
കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികുടി പോലീസിന് ഏല്‍പ്പിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് കുറുവ സംഘത്തിന്‍റെ തലവനല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു വ്യക്തിയെ നാട്ടുകാരും പോലീസും പിടിക്കുന്ന ദൃശ്യങ്ങള്‍ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“കുറുവ സംഘ തലവനെ (പിണറായി അല്ലാട്ടോ) നാട്ടുകാ൪ പിടികൂടിയപ്പോൾ.,!!!!👊👊💪😲😳”
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഞങ്ങള്‍ ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതേ വാദം ഉന്നയിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഞങ്ങള്‍ കണ്ടെത്തി. പോസ്റ്റ് താഴെ കാണാം.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഈ വീഡിയോ നമുക്ക് കാണാം. ഈ വീഡിയോയോടൊപ്പം നമുക്ക് ഈ സംഭവത്തിന്‍റെ മറ്റു ദൃശ്യങ്ങളും ഈ ഇന്‍സ്റ്റാ പോസ്റ്റില്‍ ചേര്‍ത്തിയിട്ടുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് പ്രകാരം ഈ സംഭവം ചേര്‍ത്തലയിലെതാണ്. പക്ഷെ ഈ പോസ്റ്റിന് ലഭിച്ച ഒരു കമന്‍റ് പ്രകാരം ഈ സംഭവം ചേര്‍ത്തലയിലെതല്ല പകരം അങ്കമാലിയിലെതാണ്. വീഡിയോയില്‍ കാണുന്ന വ്യക്തി കുറുവ സംഘത്തില്‍ പെട്ടതല്ല ഇയാള്‍ ഒരു മാനസിക രോഗിയാണെന്ന് ഈ കമന്‍റില്‍ പറയുന്നുണ്ട്.
ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചു പക്ഷെ വാര്‍ത്തകള്‍ ഒന്നും കണ്ടെത്തിയില്ല. കമന്‍റില്‍ പറയുന്ന കാര്യം പരിശോധിക്കാന്‍ ഞങ്ങള്‍ അങ്കമാലി പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു. അങ്കമാലി സ്റ്റേഷന്‍ ഹൌസ് ഓഫീസറിനോട് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഈ സംഭവം അങ്കമാലിയിലേതാണെന്ന് സ്ഥിരികരിച്ചു. “MDMAയുടെ ലഹരിയില്‍ ഈ വ്യക്തി രാത്രി വീട്ടുകളില്‍ കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഇയാളെ നാട്ടുകാര്‍ പിടിച്ചത് പിന്നിട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റ്ഡിയില്‍ എടുത്തു. ഇയാള്‍ കള്ളനോ കുറുവ സംഘത്തില്‍ പെട്ടതൊന്നുമല്ല. ഇയാള്‍ മലയാളിയാണ് മയക്കുമരുന്നിന്‍റെ അടിമയുമാണ്. ഇയാളെ ഞങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ചികിത്സ നടക്കുകയാണ്” എന്ന് പോലീസ് അറിയിച്ചു.
നിഗമനം
കുറുവ സംഘത്തിന്‍റെ തലവനെ അറസ്റ്റ് ചെയ്തു എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ അങ്കമാലിയില്‍ പിടിയിലായ ഒരു മയക്കുമരുന്നിന്‍റെ അടിമയുടെതാണ്. ഇയാള്‍ MDMAയുടെ ലഹരിയില്‍ വീടുകളില്‍ കയറാന്‍ ശ്രമിക്കുന്നത്തിനിടെ പിടിയിലായതാണ്. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് നാം പോസ്റ്റില്‍ കാണുന്നത്. ഈ വ്യക്തി കുറുവ സംഘത്തില്‍ പെട്ടതല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:കുറുവ സംഘത്തിന്‍റെ തലവനെ നാട്ടുകാര്‍ പിടികുടി എന്ന വാര്‍ത്ത വ്യാജമാണ്
Written By: Mukundan KResult: False
