
ബംഗ്ലാദേശിൽ പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ രണ്ട് സ്ത്രീകളെ ഒരു വ്യക്തി പ്ലാസ്റ്റിക് കസേരയെ കൊണ്ട് മർദിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജമാ&അത്ത് ഭരിക്കുന്ന ബംഗ്ലാദേശിൽ പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ മു&സ്ലിം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യം.. കോങ്ങികളുടെ ഉറ്റ ചങ്ങായിമാർ, UDF ഭരണത്തിൽ വന്നാൽ കാണാൻ പോവുന്നതിന്റെ ട്രൈലെർ.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ബംഗ്ലാദേശ് മാധ്യമ വെബ്സൈറ്റുകളിൽ ഈ സംഭവത്തെ കുറിച്ച് വാർത്തകൾ കണ്ടെത്തി. പ്രഥം ആളോ റിപ്പോർട്ട് ചെയ്ത വാർത്ത പ്രകാരം ഈ സംഭവം 16 ഡിസംബർ 2025ന് നടന്നതാണ്. ചിറ്റഗോങ്ങ് സിറ്റിയിലെ CRB പ്രദേശത്തിൽ നടന്ന ബിജോയ് മേളയിലാണ് ഈ സംഭവം നടന്നത്. ഭക്ഷണത്തിനെ തുടർന്ന് ഉണ്ടായ തർക്കമാണ് പിന്നീട് ഇങ്ങനെയായത് എന്ന് വാർത്തയിൽ പറയുന്നു.

വാർത്ത കാണാൻ – Pratham Alo | Archived
വാർത്ത പ്രകാരം പോലീസും ദൃക്സാക്ഷികളും പറയുന്ന പ്രകാരം ചിറ്റഗോങ്ങ് ജില്ല ഭരണമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ ഭക്ഷണം ആദ്യം ആർക്ക് മുൻപേ നൽകി ആർക്ക് പിന്നീട് നൽകി എന്നതിനെ തുടർന്ന് തർക്കമുണ്ടായി. ഈ തർക്കത്തിനിടെയാണ് ഈ രണ്ട് സ്ത്രീകളെ ആക്രമിച്ചത്. ഈ കാര്യം മറ്റൊരു മാധ്യമം ദൈനിക് ആസാദി റിപ്പോർട്ട് ചെയ്ത വാർത്തയിൽ നിന്നും സ്ഥിരീകരിക്കാം. സ്ത്രീകൾ കൊടുത്ത പരാതിയെ തുടർന്ന് പോലീസ് പ്രതിയെ തിരിച്ചറിയാനും പിടിക്കാനും ശ്രമിക്കുന്നുണ്ട്.

വാർത്ത വായിക്കാൻ – Dainik Azadi | Archived
പ്രോജോൺമോ കഥ എന്ന മാധ്യമം പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരവും ഈ സംഭവം ഭക്ഷണം വിളമ്പുന്നതിനെ തുടർന്നുണ്ടായ വിവാദം കാരണമാണുണ്ടായത്.
നിഗമനം
ബംഗ്ലാദേശിൽ പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യം എന്ന തരത്തിൽ പ്രചരണം തെറ്റാണ്. 16 ഡിസംബർ 2025ന് ചിറ്റഗോങ്ങിൽ ബിജോയ് ദിവസ് പരിപാടിയിൽ ഭക്ഷണത്തിനെ തുടർന്ന് ഉണ്ടായ സംഘർഷമാണ് നാം വിഡിയോയിൽ കാണുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗ്ലാദേശിൽ പാശ്ചാത്യ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെ മുസ്ലിം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യമാണോ ഇത്? സത്യാവസ്ഥ അറിയൂ…
Fact Check By: K. MukundanResult: Misleading


