
ദളിത് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു യുവാവിനെ ചിലർ ക്രൂരമായി മർദിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഭയ്യാ അടിക്കരുതേ അമ്മ സത്യം ഞാൻ പൈസ എടുത്തില്ല എന്ന് ആ പയ്യൻകരഞ്ഞു കൊണ്ട് പറയുന്നുണ്ട് 😌 എന്തൊരു ലോകമാണ് ഇന്ത്യയിൽ ഒരിക്കലും ദളിതൻ ആയി ജനിക്കാൻ പാടില്ല 🙏 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഖബർ ഭാരത് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കണ്ടെത്തി. ഈ പോസ്റ്റ് താഴെ കാണാം.
പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ സംഭവം ബിഹാറിലെ കിഷൻഗഞ്ചിൽ നടന്നതാണ്. ലോഹാര ഘാട്ടിൽ ഒരു യുവാവിനെ മോഷണത്തിൻ്റെ ആരോപണം ഉന്നയിച്ച് ചിലർ ക്രൂരമായി മർദിച്ചു. ഈ വിവരങ്ങൾ വെച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ദൈനിക് ഭാസ്കരിൻ്റെ ഒരു വാർത്ത കണ്ടെത്തി. വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കാണാം.
വാർത്ത വായിക്കാൻ – Dainik Bhaskar | Archived
വാർത്ത പ്രകാരം വീഡിയോയിൽ മർദന്നത്തിനിരയ യുവാവിൻ്റെ പേര് മാസൂം രജ എന്നാണ്. ഈ യുവാവ് മോഷണം നടത്തി എന്ന് ആരോപ്പിച്ച് മോജം, താകി (പിതാവ് മുസാഫ്ഫര്‍ ), മൊഹമ്മദ് ഇജ്ഹാര്‍ അഷ്‌റഫ് (പിതാവ് ഖതിബുല്‍ റഹ്മാന്‍) അടക്കം 10-15 പേര് ലാത്തി വെച്ച് ക്രൂരമായി മര്‍ദിച്ചു. ഈ മര്‍ദനത്തിന്‍റെ വീഡിയോയും ഇവര്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു. പോലീസിനെ സമീപിച്ചാല്‍ കൊല്ലും എന്ന് ഈ സംഘം യുവാവിനെ ഭീഷണിപെടുത്തി. അതിനാല്‍ പേടിച്ച് കുറെ ദിവസം ഈ യുവാവ് പരാതി നല്‍കിയില്ല. അവസാനം ശനിയാഴ്ച ഈ യുവാവ് പോലീസിനെ സമീപിച്ച് ഈ സംഭവം അറിയിച്ച് മുകളില്‍ പറഞ്ഞവര്‍ക്കെതിരെ പരാതി നല്‍കി.
പോലീസ് BNS വകുപ്പുകള്‍ 190, 115(2), 126(2), 117(1), 118(2), 109(1), 308(5), 351(2) പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസ് നമ്പർ 369/2025 എന്നാണ്. ബഹാദൂർഗഞ്ച് പോലീസ് സ്റ്റേഷനിലാണ് ഈ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞങ്ങൾ സംഭവത്തിൻ്റെ FIR കോപ്പി പരിശോധിച്ചപ്പോൾ മർദനത്തിന് ഇരയെ മാസൂം രാജയും, ഈ യുവാവിനെ ആക്രമിച്ചവരും മുസ്ലിങ്ങളാണ്. ഈ സംഭവത്തില്‍ ജാതിയമായ യാതൊരു ആംഗിള്‍ വാര്‍ത്ത റിപ്പോര്‍ട്ടുകളിലും പോലീസിന് ലഭിച്ച പരതയിലും എവിടെയുമില്ല.
നിഗമനം
ദളിത് യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രസ്തുത വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്. ഈ സംഭവത്തിന് ജാതിയുടെ പ്രശ്നമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബിഹാറിൽ ഒരു യുവാവിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False
