FACT CHECK: ഈ വീഡിയോയില്‍ നൃത്യം ചെയ്യുന്നത് താലിബാന്‍ അല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦

താബിബാനികള്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് നൃത്യം ചെയ്യുന്നത്തിന്‍റെ ഒരു വീഡിയോ കുറച്ച് ദിവസങ്ങളായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ വീഡിയോയില്‍ നൃത്തം ചെയ്യുന്നത് താലിബാനികളല്ല എന്നാണ് യാഥാര്‍ത്ഥ്യം. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പരമ്പരാഗത അഫ്ഗാന്‍ വേഷത്തില്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് നൃത്യം ചെയ്യുന്ന ചില പഷ്തൂണുകളെ നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

കഞ്ചാവും ചരസും വലിച്ച് കുളിക്കാതെയും നടന്ന് മനുഷ്യരെ മതത്തിന്റെ പേരും പറഞ്ഞ് അരും കൊല്ലചെയ്യുന്ന ഈ താലിബാൻ പന്നികൾക്ക് നമ്മുടെ നാട്ടിലുമുണ്ട് ഫാൻസുകൾ

എന്നാല്‍ ഈ വീഡിയോയിന് താലിബാനുമായി വല്ല ബന്ധമുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിവിധ കീ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ വീഡിയോ ലഭിച്ചു.

മാര്‍ച്ച്‌ 31, 2021നാണ് ഈ വീഡിയോ യുട്യൂബില്‍ പ്രസിദ്ധികരിച്ചത്. പാക് അഫ്ഗാന്‍ പഷ്തോ സോങ്ങ്സ് എന്ന യുട്യൂബ് ചാനല്‍ വിവാഹ ഡാന്‍സ് വീഡിയോ എന്ന ശിര്‍ഷകം നല്‍കിയിട്ടാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്.

Read in English: Video Of A Wedding Dance In Pakistan Viral As Taliban Celebrating After Seizing Power In Afghanistan

ആള്ട്ട് ന്യൂസ്‌ ഈ വീഡിയോയില്‍ കാണുന്ന ഒരു വ്യക്തി വഹാബ് പക്തൂനിനെ ആദ്യം തിരിച്ചറിഞ്ഞത്. ഇയാള്‍ പാകിസ്ഥാനിലാണ് താമസിക്കുന്നത്.

ഫാക്റ്റ് ക്രെസേണ്ടോയുടെ പ്രതിനിധി വഹാബ് പക്തൂനുമായി ബന്ധപെട്ടപ്പോള്‍ അദ്ദേഹം വീഡിയോയെ കുറിച്ച് ഞങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്:

ഞാന്‍ പാകിസ്ഥാനിലെ ഖയ്ബ൪ പക്തൂന്ഖ്വ പ്രദേശത്തില്‍ ബന്നു ജില്ലയിലാണ് താമസിക്കുന്നത്. ഈ വീഡിയോ സര്‍വര്‍ കിറ്റ്‌കി എന്ന ഗ്രാമത്തില്‍ നടന്ന എന്‍റെ കൂട്ടുകാരന്‍ രഫീദ്ദുല്ല ഖാനിന്‍റെ വിവാഹ പരിപാടിയുടെതാണ്. ഈ വീഡിയോയില്‍ ഞാനുമുണ്ട്. ഞങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ഞങ്ങളുടെ കൂട്ടുകാരന്‍ എടുത്ത വീഡിയോയാണിത്” 

കുടാതെ വഹാബ് ഈ കല്യാണത്തില്‍ എടുത്ത തന്‍റെയും തന്‍റെ കൂട്ടുകാരുടെയും ഒരു ചിത്രം ഞങ്ങള്‍ക്ക് ആയിച്ചു. ഈ ചിത്രത്തില്‍ വീഡിയോയില്‍ നൃത്തം ചെയ്യുന്നവരില്‍ പലരെ നമുക്ക് കാണാം.

നിഗമനം

വൈറല്‍ വീഡിയോയില്‍ നൃത്യം ചെയ്യുന്നവര്‍ താലിബാനുമായി ബന്ധപെട്ടവരല്ല. ഈ വീഡിയോ പാകിസ്ഥാനില്‍ നടന്ന ഒരു വിവാഹ പരിപാടിയില്‍ എടുത്തതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വീഡിയോയില്‍ നൃത്യം ചെയ്യുന്നത് താലിബാന്‍ അല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False