ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

അന്തര്‍ദേശിയ൦ | International സാമൂഹികം

ലണ്ടനിൽ വിംബ്ലി സ്റ്റേഡിയത്തില്‍ ഒരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് 

പ്രചരണം

ലണ്ടനിലെ വിളി സ്റ്റേഡിയത്തിൽ ഇതിൽ നിസ്കരിക്കാൻ മുതിർന്ന ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ആണ് എന്ന് അവകാശപ്പെട്ട വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ കണ്ടാ” 😂😂

ലണ്ടൻ വെബ്ലി സ്റ്റേഡിയത്തിൽ നമാസ് നടത്തണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ഒരു സമാധാന മതക്കാരനെ പഴയ ബോക്സറും , ഇപ്പോൾ അവിടുത്തെ ബോക്സ് പാർക്ക് സെക്യൂരിറ്റിയുമായ ജൂലിയസ് ഫ്രാൻസിസ് ഒറ്റയടിക്ക് തീർത്തു.” 

FB postarchived link

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ നൽകിയിരിക്കുന്ന വിവരണവുമായി വീഡിയോ യാതൊരു ബന്ധവും ഇല്ല എന്ന് വ്യക്തമായി.  

വസ്തുത ഇങ്ങനെ

ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ സംഭവം നടന്നത് വെംബ്ലി സ്റ്റേഡിയത്തിലല്ല അല്ല അതിനു സമീപമുള്ള ബോക്സ് പാർക്ക് എന്ന എന്‍റര്‍ടെയിന്‍മെന്‍റ്  ഹബ്ബിലാണ് എന്ന് വ്യക്തമാക്കുന്ന ചില വാർത്താ റിപ്പോർട്ടുകൾ ലഭിച്ചു.

ഹബ്ബില്‍ സന്ദർശനത്തിന് എത്തിയ ചെറുപ്പക്കാരുടെ സംഘത്തിലെ ഒരാൾ അവിടെയെത്തിയ മറ്റു കസ്റ്റമേഴ്സിനോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറി. ജൂലിയസും മറ്റ് സുരക്ഷാ ജീവനക്കാരും സംഘത്തെ തടയാൻ ശ്രമിച്ചു. അപ്പോൾ ചെറുപ്പക്കാരിൽ ഒരാൾ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചു. ഇതുകണ്ട് നിയന്ത്രണം വിട്ട  ജൂലിയസ് ചെറുപ്പക്കാരനെ മര്‍ദ്ദിച്ചു. ജൂലിയസിനെതിരെ കേസ് വന്നെങ്കിലും പിന്നീട് പോലീസ് വിട്ടയച്ചു എന്നാണ് വാർത്തകൾ അറിയിക്കുന്നത്.  ജൂലിയസ് സംഭവത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരണം നടത്തിയിരുന്നു. ഇതിലൊന്നും നിസ്കാരം എന്ന സംഭവത്തെ പറ്റി യാതൊന്നും പരാമർശിക്കുന്നില്ല എന്ന കാര്യം എടുത്തു പറയേണ്ടതാണ്. 

ബോക്സ് പാർക്ക് ഹബ്ബിന്‍റെ സിഇഒ ലിങ്ക്ഡ് ഇന്‍ എന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമില്‍ സംഭവത്തെകുറിച്ച് വിശദീകരണക്കുറിപ്പ്  നൽകിയിട്ടുണ്ട്.  

തന്‍റെ ജീവനക്കാരേയും കസ്റ്റമേഴ്സിനെയും ഉപദ്രവിക്കാൻ ശ്രമിച്ച ചെറുപ്പക്കാരുടെ സംഘത്തിൽ ഒരാളെയാണ് മർദ്ദിച്ചത് എന്നാണ് അദ്ദേഹം വിശദീകരണക്കുറിപ്പ് നൽകിയിട്ടുള്ളത്. വിംബ്ലി സ്റ്റേഡിയത്തില്‍ നിസ്ക്കരിക്കാന്‍ ശ്രമിച്ച യുവാവിനെ സെക്യൂരിറ്റി മര്‍ദ്ദിച്ചു എന്ന വാദം പൂർണമായി തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ലണ്ടനിലെ ഒരു ഫുഡ് ആന്‍റ്  എന്‍റര്‍ടെയിന്‍മെന്‍റ് ഹബ്ബില്‍ സന്ദർശനത്തിനെത്തിയ സംഘത്തിലെ ഒരാൾ ജീവനക്കാരെയും മറ്റു കസ്റ്റമേഴ്സിനെയും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ ജൂലിയസ് അയാളെ കൈകാര്യം ചെയ്യുകയാണ് ഉണ്ടായത്. ഈ സംഭവത്തിന് ഇസ്ലാംമത ആചാരമായ നിസ്കാരവുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

Fact Check By: Vasuki S 

Result: False