യൂറോപ്പിലെ മെട്രോ ട്രെയിനിൽ ഇരിക്കുന്ന തീവ്രവാദിയുടെ ദൃശ്യങ്ങൾ  അമേരിക്കയുടെ പേരില്‍ പ്രചരിപ്പിക്കുന്നു… 

Misleading അന്തര്‍ദേശിയ൦ | International

യൂറോപ്പിലെ ഒരു മെട്രോ ട്രെയിനിൽ തൻ്റെ അടുത്ത ഇരയെ കാത്തിരിക്കുന്ന ഒരു തീവ്രവാദിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുഖംമൂടിയുള്ള  ഒരു വ്യക്തി ഒരു മെട്രോ ട്രെയിനിൽ കയ്യിൽ രണ്ട് വലിയ കത്തികൾ പിടിച്ച് ഇരിക്കുന്നതായി കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അടുത്ത ഇരയെ കാത്തിരിക്കുന്ന, തീവ്ര%വാദിയുടെ വീഡിയോയാണിത്… യൂറോപ്പിലെ, ഒരു മെട്രോ ട്രെയിനിൽ നിന്നുള്ള ദൃശ്യം…” 

എന്നാല്‍ എന്താണ് സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ നവംബർ 25, 2024ന് Xൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ ട്വീറ്റ് നമുക്ക് താഴെ കാണാം. 

ഈ പോസ്റ്റ് പ്രകാരം  സംഭവം ലണ്ടനിലാണ് നാടന്നത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ലണ്ടൻ മെട്രോ ട്രെയിനിൽ ഒരു സ്ത്രീയാണ് ഇയാളുടെ ദൃശ്യങ്ങൾ പങ്ക് വെച്ചത്. പക്ഷെ ഈ പോസ്റ്റിൻ്റെ റിപ്ലൈകളിൽ ഈ സംഭവം ലണ്ടനിലെതാകാൻ സാധ്യതയില്ല എന്ന് ചൂണ്ടിക്കാണിക്കുന്ന ചില ട്വീറ്റുകളും ലഭിച്ചു. അതിൽ ഒരു പോസ്റ്റ് നമുക്ക് താഴെ കാണാം. 

ഈ പോസ്റ്റിൽ പറയുന്നു ട്രെയിനിൽ നമുക്ക് വാൾമാർട്ടിൻ്റെ പരസ്യം കാണാം. വാൾമാർട്ട് ഒരു അമേരിക്കൻ ഷോപ്പിംഗ് മാൾ ചെയിനാണ്  യുകെയിൽ ഇവർ പ്രവർത്തിക്കുന്നില്ല എന്ന് പലരും ചൂണ്ടിക്കാട്ടി. വാൾമാർട്ടിൻ്റെ ഫിസിക്കല്‍ സ്റ്റോർ യുകെയിലില്ല എന്ന് സത്യമാണ്. യുകെയിലെ ASDA എന്ന മാളുകളിൽ അവർക്ക് ചെറിയൊരു പങ്കാളിത്തമുണ്ട്.  കൂടാതെ പോസ്റ്ററിൽ വൈൻ സിറ്റി മാർക്കറ്റ് എന്നും എഴുതിയിട്ടുണ്ട്. ഈ സ്ഥലം അമേരിക്കയിലെ അറ്റ്ലാൻ്റ നഗരത്തിലാണ്. ഇവിടെയുള്ള വാൾമാർട്ട് 2022ൽ ഒരു തീപിടിത്തത്തിൽ കത്തിയതിന് ശേഷം മെയ് 2024നാണ് വീണ്ടും ആരംഭിച്ചത്. അങ്ങനെ ഈ വീഡിയോ ഈ കൊല്ലം എടുത്തതാണെന്ന് മനസിലാകുന്നു.

യുകെയുടെ ദി ഇൻഡിപെൻഡൻ്റ പ്രസിദ്ധികരിച്ച ഒരു ഫാക്ട് ചെക്ക് റിപ്പോർട്ടിൽ ഈ വീഡിയോ അറ്റ്ലാൻ്റയുടെ MARTAയുടെ  മെട്രോ ട്രെയിനിലാണ് എടുത്തത് എന്ന് വ്യക്തമാക്കുന്നു. ഈ വീഡിയോയിൽ കാണുന്ന കരിയേജ് നമ്പർ 634 അറ്റ്ലാൻ്റ മെട്രോയുടെ യുട്യൂബ് വീഡിയോകാലിൽ വ്യക്തമായി കാണാം. അങ്ങനെ ഈ വീഡിയോ അമേരിക്കയിലെതാണെന്ന് വ്യക്തമാകുന്നു. ഞങ്ങൾ ഈ സംഭവത്തെ കുറിച്ച് വാർത്തകൾ അന്വേഷിച്ചു പക്ഷെ ഈ വീഡിയോയിൽ കാണുന്ന സംഭവത്തെ കുറിച്ച് യാതൊരു റിപോർട്ടുകൾ ഞങ്ങൾ കണ്ടെത്തിയില്ല. ഇയാൾ ആരായിരുന്നു എന്തിനായിരുന്നു ഇയാൾ ഇങ്ങനെ കത്തികൾ പിടിച്ച് ട്രെയിനിൽ സഞ്ചരിച്ചിരുന്നത് എന്നതിനെ കുറിച്ച് യാതൊരു വ്യക്തതയില്ല. പക്ഷെ ഈ സംഭവം യൂറോപ്പിലെതല്ല എന്ന് വ്യക്തമാണ്. 

നിഗമനം

യൂറോപ്പിൽ ഒരു മെട്രോ ട്രെയിനിൽ തൻ്റെ അടുത്ത ഇരയെ കാത്തിരിക്കുന്ന ഒരു തീവ്രവാദി എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥത്തിൽ അമേരിക്കയിലെ അറ്റ്ലാൻ്റയിലെ MARTA ട്രെയിനിൽ സംഭവിച്ച ഒരു സംഭവമാണ്. ഈ വ്യക്തിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:യൂറോപ്പിലെ മെട്രോ ട്രെയിനിൽ ഇരിക്കുന്ന തീവ്രവാദിയുടെ ദൃശ്യങ്ങൾ അമേരിക്കയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…

Written By: Mukundan K  

Result: Misleading