ഖുറാന്‍ പരായണത്തിന്‍റെ ഈ പഴയ വീഡിയോയ്ക്ക് ഖത്തറിലെ ഫൂട്ബോള്‍ ലോകകപ്പ് ഉല്‍ഘാടനവുമായി യാതൊരു ബന്ധവുമില്ല…

അന്തര്‍ദേശീയം | International

വേള്‍ഡ് കപ്പ് 2022 ഫൂട്ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയായ ഖത്തറില്‍ ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഖുർആൻ പാരായണം ചെയ്തതായി അവകാശപ്പെടുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഈയിടെ വൈറലായിരുന്നു. 

പ്രചരണം 

 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇസ്ലാം മത വേഷം ധരിച്ച് സ്റ്റേഡിയത്തിൽ ഇരിക്കുന്ന ഒരു ആൺകുട്ടി, ശ്രുതിമധുരമായ സ്വരത്തിൽ ഖുറാൻ വാക്യങ്ങൾ പാരായണം ചെയ്യുന്നതും ഭക്തിപുരസരം പാരായണം ശ്രവിച്ച് കുറച്ച് ആൺകുട്ടികൾ അവന്‍റെ മുന്നിൽ വരിയായി ഇരിക്കുന്നതും കാണാം. ഫുട്ബോള്‍ ലോകകപ്പ് ഉല്‍ഘാടന വേദിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: “ലോകചരിത്രത്തിൽ ആദ്യമായിട്ട് ഖുർആൻ ഓതി ലോകകപ്പ് സ്റ്റേഡിയം … ഖത്തർ.💙”

FB postarchived link

വസ്തുതകൾ പരിശോധിച്ചപ്പോള്‍  ഈ അവകാശവാദം തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഞങ്ങൾ കണ്ടെത്തി. 

വസ്തുത ഇങ്ങനെ 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളില്‍ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍  2021 ൽ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേളയിൽ ഖുർആൻ പാരായണം നടത്തിയതിന്‍റെ പഴയ വീഡിയോ ആണിത് എന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. 2021 ഒക്ടോബർ 22 ലെ അൾജീരിയൻ മാധ്യമമായ സബക്പ്രസ് റിപ്പോർട്ട് അനുസരിച്ച്, ഈ വൈറൽ വീഡിയോ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയം ഉല്‍ഘാടനം ചെയ്യുന്ന സമയത്തേതാണ്. 

ഖുർആൻ പാരായണത്തിന്‍റെ ഇതേ  വീഡിയോ ദോഹ ന്യൂസിന്‍റെ ട്വിറ്റർ പ്രൊഫൈലിൽ 2021 ഒക്ടോബർ 24 ന് പങ്കുവച്ചിട്ടുണ്ട്. 

 “അൽ തുമാമ സ്റ്റേഡിയം ഉദ്ഘാടന വേളയിൽ ഖത്തർ ഇസ്ലാമിക സംസ്കാരം ഉൾക്കൊള്ളുന്നത് ഇങ്ങനെയാണ്. കുട്ടികൾ ഖുർആനിലെ ‘കരുണ’യെക്കുറിച്ചുള്ള വാക്യങ്ങൾ വായിക്കുന്നത് കണ്ടു.”

ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത് അൽ തുമാമ സ്റ്റേഡിയത്തിലല്ല, അൽ ബൈത്ത് സ്റ്റേഡിയത്തിലാണ്.

ഞങ്ങളുടെ അന്വേഷണത്തില്‍, വൈറലായ ഈ വീഡിയോ 2022 ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ളതല്ലെന്നും  2021 ൽ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയം ഉല്‍ഘാടനം ചെയ്ത സന്ദര്‍ഭത്തിലെതാണെന്നും വ്യക്തമായിട്ടുണ്ട് . അൽ തുമാമ സ്റ്റേഡിയം ഉല്‍ഘാടനത്തിന്‍റെ ദൈര്‍ഘ്യമേറിയ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. 

2022 ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ, ഹോളിവുഡ് സിനിമാ താരം മോർഗൻ ഫ്രീമാന്‍റെ സാന്നിധ്യത്തില്‍ മോട്ടിവേഷണല്‍ പ്രഭാഷകനായ ഗാമെൻ അൽ മുഫ്ത വിശുദ്ധ ഖുർആനിലെ ചില വാക്യങ്ങൾ പാരായണം ചെയ്യുകയുണ്ടായി. ഇതേ കുറിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ ബംഗാള്‍ ടീം ചെയ്തിട്ടുണ്ട്. 

না, কুরআন তিলাওয়াতের ভাইরাল এই ভিডিওটি ২০২২ ফিফা বিশ্বকাপের উদ্বোধনী অনুষ্ঠানের নয়

നിഗമനം 

പോസ്റ്റിലെ അവകാശവാദം തെറ്റും അടിസ്ഥാനരഹിതവുമാണ്.  2021 ൽ ഖത്തറിലെ അൽ തുമാമ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേളയിൽ നടത്തിയ ഖുർആൻ പാരായണത്തിന്‍റെ പഴയ വീഡിയോ ഈയിടെ നടന്ന ഫുട്ബോൾ ലോകകപ്പിന്‍റെ ഉദ്ഘാടനമാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുകയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഖുറാന്‍ പരായണത്തിന്‍റെ ഈ പഴയ വീഡിയോയ്ക്ക് ഖത്തറിലെ ഫൂട്ബോള്‍ ലോകകപ്പ് ഉല്‍ഘാടനവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False