
അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വമ്പൻ റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാതകൾ പിടിച്ച ഒരു ജനസാഗരത്തിൻ്റെ ദൃശ്യങ്ങൾ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“ഈ പാറുന്ന രക്തപതാക കണ്ണൂരിൽ അല്ല.. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലാണ് ✊❤🚩🚩💪”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ഞങ്ങൾക്ക് ഒരു ബ്രസീലിയൻ വനിതയുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലഭിച്ചു. 8 സെപ്റ്റംബർ 2025നാണ് ഈ വീഡിയോ മാറിയ യാവോ കോസ്റ്റ ഈ ദൃശ്യങ്ങൾ തൻ്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ പോസ്റ്റിൻ്റെ അടികുറിപ്പിൽ ഫെസ്റ്റ ദോ അവാൻതെ എന്നൊരു ഹാഷ്ടാഗ് ഉണ്ട്. ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് പോർച്ചുഗൽ കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ കൊല്ലം പോർച്ചുഗളിലെ ക്വിൻ്റാ ദേ അറ്റാലിയ എന്ന സ്ഥലത് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ്. ഈ പരിപാടിയിൽ സിനിമകൽ പ്രദർശിപ്പിക്കും കോൺസേർറ്റുകൾ നടത്തും. ഈ പരിപാടി ഈ കൊല്ലം സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 7 വരെയാണ് നടന്നത്. ഈ പരിപാടിയുടെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉണ്ട്. ഈ അക്കൗണ്ടിൽ നിന്ന് ചെയ്ത ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം. ഈ പോസ്റ്റിൽ നൽകിയ ചിത്രങ്ങളിൽ പോർച്ചുഗൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതാകകളുമായി ജനങ്ങൾ പരിപാടിയില്‍ പങ്കെടുക്കുന്നത് കാണാം.

പോസ്റ്റ് കാണാൻ – Instagram | Archived
നമുക്ക് വൈറൽ വീഡിയോയിലും പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതാക വ്യക്തമായി കാണാം. ഈ പതാകയിൽ ‘PARTIDO COMUNISTA PORTUGUES’ അതായത് കമ്മ്യൂണിസ്റ്റ് പാർട്ടി പോർച്ചുഗൽ എന്ന് എഴുതിയതായി നമുക്ക് കാണാം.

നിഗമനം
അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വമ്പൻ റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പോർച്ചുഗലിൽ അവിടെത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിയുടെ ദൃശ്യങ്ങളാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ന്യൂ യോർക്ക് സിറ്റിയിൽ വമ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പോർച്ചുഗലിലെ ദൃശ്യങ്ങൾ
Fact Check By: K. MukundanResult: Misleading


