ബംഗ്ലാദേശില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒരു ദര്‍ഗ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു

False അന്തര്‍ദേശിയ൦ | International

ബംഗ്ലാദേശില്‍ മുന്‍ ഇസ്കോണ്‍ പുരോഹിതന്‍ ചിന്‍മയ്‌ കൃഷ്ണ ദാസിന്‍റെ അറസ്റ്റിന് ശേഷം ഹിന്ദുക്കള്‍ക്കെതിരെ ബംഗ്ലാദേശില്‍ ആക്രമണം നടക്കുന്നു എന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകള്‍ ദേശിയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണം എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപെട്ടിട്ടുണ്ട്.

ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം ഒരു ശ്രീ കൃഷ്ണ ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം ഒരു ഹിന്ദു ക്ഷേത്രം മുസ്ലിങ്ങള്‍ ആക്രമിക്കുന്നത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒരു കെട്ടിടം ആക്രമിച്ച് തകര്‍ക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുരിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ബംഗ്ലാദേശിൽ ഹിന്ദു വിന്‍റെ ശ്രീകൃഷ്ണ പ്രസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന പശുക്കളും അതിനോടൊപ്പമുള്ള എല്ലാം തകർത്തു തരിപ്പണമാക്കുന്നു. എടൊ മതേതര ഹിന്ദുക്കളെ കേരളത്തിലും ഇതേപോലെ ഉണ്ടാകും അന്ന് നിന്നെയൊക്കെ രക്ഷിക്കുവാൻ RSS എന്ന പ്രസ്ഥാനമേ കാണുകയുള്ളു കരുതിയിരുന്നുകൊള്ളുക 🚩

എന്നാല്‍ ശരിക്കും ഈ ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രത്തിനെ ആക്രമിക്കുന്നത്തിന്‍റെതാണോ? നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Xല്‍ ഒരു പോസ്റ്റ്‌ ലഭിച്ചു. ഈ പോസ്റ്റ്‌ പ്രകാരം വീഡിയോയില്‍ ആക്രമിക്കപെട്ടത് ഹിന്ദു ക്ഷേത്രമല്ല പകരം ഷേര്‍പ്പൂര്‍ എന്ന നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മൂര്‍ശിദ്പ്പൂര്‍ ദര്‍ബാര്‍ ഷരിഫ് എന്ന ദര്‍ഗയാണ്.

Archived

ഞങ്ങള്‍ ഈ ഊഹം വെച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ആക്രമണത്തിന്‍റെ വീഡിയോ ജമുന ടിവി എന്ന ബംഗ്ലാദേശ് മാധ്യമത്തിന്‍റെ യുട്യൂബ് ചാനലില്‍ ലഭിച്ചു. 

വീഡിയോയുടെ വിവരണം പ്രകാരം ഈ സംഭവം ശേര്‍പ്പുറിലെ മൂര്‍ശിദ്പൂര്‍ ഗ്രാമത്തിലാണ് സംഭവിച്ചത്. ഇവിടെ സ്ഥിതി ചെയ്യുന്ന ദോജ പീറെ൪ ദര്‍ബാര്‍ എന്ന ദര്‍ഗയെ കോമി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഗ്രാമവാസികളും ആക്രമിച്ചു. ഈ ദര്‍ഗയില്‍ അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്നാണ് ഇവരുടെ ആരോപണം. 26 നവംബറിനാണ് ഈ സംഭവം നടന്നത്. 

ഞങ്ങള്‍ക്ക് ധാക്ക ട്രിബ്യൂണ്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത‍യും ലഭിച്ചു. ഈ വാര്‍ത്ത‍ പ്രകാരം ശേര്‍പ്പുറില്‍ ദോജ പിറെ൪ ദര്‍ബാര്‍ എന്ന സ്ഥാപനത്തിനെതിരെ സ്ഥാനീയ മദ്രസക്കാര്‍ ആക്രമണം നടത്തിയതാണ്. ഈ ആക്രമണത്തില്‍ 13 പേരാണ് പരിക്കേറ്റത്. പോലീസ് ഈ സംഭവത്തില്‍ ഇത് വരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

വാര്‍ത്ത‍ വായിക്കാന്‍ – Dhaka Tribune | Archived

നിഗമനം

ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രത്തിനെ ആക്രമിക്കുന്നത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ ഒരു ദര്‍ഗക്കുനേരെയുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ആണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലാദേശില്‍ ഒരു കൂട്ടം ജനങ്ങള്‍ ഒരു ദര്‍ഗ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ശ്രീകൃഷ്ണ ക്ഷേത്രം തകര്‍ക്കുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു

Written By: Mukundan K  

Result: False