
ഹിന്ദുകള്‍ക്ക് വിതരണം ചെയ്യാനുള്ള പാലില്‍ മുസ്‌ലിംകള്‍ തുപ്പുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ പാകിസ്ഥാനിലേതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് രണ്ട് പേര് പാലില്‍ തുപ്പുന്നതായി കാണാം. വീഡിയോയിലെ ഹിന്ദി വോയിസ് ഓവറില്‍ പറയുന്നത് ഇവര്‍ മുസ്ലിങ്ങളാണ്, ഹിന്ദുകള്‍ക്ക് വിതരണം ചെയ്യാനുള്ള പാലിലാണ് ഇവര്‍ തുപ്പുന്നത്. കുടാതെ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ പരമാര്‍ശങ്ങളും വീഡിയോയില്‍ നടത്തുന്നുണ്ട്. മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയെ കുറിച്ച് വാദിക്കുന്നത് എത്രത്തോളം സത്യമാണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിവിധ ചിത്രങ്ങളില്‍ വിഭജിച്ചു. ഈ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ഫെസ്ബൂക്ക് വീഡിയോ ലഭിച്ചു.
ഈ വീഡിയോയുടെ അടികുറിപ്പ് ഉര്‍ദുയിലാണ്. അടികുറിപ്പ് പ്രകാരം ഈ വീഡിയോ പാകിസ്ഥാനിലെ ലാഹോറിലെതാണ്. ഈ വീഡിയോയില്‍ കാണുന്ന വേഷവും പാകിസ്ഥാനിലെ പോലെയാണ് തോന്നുന്നത്. കുടാതെ വീഡിയോയില്‍ കാണുന്ന വണ്ടികളും പാകിസ്ഥാനിലെതാണ്.


ഇതിനെ മുമ്പേ ആള്ട്ട് ന്യുസ് അടക്കം പല ഫാക്റ്റ് ചെക്ക് വെബ്സൈറ്റുകള്‍ ഈ കള്ള പ്രചരണത്തിന്‍റെ സത്യാവസ്ഥ ലോകത്തിന്‍റെ മുന്നില്‍ കൊണ്ട് വന്നിരുന്നു.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ മുസ്‌ലിംകളുടെ വ്യാപാര പ്രസ്ഥാനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആവാഹനം ചെയ്ത് വര്‍ഗീയ വാദത്തോടെ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ഥത്തില്‍ പാകിസ്ഥാനിലേതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പാക്കിസ്ഥാനിലെ വീഡിയോ വെച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…
Fact Check By: Mukundan KResult: False
