
നേപ്പാളിൽ ബിജെപി ഭരണം ആവശ്യപ്പെടുന്ന നേപ്പാളി യുവാവിൻ്റെ വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു നേപ്പാളി യുവാവ് പ്രസംഗിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :
“നേപ്പാളിലെ യുവജനങ്ങളും ബിജെപി ഭരണം ആവശ്യപ്പെടുന്നു. അഴിമതിയില്ലാത്ത ഭരണം ബിജെപിക്ക് മാത്രമേ നൽകാൻ കഴിയൂ എന്ന് വൈകാരികമായി സംസാരിക്കുന്ന നേപ്പാളി യുവജനങ്ങൾ.!”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ പ്രസംഗത്തിൻ്റെ കുറിച്ചും കൂടി വ്യക്തമായ വീഡിയോ കണ്ടെത്തി.
ഈ വീഡിയോയിൽ പറയുന്ന സംഭാഷണത്തിൻ്റെ പകർപ്പ് ഞങ്ങൾ elevenlabs.io എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നിർമിച്ചു.

ഈ പകർപ്പിനെ ഞങ്ങൾ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് തർജ്ജമ്മ ചെയ്ത് യുവാവ് എന്ത പറയുന്നത് എന്ന് പരിശോധിച്ചു. വീഡിയോയിൽ കാണുന്ന യുവാവ് നേപ്പാളിൽ ബിജെപി ഭരണം വേണം എന്നല്ല പറയുന്നത്. ഈ യുവാവ് യഥാർത്ഥത്തിൽ പറയുന്നത് ഇതാണ്: “രാജ്യദ്രോഹികൾ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴെല്ലാം, നമ്മളെപ്പോലുള്ള യുവാക്കൾ ജനിക്കും. വിപ്ലവം കൊണ്ട് വരാനുള്ള സമയം വന്നിട്ടുണ്ട്. വിപ്ലവം കൊണ്ട് വരാൻ നമ്മൾ പ്രതിഷേധിക്കണം. പക്ഷെ ഈ പ്രതിഷേധത്തിൽ ആരുടെയും ജീവൻ നഷ്ടപ്പെടാൻ പാടില്ല, ആരും പിന്നിൽ വിട്ട് പോകാൻ പാടില്ല. നമ്മൾ എല്ലാവരും ഒന്നിച്ച് സമാധാനപരമായി പ്രതിഷേധിക്കും.”
ഞങ്ങൾ നേപ്പാളി പരിഭാഷകരോടും ഈ വീഡിയോ കാണിച്ച് സംഭാഷണത്തിൻ്റെ അർത്ഥം ചോദിച്ചപ്പോൾ മുകളിൽ elevenlabs, ഗൂഗിൾ നൽകിയ പരിഭാഷണം പോലെ തന്നെയാണ് ഈ യുവാവ് പ്രസംഗിക്കുന്നത് എന്ന് വിദ്ധഗ്ധർ വ്യക്തമാക്കി. ഈ യുവാവിൻ്റെ പ്രസംഗത്തിൽ എവിടെയും ബിജെപിയെ കുറിച്ച് യാതൊരു പരാമർശവും നടത്തിയിട്ടില്ല. ദേശിയ മാധ്യമം എൻ.ഡി.ടി.വി. നേപ്പാളിൽ ഒരു യുവാവിൻ്റെ അഭിമുഖം നടത്തിയപ്പോൾ ഈ യുവാവ് നേപ്പാളിലും മോദിയെ പോലെയൊരു പ്രധാനമന്ത്രി വേണം എന്ന് പറഞ്ഞിരുന്നു. ഈ അഭിമുഖം നമുക്ക് താഴെ കാണാം.
തങ്ങൾക്ക് ഇങ്ങനത്തെ നേതൃത്വം ആവശ്യമുണ്ട് എന്ന് NDTVയുടെ റിപ്പോർട്ടർ ആദിത്യ രാജ് കൗൾ ചോദിച്ചപ്പോൾ ഒരു യുവാവ് പറഞ്ഞു, “ഞങ്ങൾക്ക് ഇന്ത്യയുടെ മോദിയെ പോലെയുള്ള ഒരു പ്രധാനമന്ത്രി വേണം. മോദി സർക്കാർ പോലെയുള്ള സർക്കാർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ രാജ്യത്തെ കുറിച്ചും ലോകം അറിഞ്ഞിരുന്നേനെ. ഇന്നി ഞങ്ങൾക്ക് ബാലേൻ (കാഠ്മണ്ഡു മേയറും റാപ്പരുമായ ബാലേൻ ഷാ) വേണം”
നിഗമനം
നേപ്പാളിൽ ബിജെപിയുടെ ഭരണം വേണം എന്നല്ല വൈറൽ വീഡിയോയിൽ ഈ യുവാവ് പറയുന്നത്. നേപ്പാളിൽ ദേശദ്രോഹിയായ നേതാക്കൾക്ക് എതിരെ സമാധാനപരമായ പ്രതിഷേധം നടത്തണം എന്നാണ് ഈ യുവാവ് പറയുന്നത്. ബിജെപിയെയോ ഇന്ത്യൻ സർക്കാരിനെ കുറിച്ചോ യാതൊരു പരാമർശം ഈ വീഡിയോയിൽ പറഞ്ഞിട്ടില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വൈറൽ വീഡിയോയിൽ നേപ്പാളി യുവാവ് നേപ്പാളിൽ ബിജെപി ഭരണം ആവശ്യപ്പെടുന്നില്ല
Fact Check By: Mukundan KResult: False
