ആരവല്ലി പർവത നിരകളെ സംരക്ഷിക്കാൻ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വിഡിയോകൾ 

Communal Misleading

ആരവല്ലി പർവത നിരകളെ സംരക്ഷിക്കാൻ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പ്രക്ഷോഭത്തിൻ്റെ രണ്ടേ ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “നാധിപത്യത്തിലെ നാലാം തുണെന്നും, ജനകീയ പ്രതിപക്ഷം എന്നും വിളിചിരുന്ന ആ നല്ല മാധ്യമങ്ങളുടെ കാലങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി സമ്പത്തായ ആനവല്ലി പർവ്വത നിരകളെ മുച്ചൂടും നശിപ്പിക്കാൻ ഇറങ്ങിയ ഹിന്ദുത്വ കോർപ്പറേറ്റ് ഭരണകൂടത്തിനെതിരെ ശക്തമായ സമരമാണ് കുറേ ദിവസങ്ങളായി ഉത്തരേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരാണ് ആരവല്ലി പർവത നിരകളെ സംരക്ഷിക്കാൻ അദാനി- മോദി കോപ്പറേറ്റ് ഹിന്ദുത്വ ഭീകരർക്കെതിരെ സമരരംഗത്ത് ഉള്ളത്. ✊🏻✊🏻 എന്നാൽ ഈ പ്രധാന വാർത്തകളെ പാടെ അവഗണിക്കുന്ന നിലപാടാണ് ഇന്ത്യൻ അച്ചടി ദൃശ്യമാധ്യമങ്ങൾ കൈകൊണ്ടിരിക്കുന്നത്.⛔⛔ നമ്മുടെയും ഭാവി തലമുറയുടെയും നിലനിൽപ്പിനു വേണ്ടി നടക്കുന്ന ഈ സമരത്തെ എല്ലാ നിലയ്ക്കും പിന്തുണയ്ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. 🤝 ഇന്ത്യൻ മാധ്യമങ്ങൾ അവഗണിക്കുന്ന ഈ സമരത്തെ നമ്മുടെ ഷെയർ കൊണ്ടും പോസ്റ്റ് കൊണ്ടും സോഷ്യൽ മീഡിയ ഇടപെടൽ കൊണ്ടും ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കുക.💪🏻 കാരണം നമ്മുടെയും ഭാവി തലമുറയുടെയും നിലനിൽപ്പിന്റെ പ്രശ്നമാണിത്.⚠️⚠️” 

 എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾക്ക് ആരവല്ലിക്ക് വേണ്ടി നടക്കുന്ന പ്രക്ഷോഭവുമായി ബന്ധമില്ല എന്ന കണ്ടെത്തി. ആദ്യത്തെ ദൃശ്യം ഞങ്ങൾക്ക്  20 ഡിസംബർ 2025ന് മീത് മെഹ്ത എന്ന വ്യക്തി പോസ്റ്റ് ചെയ്തതാണ്. 

Archived 

ഈ വ്യക്തി എ.ഐ. ഉപയോഗിച്ച് ഇത്തരത്തിൽ വിഡിയോകൾ നിർമിക്കുന്നതാണ്. ഇത്തരത്തിൽ പല വീഡിയോകളും ഈ അക്കൗണ്ടിൽ ഞങ്ങൾക്ക് കണ്ടെത്തി. ഇതിൽ മഹാത്മ ഗാന്ധി, ഐസക് ന്യൂട്ടൺ, എന്നിവരുടെയും എ.ഐ. വിഡിയോകൾ ഉണ്ട്.  

രണ്ടാമത്തെ വീഡിയോ ഞങ്ങൾ ഇതിനെ മുൻപ് പരിശോധിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ മാസങ്ങൾ മുൻപ് മഹാരാഷ്ട്രയിലെ സത്താര ജില്ലയിൽ നടന്ന ഒരു പോത്തുകളുടെ ഒറ്റത്തിൻ്റെ ദൃശ്യങ്ങളാണ്. 

Also Read | മഹരാഷ്ട്രയിലെ ദൃശ്യങ്ങൾ ബിഹാറിൽ രാഹുൽ ഗാന്ധിയുടെ റാലിയിൽ ജനസാഗരം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

നിഗമനം

ആരവല്ലി പർവത നിരകളെ സംരക്ഷിക്കാൻ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് AI നിർമിത ദൃശ്യങ്ങളും പഴയ ബന്ധമില്ലാത്ത ദൃശ്യങ്ങളുമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ആരവല്ലി പർവത നിരകളെ സംരക്ഷിക്കാൻ നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത വിഡിയോകൾ 

Fact Check By: Mukundan K  

Result: Misleading