സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ കർഷകർ നടത്തുന്ന കാര്‍ഷിക സമരം - 'ഡൽഹി ചലോ' 2024 ഫെബ്രുവരി 13 ന് ആരംഭിച്ചു, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചിൽ ഉന്നയിക്കുന്നത്. ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്

പ്രചരണം

ട്രാക്ടറിൽ പോകുന്ന കർഷകസംഘം ട്രാക്ടർ കൊണ്ട് തന്നെ ബാരിക്കേഡുകൾ തകർത്തു റോഡിലൂടെ മുന്നോട്ട് നീങ്ങുന്നത് കാണാം. ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും ആക്രോശിച്ചു കൊണ്ടുമാണ് സംഘം മുന്നോട്ട് പോകുന്നത്. കർഷകർ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭത്തിനായി ഡൽഹിയിലേക്ക് നീങ്ങുകയാണ് എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മോഡിയുടെ ബാരിക്കേഡ് തകർത്ത് കർഷകർ ഡൽഹിയിലേക്ക്💪

കർഷക സമരത്തെ പിന്തുണക്കുക,വിജയിപ്പിക്കുക.

നമുക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും..

@നവമാധ്യമങ്ങളിലൂടെ കർഷകരെ സപ്പോർട്ട് ചെയ്യുക .....

അണ്ണാറക്കണ്ണനും തന്നാലായത് ...

പ്രചരിപ്പിക്കുക ........”

FB postarchived link

എന്നാൽ ഈ വീഡിയോയ്ക്ക് നിലവിലെ കർഷകസമയവുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സംഭവത്തിന്‍റെ ദൈർഘ്യമുള്ള വീഡിയോ ലഭിച്ചു. ഭാനാ സിദ്ധു എന്ന പേജിലാണ് വീഡിയോ കൊടുത്തിട്ടുള്ളത്. പഞ്ചാബി ഭാഷയില്‍ ഒപ്പമുള്ള വിവരണത്തിന്‍റെ പരിഭാഷ ഇങ്ങനെ: “ബാദ്ബാർ ടോൾ പ്ലാസയിലെ പോലീസ് പ്രതിരോധം ജീപ്പ് ഉപയോഗിച്ച് തകർത്ത് യുവാക്കൾ മാർച്ചിൽ പങ്കെടുത്തു.” പഞ്ചാബിലെ ജയിലിൽ അടയ്ക്കപ്പെട്ട സോഷ്യൽ മീഡിയ സിധുവിനെ വിട്ട് അയക്കണമെന്ന് ആവശ്യപ്പെട്ട് 2024 ഫെബ്രുവരി മൂന്നിന് നടന്ന മാർച്ചിന്റെ ദൃശ്യങ്ങളാണിത്.

https://www.instagram.com/p/C24LQLOvWkh/

ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ സംഭവവുമായി ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചു.

ജയിലിൽ അടച്ച സിദ്ധുവിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളും മറ്റു സംഗ്രൂരിലേക്ക് മാർച്ച് നടത്തി. ഇത് തടയാനായി പോലീസ് ബാദ്ബാർ ടോൾ പ്ലാസയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ട്രാക്ടർ ഉപയോഗിച്ച് പ്രതിഷേധകര്‍ ബാരിക്കേടുകൾ തകർത്തു. ഭാനയുടെ പിതാവ്, സഹോദരി-സഹോദരന്മാർ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുസ്വത്ത് നശിപ്പിക്കൽ ഡ്യൂട്ടിയിലുള്ള പോലീസുകാരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധകർക്കെതിരെ ചുമത്തിയത്.

മോഷണക്കുറ്റം ചുമത്തിയാണ് ഭാന സിദ്ധുവിനെ ലുഥിയാന പോലീസ് കഴിഞ്ഞ ജനുവരി 21ന് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ പട്യാല പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. കൂടാതെ ജനുവരി 29 നും മൊഹാലി പോലീസ് മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സിദ്ധുവിന് ജാമ്യം ലഭിച്ചതായാണ് റിപ്പോർട്ട്.

ഭാന സിദ്ധുവിനെ വിട്ടയക്കണമെന്ന് ആവശ്യവുമായി പഞ്ചാബിൽ നടത്തിയ പ്രതിഷേധ മാർച്ച് നിന്നുള്ള ദൃശ്യങ്ങളാണിത്. നിലവിലെ കർഷക സമരവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങൾ നിലവിലെ കർഷകർ മാർച്ചിൽ നിന്നുള്ളതല്ല. പഞ്ചാബി പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഭാന സിദ്ധുവിനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചാബില്‍ നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. നിലവിലെ കർഷക സമരവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രതിഷേധകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുന്ന ഈ ദൃശ്യങ്ങള്‍ നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്...

Written By: Vasuki S

Result: False