ഗുരുഗ്രാമിൽ കയ്യേറ്റം നിക്കൽ ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ ആസാമിൽ കുടിയേറ്റക്കാരുടെ കുടിലുകൾ പൊളിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

Communal Misleading

ആസാമിൽ  അനധികൃത കുടിയേറ്റക്കാരുടെ വീടുകൾ പൊളിച്ച് മാറ്റുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ പോലീസും സർക്കാർ അധികൃതരും ചേർന്ന് ഒരു ചേരിയിൽ വീടുകൾ പൊളിക്കുന്നത്തിൻ്റെ  ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“#അതിനിടയിൽ അങ്ങ് ആസ്സാമിൽ പൊളിച്ചു മാറ്റൽ തുടരുന്നു, സമാധാനക്കാർ കരഞ്ഞു മെഴുകുന്നു… 👌👌👌 ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ദൃശ്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ ആസ്സാമിലെതല്ല എന്ന്  കണ്ടെത്തി. 8 ഒക്ടോബർ 2025ന് ഫെസ്ബൂക്കിൽ ഇന്ത്യ ടുഡേയുടെ ഹരിയാന തക് ചാനൽ ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. 

Archived

മുകളിൽ നൽകിയ പോസ്റ്റ് പ്രകാരം ഈ ദൃശ്യങ്ങൾ ഗുരുഗ്രാമിലേതാണ്. ഗുരുഗ്രാമിലെ സെക്ടർ 12 എയിൽ ഒക്ടോബറിൽ ഹരിയാന സഹകാരി വികാസ് പ്രാധികരൺ (HSVP) എന്ന സർക്കാർ സ്ഥാപനത്തിൻ്റെ ഭൂമിയിൽ ചിലർ കയ്യേറ്റം നടത്തി താമസിക്കുകേയായിരുന്നു. ഈ സർക്കാർ സ്ഥലത് പോലീസും HSVPയും ചേർന്ന് നടപടി എടുത്തു. ഈ നടപടിയിൽ ഈ സ്ഥലത്തിൽ നിന്ന് 200 കുടിലുകൾ പൊളിച്ചു. ഈ നടപടിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്. 

വാർത്ത വായിക്കാൻ – HT | Archived

ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത പ്രകാരം ഗുരുഗ്രാമിൽ  സെക്ടർ 12 എയിൽ 8 ഒക്ടോബർ 2025ന് HSVPയുടെ ഭൂമിയിൽ നിന്ന് 172 അനധികൃത കുടിലുകൾ സർക്കാർ നീക്കം ചെയ്തു. ഈ നടപടിയുടെ ഇടയിൽ കുട്ടികളും വനിതകളും സർക്കാർ ഉദ്യോഗസ്ഥരോട് കയ്യ് തൊഴുത് വീടുകളെ പൊളിക്കാതിരിക്കാൻ യാചിച്ചു എന്ന് വാർത്തയിൽ പറയുന്നുണ്ട്. ഇവർ നടപടിയെ തടയാൻ ശ്രമിച്ചപ്പോൾ പോലീസും അനധികൃത കോളനിയിൽ താമസിക്കുന്നവരും തമ്മിൽ തർക്കമുണ്ടായി. ഞങ്ങൾ ഗൂഗിൾ മാപ്പിൽ ഈ സ്ഥലം അന്വേഷിച്ചപ്പോൾ ഈ ചേരി ഞങ്ങൾക്ക് ഗൂഗിൾ മാപ്പിൽ ലഭിച്ചു. ഗുരുഗ്രമിലെ സെക്ടർ 12 എയിൽ HSVPയുടെ മാർക്കറ്റിലാണ് ഈ കുടിലുകൾ ഉണ്ടായിരുന്നത്. ഈ സ്ഥലത്തിൻ്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ താഴെ കാണാം.  

വീഡിയോയിൽ കാണുന്ന കടകൾ നമുക്ക് സ്ട്രീറ്റ് വ്യൂവിലും കാണാം. താഴെ നൽകിയ താരതമ്യത്തിൽ വീഡിയോയിൽ കാണുന്ന പാൽ മോട്ടോർ, ഹ്യുണ്ടായി മോബിസ് എഴുതിയ ബോർഡുള്ള കടകളടക്കം മറ്റേ കടകളും നമുക്ക് കാണാം.

നിഗമനം

ആസാമിൽ  അനധികൃത കുടിയേറ്റക്കാരുടെ വീടുകൾ പൊളിച്ച് മാറ്റുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗുരുഗ്രാമിൽ കയ്യേറ്റം നീക്കം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങളാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഗുരുഗ്രാമിൽ കയ്യേറ്റം നിക്കൽ ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ ആസാമിൽ കുടിയേറ്റക്കാരുടെ കുടിലുകൾ പൊളിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: K. Mukundan 

Result: Misleading