
രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലിയാണെന്ന അവകാശവാദവുമായി ഒരു വലിയ റാലിയുടെ വീഡിയോ വൈറലാകുന്നുണ്ട്.
പ്രചരണം
ജനലക്ഷങ്ങള്‍ റോഡില്‍ അണിനിരന്ന ഒരു റാലിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ബീഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള വോട്ട് അധികാര്‍ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒറ്റുകാരുടേയും ഷൂ നക്കികളുടേയും ഇട നെഞ്ച് പിളർത്തി, അവരുടെ പപ്പു ബീഹാറിന്റെ ഭൂമിയിൽ പ്രളയമായ് കുതിച്ച് വരുകയാണ് BJP Keralam ക്കാരേ CPIM Kerala ക്കാരേ”
എന്നാല്‍ അവകാശവാദം തെറ്റാണെന്നും ഞങ്ങൾക്ക് മനസ്സിലായി. വീഡിയോ പഴയതും രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലിയുമായി ബന്ധമില്ലാത്തതാണെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ സ്ക്രീൻഷോട്ടുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോ 2025 ജൂൺ 25-ന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതായി കണ്ടു.
വീഡിയോയുടെ അടിക്കുറിപ്പ്, “ദിവ്യചക്രം ഉരുളുന്നത് അനുഭവിക്കാൻ വെറും 2 ദിവസം” എന്നാണ്. വിവരണം അനുസരിച്ച്, വീഡിയോ പുരിയിലെ രഥയാത്ര കാണിക്കുന്നു.
2025 ജൂൺ 9 ന് ഒരു ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ അപ്ലോഡ് ചെയ്ത സമാനമായ മറ്റൊരു വീഡിയയുടെ വിവരണം അനുസരിച്ച്, വീഡിയോ പുരിയിലെ രഥയാത്രയിൽ നിന്നുള്ളതാണ്.
രാഹുൽ ഗാന്ധിയുടെ ബീഹാറിലെ റാലി ആരംഭിച്ചത് 2025 ഓഗസ്റ്റ് 17നായിരുന്നു. ബീഹാറിലെ വോട്ട് അധികാർ റാലിക്ക് മുമ്പുള്ളതാണ് വീഡിയോ എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. പുരിയിലെ ജഗന്നാഥ ക്ഷേത്രം ഗൂഗിൾ മാപ്പിൽ കാണാം.
പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളും വൈറൽ വീഡിയോയിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും തമ്മിലുള്ള താരതമ്യം വൈറൽ വീഡിയോ പുരിയിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്നു.
വീഡിയോയുടെ കൃത്യമായ തീയതി സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, രാഹുൽ ഗാന്ധിയുടെ ബീഹാറിലെ സമീപകാല റാലിയുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായിട്ടുണ്ട്.
നിഗമനം
വീഡിയോ രാഹുൽ ഗാന്ധിയുടെ ബീഹാറില്‍ ഓഗസ്റ്റ് 16 ന് ആരംഭിച്ച വോട്ട് അധികാര്‍ യാത്രയുടെതല്ല. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥോല്‍സവവുമായി ബന്ധപ്പെട്ട റാലിയുടെ ഈ വീഡിയോ ജൂണ്‍ 9 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
Title:രാഹുൽ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ പ്രചരിക്കുന്നത് പുരിയിൽ നിന്നുള്ള പഴയ വീഡിയോ
Fact Check By: Vasuki SResult: False


