
ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി.
ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു സൈന്യ വിമാനവും ഒരു ടാങ്കും തമ്മിൽ നടക്കുന്ന യുദ്ധത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യൻ ആർമി 🔥🔥 ”
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂറിൻ്റെതാണ്. എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ 3 ഫെബ്രുവരി 2025ന് ഒരു പോസ്റ്റിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.
പോസ്റ്റ് കാണാൻ – Instagram | Archived
അങ്ങനെ ഈ വീഡിയോ ഫെബ്രുവരി മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണ്. അതിനാൽ ബുധനാഴ്ച ഇന്ത്യൻ സൈന്യം പാകിസ്ഥാനിൽ നടത്തിയ സൈന്യ നടപടി ഓപ്പറേഷൻ സിന്ദൂറൂമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്. വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളെ പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ARMA 3 എന്ന വീഡിയോ ഗെയിമിൻ്റെതാണെന്ന് ഞങ്ങൾ കണ്ടെത്തി. വീഡിയോയിൽ ഈ വിമാനത്തിനെ ആക്രമിക്കുന്നത് ആന്‍റി എയർ ടാങ്കിൻ്റെ സിമുലേഷൻ ആണ്.
ഇത്തരത്തിൽ മറ്റൊരു വീഡിയോ നമുക്ക് താഴെ കാണാം. ഈ വീഡിയോയും ARMA 3 ഗെയിമിൻ്റെതാണ്. ഈ ഗെയിമിൽ നമുക്ക് വിവിധ സൈന്യ വിമാനങ്ങളും, ടാങ്കുകളും, ആയുധങ്ങളും അനുകരിക്കാൻ പറ്റും.
ഞങ്ങൾ ഇതിനെ മുൻപും ARMA 3 ഗെയിം ഉപയോഗിച്ച് നിർമിച്ച പല വ്യാജ വിഡിയോകൾ പരിശോധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചില പരിശോധനകളുടെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.
Also Read | യുക്രെയിന്‍ റഷ്യന്‍ യുദ്ധവിമാനത്തെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..
Also Read | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിപ്പിച്ചത് പഴയ വീഡിയോയും വീഡിയോ ഗെയിമിന്‍റെ ദൃശ്യങ്ങളും…
നിഗമനം
പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടപ്പിലാക്കിയ ഓപ്പറേഷൻ സിന്ദൂരിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിനെതിരെ സ്വീകരിച്ച സൈന്യ നടപടിയുമായി യാതൊരു ബന്ധവുമില്ല. ARMA 3 എന്ന വീഡിയോ ഗെയിമിൻ്റെ ദൃശ്യങ്ങളാണ് നാം വീഡിയോയിൽ കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:വീഡിയോ ഗെയിമിൻ്റെ ദൃശ്യങ്ങൾ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിൻ്റെ വ്യോമാക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: False
