
ഉത്തർ പ്രദേശിലെ ഝാൻസിയിൽ മുസ്ലിംകൾ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പെൺകുട്ടിയെ ചില യുവാക്കൾ പീഡിപ്പിക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “#ഝാൻസി, ഉത്തർപ്രദേശിൽ വീടിന് പുറത്ത് അമ്മയോടൊപ്പം നിന്നിരുന്ന ഒരു പെൺകുട്ടിയെ ബൈക്കിൽ വന്ന രണ്ട് മു&സ്ലിം ജിഹാ&ദികൾ ഉപദ്രവിക്കുന്ന ദൃശ്യം.. സംഭവം സിസിടിവിയിൽ പതിഞ്ഞതോടെ കുടുംബം പോലീസിൽ പരാതി നൽകി. പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും അവരുടെ കാലുകൾ ത&ല്ലി ഒടിക്കുകയും ചെയ്തു..”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ഒരു വാർത്ത കണ്ടെത്തി. ദൈനിക് ഭാസ്കർ 25 ഒക്ടോബർ 2025ന് ഈ സംഭവത്തിനെ കുറിച്ച് വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്.

വാർത്ത വായിക്കാൻ – DB | Archived
വാർത്ത പ്രകാരം ഝാൻസിയിലെ ദത്തിയ ഗേറ്റ് പരിസരത്ത് ചില യുവാക്കൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു. ഈ സംഭവത്തിൻ്റെ cctv ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്തിന് ശേഷം പോലീസ് ഈ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ശെങ്കി സാഹു (20), പ്രിൻസ് വർമ്മ (22) എന്നിവരാണ് പിടിയിലായത്. പോലീസ് ഇവരെ പരേഡ് ചെയ്യ്പ്പിച്ചു. സ്ത്രീകൾ ഞങ്ങളുടെ പെൺകമാരാണ് എന്ന് പറഞ്ഞു ഇവരെ പരേഡ് ചെയ്പ്പിച്ചത്തിൻ്റെ ദൃശ്യങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. പ്രതികളുടെ പേര് ശെങ്കി സാഹുവും പ്രിൻസ് വർമ്മയാണെന്ന് ഝാൻസി എ.എസ്.പി. പ്രീതി സിംഗ് പറയുന്നത്തിൻ്റെ ദൃശ്യങ്ങൾ നമുക്ക് താഴെ കാണാം.
ഈ വീഡിയോ വീണ്ടും കുറച്ച് ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയപ്പോൾ ഈ സംഭവം രണ്ട് മാസം മുൻപ് നടന്നതാണ് കൂടാതെ ഈ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി എന്ന് ഝാൻസി പോലീസ് വ്യക്തമാക്കി.
നിഗമനം
ഉത്തർ പ്രദേശിലെ ഝാൻസിയിൽ മുസ്ലിംകൾ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ ദൃശ്യങ്ങളിൽ കാണുന്ന പ്രതികൾ മുസ്ലിം അല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഝാൻസിയിലെ വൈറൽ വീഡിയോയിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം തെറ്റായി വർഗീയ കോണില്‍ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False


