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഹിജാബിൽ തുടങ്ങി ക്ലാസ്സ് മുറികൾ ഇത്തരത്തിൽ പരിവർത്തനം ചെയ്യപ്പെടുന്ന അസമത്വ സുന്ദര കേരളമാണ് അവർ സ്വപ്നം കാണുന്നത് ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ലഭിച്ചു.

പോസ്റ്റ് കാണാൻ – Instagram | Archived
ഈ പോസ്റ്റ് ചെയ്തത് 10 ഒക്ടോബർ 2025നാണ്. പോസ്റ്റ് ചെയ്ത രണ്ട് അക്കൗണ്ടുകൾ aamersrs_ mos_ academy, mukhtar_sir_ എന്നിവയാണ്. ഈ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇവർ മഹരാഷ്ട്രയിലെ നാന്ദേഡിൽ എം.ഓ.എസ്. അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകന്മാരാണ്.

ഈ വീഡിയോയിൽ വിദ്യാർഥികൾ കറുത്ത ടി-ഷർട്ട് ധരിച്ചതായി കാണാം. ഈ ടി-ഷർട്ട് ഇതേ സ്ഥാപനത്തിൻ്റെ യൂണിഫോമാണ്. ഈ അധ്യാപകന്മാരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത നിരവധി വീഡിയോകളിൽ നിന്ന് ഈ കാര്യം വ്യക്തമാകുന്നു.

ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ nanded food diaries എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഈ സ്ഥാപനത്തിൻ്റെ പ്രൊമോഷൻ ചെയ്യാൻ ഉണ്ടാക്കിയ ഒരു വീഡിയോ ലഭിച്ചു. ഈ വീഡിയോ പ്രകാരം നാന്ദേഡിലെ ദേഗ്ലൂർ നാക്ക എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
നിഗമനം
കേരളത്തിലെ ഒരു ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പുരുഷ വിദ്യാർത്ഥികളിൽ നിന്ന് മതിൽ കൊണ്ട് വേർതിരിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ മഹാരാഷ്ട്രയിലെ നാന്ദേഡിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:മഹാരാഷ്ട്രയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ദൃശ്യങ്ങൾ കേരളത്തിൽ മുസ്ലിം വിദ്യാർത്ഥികളുടെ ലിംഗ വിഭജനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: Misleading


