പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോ 

Misleading National

പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ അന്തരിച്ച വിനയ് നർവാളിൻ്റെതല്ല എന്ന് കണ്ടെത്തി. ആരുടെ വീഡിയോയാണിത് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ദമ്പതി കാശ്മീരിലെ മഞ്ഞു മൂടിയ മലകളിൻ്റെ പശ്ച്യതലത്തിൽ റൊമാൻറിക് പോസ് ചെയ്യുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനന്റ് വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ.”  

പക്ഷെ ഇവർ അന്തരിച്ച നേവി ലെഫ്റ്റനൻ്റ വിനയ് നർവാളും അദ്ദേഹത്തിൻ്റെ ഭാര്യയുമല്ല. വീഡിയോയിൽ കാണുന്ന ഇവർ ആരാണെന്ന് നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഗൂഗിളിൽ വീഡിയോയുടെ ചില സ്ക്രീൻഷോട്ടുകൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് കണ്ടെത്തി. അജയ് സഹ്രാവത്ത് എന്ന യുസർ പോസ്റ്റ് ചെയ്ത് ഈ വീഡിയോയിൽ അദ്ദേഹത്തിതൻ്റെ ഭാര്യ യഷിക്ക ശർമ്മ സഹ്‌റാവത്തുമുണ്ട്. പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട നേവി ലെഫ്റ്റനൻ്റ വിനയ് നർവാളും അദ്ദേഹത്തിൻ്റെ ഭാര്യയുടെയും പേരിൽ പ്രചരിപ്പിക്കുന്ന ഈ വീഡിയോ യഥാർത്ഥത്തിൽ ഇവരുടെതാണെന്ന് ഇവർ ഈ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇവരുടെ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.  

ആരോ എങ്ങനെയോ ഞങ്ങളുടെ വീഡിയോ പഹൽഗാമിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. എല്ലാ മാധ്യമങ്ങളും ഞങ്ങളുടെ വീഡിയോ തെറ്റായി പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഇതുകാരണം കുറെ മാനസികമായ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എല്ലാവരും ഞങ്ങളെ രാവിലെ മുതൽ ഫോൺ വിളിക്കുകയാണ്. ഈ വീഡിയോയിൽ കാണുന്നത് നേവി ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ ഭാര്യയുമല്ല പകരം ഞങ്ങളാണ്, ഞങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല, എന്ന് യഷിക്ക വീഡിയോയിൽ പറയുന്നു.

ഞങ്ങൾ അജയ് സഹ്‌റാവാത്തുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു, “ഞങ്ങൾക്ക് കുറെ ഓൺലൈൻ വിദ്വേഷം നേരിടേണ്ടി വന്നു. അതിനാൽ ഞങ്ങൾ യഥാർത്ഥ വീഡിയോ ഡിലീറ്റ് ചെയ്തു. ഈ വീഡിയോ 14 ഏപ്രിലിനാണ് ഞങ്ങൾ അപ്‌ലോഡ് ചെയ്തത്.” ഈ വീഡിയോ 14നാണ് അപ്‌ലോഡ് ചെയ്തത് എന്ന് തെളിയിക്കാൻ അജയ് ഞങ്ങളോടൊപ്പം ഒരു സ്ക്രീൻഷോട്ട് പങ്ക് വെച്ചിട്ടുണ്ട്. ഈ സ്ക്രീൻഷോട്ട് നിങ്ങൾക്ക് താഴെ കാണാം.

Archive

Read in English | Video Of A Different Couple Going Viral As The Last Video Of Pahalgam Terror Victim Vinay Narwal.

നിഗമനം

പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോയാണ്. അജയ് സഹറാവാത്തും അദ്ദേഹത്തിൻ്റെ ഭാര്യ ഏപ്രിൽ 14നാണ് ഈ വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന്പങ്കുവെച്ചത്.   

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോ

Written By: Mukundan K  

Result: False