
ഇസ്രയേലിലെ വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ലെബനനിലേതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വിവാഹം നടക്കുന്നതായി നമുക്ക് കാണാം. ഈ വിവാഹ വേദിക്ക് മുകളിൽ റോക്കറ്റുകൾ പറക്കുന്നതായി കാണാം.
പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്: “ഇസ്രയേലിലെ വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ട്.. ഹാ..എത്ര സുന്ദരം..മനോഹരം കാണാൻ ”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയിൽ കാണുന്ന സംഭവുമായി ബന്ധപ്പെട്ട കീ വേർഡുകൾ ഉപയോഗിച്ച് തെരഞ്ഞപ്പോൾ ഞങ്ങൾക്ക് ഈ സംഭവത്തെ കുറിച്ചുള്ള വാർത്തകൾ ലഭിച്ചു. താഴെ നൽകിയ വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ലെബനനിൽ നിന്നാണ്. ലെബനനിൽ 14 ജൂൺ 2025ന് ഒരു വിവാഹ ചടങ്ങ് നടക്കുന്നതിനിടെ ആകാശത്തിൽ നിന്ന് റോക്കറ്റ് പോകുന്ന കാഴ്ച് കണ്ടു.
https://www.facebook.com/reel/1089258793250515
ലെബനനിൽ ഇസ്രായേൽ ബോർഡറിനെ സമീപം ഒരു വിവാഹം നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇറാൻ ഇസ്രായേലിന് നേരെ വിട്ട മിസൈലുകൾ ആകാശത്ത് ദൃശ്യമായി. ഈ സംഭവം AFPയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ യുട്യൂബ് ചാനലിൽ ഈ സംഭവത്തിൻ്റെ ഒരു വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോ താഴെ കാണാം.
നിഗമനം
ഇസ്രയേലിലെ വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ ലെബനനിൽ നടന്ന ഒരു വിവാഹ ചടങ്ങിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ ഇസ്രായേലിലേതല്ല
Fact Check By: K. MukundanResult: Misleading



