
നേപ്പാളിൽ നിലവിൽ നടക്കുന്ന ഇന്ത്യ അനുകൂല റാലിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഭാരത് മാതാ കി ജയ് വിളിച്ച് കൈയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക പിടിച്ച് ചിലർ ഒരു റാലി നടത്തുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :
“നേപ്പാളിൽ ഇപ്പൊ ഇതാണ് സീൻ 🥰”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ വീഡിയോ Facebookൽ ലഭിച്ചു.
PS Golay Unofficial എന്ന ഫേസ്‌ബുക്ക് പേജാണ് ഈ വീഡിയോ 12 ഓഗസ്റ്റ് 2025ന് പോസ്റ്റ് ചെയ്തത്. നേപ്പാളിൽ പ്രതിഷേധം തുടങ്ങിയത് സെപ്റ്റംബർ മാസത്തിലാണ്. വീഡിയോയിൽ നമുക്ക് സിക്കിമിൻ്റെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിനെയും കാണാം.

ഞങ്ങൾ പ്രേം സിങ് തമാങ്ങിൻ്റെ ഔദ്യോഗിക ഫെസ്ബൂക് പേജ് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് 12 ഓഗസ്റ്റ് 2025ന് ഈ പരിപാടിയുടെ മറ്റൊരു വീഡിയോ കണ്ടെത്തി.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം 12 ഓഗസ്റ്റ് 2025ന് ഗാങ്ടോക്കിൽ ഹർ ഘർ തിരങ്ങ യാത്ര സിക്കിം സർക്കാർ സംഘടിപ്പിച്ചിരുന്നു. ഈ യാത്രയിൽ സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങും ഗവർണ്ണർ പ്രകാശ് മാഥു൪ അടക്കം പലരും പങ്കെടുത്തിരുന്നു.
നിഗമനം
നേപ്പാളിൽ നിലവിൽ നടക്കുന്ന ഇന്ത്യ അനുകൂല റാലിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് സിക്കിമിൽ നടന്ന ഹർ ഘർ തിരങ്ങ യാത്രയുടെ ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങൾക്ക് നേപ്പാളുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:സിക്കിമിൽ നടന്ന ഹർ ഘർ തിരംഗ യാത്രയുടെ ദൃശ്യങ്ങൾ നേപ്പാളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


