AI171 വിമാനാപകടത്തിൽ കൊല്ലപ്പെട്ട ക്യാബിൻ ക്രൂവിൻ്റെ അവസാനത്തെ റീൽ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത ദൃശ്യങ്ങൾ 

False National

അഹമ്മദാബാദിൽ അപകടപ്പെട്ട  എയർ ഇന്ത്യ വിമാനം AI 171ലുണ്ടായിരുന്ന ക്യാബിൻ ക്രൂവിൻ്റെ അവസാനത്തെ റീൽ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് അഹമ്മദാബാദിൽ നടന്ന വിമാന  അപകടവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് വിമാനത്തിലെ ക്യാബിൻ ക്രൂ വിമാനത്തിൽ കയറുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “ഇവരായിരുന്നു ഇന്നലെ അപകടം നടന്ന AIR INDIAയിലെ CREW MEMBERS” അഹമ്മദാബാദിൽ അപകടപ്പെട്ട എയർ ഇന്ത്യ AI 171 വിമാനത്തിൽ ക്യാബിൻ ക്രൂ ആയിരുന്ന 12 പേരാണ് ഇവർ എന്ന് വീഡിയോയുടെ മുകളിൽ എഴുതിയ വാചകം പറയുന്നു.

എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ പഴയതാണെന്ന് മനസിലായി. യശസ്‌വി ശർമ്മ എന്ന എയർ ഹോസ്റ്റസ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 9 ജൂൺ 2025ന്  ഈ വീഡിയോ പോസ്റ്റ് ചെയ്തതാണ്. യശസ്‌വിയുടെ ഇൻസ്റ്റാ പോസ്റ്റ് നമുക്ക് താഴെ കാണാം.

https://www.instagram.com/yashasviexplorer/reel/DKrho6OpwTb

Archived

ഈ വീഡിയോ യശസ്‌വി എന്ന ക്യാബിൻ ക്രൂ അംഗം തിങ്കളാഴ്ചയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹമ്മബാദിൽ വിമാനാപകടം നടന്നത് വ്യാഴാഴ്ചയാണ്. ഈ വീഡിയോയിൽ നമ്മൾ യശസ്‌വി എന്ന എയർ ഹോസ്റ്റസിനെ കാണുന്നുണ്ട്. പക്ഷെ എയർ ഇന്ത്യ 171 വിമാനത്തിൽ കൊല്ലപ്പെട്ട 12 പേരുടെ പേരുകൾ റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. ഇതിൽ യശസ്‌വി ശർമ്മ എന്ന പേരില്ല. ദി മിൻ്റിൻ്റെ റിപ്പോർട്ട് പ്രകാരം അപകടപ്പെട്ട വിമാനത്തിൽ കൊല്ലപ്പെട്ട ക്യാബിൻ ക്രൂ അംഗങ്ങളുടെ പേര് ഇപ്രകാരമാണ്:

 1. ക്യാപ്റ്റൻ സുമിത് സബർവാൾ 2. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ, 3. ദീപക് പാഠക്, 4. സൈനീത ചക്രവർത്തി, 5. ങന്തോയ് കോങ്ബ്രൈലത്പം ശർമ്മ, 6. റോഷ്‌നി സോംഘരെ രാജേന്ദ്ര, 7.ശ്രദ്ധ ധവാൻ, 8.അപർണ മഹാദിക്, 9.മൈഥിലി പാട്ടീൽ, 10.ഇർഫാൻ ഷെയ്ഖ്, 11.ലാംനുന്തം സിംഗ്സൺ, 12.മനീഷ താപ്പ.

Brut India ഈ അപകടത്തിൽ മരിച്ചവരുടെ ചില ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ നമുക്ക് താഴെ കാണാം.

ഈ വീഡിയോ വൈറൽ ആയതിനെ ശേഷം യശസ്‌വി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിട്ടുണ്ട്. അക്കൗണ്ട് പ്രൈവറ്റ് ആക്കുന്നതിന് മുൻപ് യശസ്‌വി തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, ഞാൻ ഇപ്പോൾ മുംബൈയിലാണ് ഈ വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നവരെ റിപ്പോർട്ട് ചെയ്യുക എന്ന് അറിയിച്ചിരുന്നു.

നിഗമനം

അഹമ്മദാബാദിൽ അപകടപ്പെട്ട  എയർ ഇന്ത്യ വിമാനം AI 171ലുണ്ടായിരുന്ന ക്യാബിൻ ക്രൂവിൻ്റെ അവസാനത്തെ റീൽ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ഈ അപകടത്തിൽ കൊല്ലപ്പെട്ട ക്യാബിൻ ക്രൂ അംഗങ്ങളുടേതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:AI171 വിമാനാപകടത്തിൽ കൊല്ലപ്പെട്ട ക്യാബിൻ ക്രൂവിൻ്റെ അവസാനത്തെ റീൽ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത ദൃശ്യങ്ങൾ

Fact Check By: K. Mukundan 

Result: False