
ഗദര്‍ 2 എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്തിനിടെ യുപിയില്‍ ഒരു പ്രേക്ഷകന്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ മറ്റേ പ്രേക്ഷകര്‍ ഇയാളെ കൈകാര്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ സംഭവത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സിനിമ പ്രേക്ഷകര്‍ ഒരാളെ തള്ളുന്നതായി കാണാം. ഈ വീഡിയോയോട് ചേര്‍ന്നുള്ള അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗദ്ദാർ 2 സിനിമക്ക് ഇടയിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ച സുടാപ്പിയെ പഞ്ഞിക്കിടുന്ന കാഴ്ച.. 😇❤️..
സ്ക്രീനിലും തീയേറ്ററിലും ഒരേ സമയം അടി…😂
#Gadar2”
ബോളിവുഡ് താരവും ബിജെപി എം.പിയുമായ സണ്ണി ദിയോളിന്‍റെ 23 വര്‍ഷം മുമ്പ് വന്ന സുപ്പര്‍ഹിറ്റ് സിനിമ ഗദറിന്‍റെ തുടര്‍ച്ചയാണ് ഗദര്‍ 2. പാക്കിസ്ഥാനില്‍ പിടിയിലായ തന്‍റെ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന താര സിംഗിന്‍റെ കഥാപാത്രമാണ് ദേയോള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഗദര്‍ 2 സിനിമക്കിടെ സിനിമ ഹാളില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചില വാര്‍ത്തകള്‍ ലഭിച്ചു. വാര്‍ത്തകള്‍ പ്രകാരം സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബറേലിയിലെ പ്രസാദ് ടാകീസില്‍ വെച്ചാണ്.

വാര്‍ത്ത വായിക്കാന്‍ – TFPJ | Archived Link
റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 12ന് രാത്രി 11 മണിക്കിടെയാണ് ഈ സംഭവമുണ്ടായത്. മദ്യപാനം ചെയ്ത രണ്ട് പ്രേക്ഷകര്‍ തമ്മിലുണ്ടായ വഴക്കാണ് പിന്നിട് ഇങ്ങനെയൊരു രൂപം എടുത്തത്. പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.
ഈ സംഭവം നടന്നത് ബറേലിയിലെ കൊത്ത്വാളി എന്ന ഭാഗത്താണ്. ഞങ്ങള്‍ കൊത്ത്വാളി പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. ഈ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൊത്ത്വാളി പോലീസ് സ്റ്റേഷന്‍ എസ്. എച്ച്. ഓ. ദേവേന്ദ്ര സിംഗ് പറയുന്നത്, “പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ ആരും ഉയര്‍ത്തിയില്ല. മദ്യപ്പിച്ച് വന്ന രണ്ട് പ്രേക്ഷകര്‍ക്കിടെ നടന്ന സംഭവമാണ് പിന്നിട് ഇത്തരത്തില്‍ കലാശിച്ചത്. സിനിമ നടക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് വഴക്കിന് തുടക്കമിട്ടത്.”
നിഗമനം
ഗദര്‍ 2 സിനിമക്കിടെ സിനിമ ഹാളില്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തി എന്ന വ്യാജ പ്രചരണത്തോടെയാണ് യുപിയിലെ ബറേലിയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:യുപിയില്‍ ഗദര്‍ 2 സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉയര്‍ത്തി എന്ന പ്രചരണം വ്യാജം…
Written By: K. MukundanResult: Misleading
