അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ അക്രമണം ഉണ്ടായത് തമിഴ്നാട്ടിലല്ല, സത്യമിങ്ങനെ…

Misleading ദേശീയം | National വര്‍ഗീയം

തമിഴ്നാട്ടില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ മുസ്ലിം തീവ്രവാദികള്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു പ്രീമിയം ബസിന് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടി ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ മുസ്ലിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണ് എന്നാരോപിച്ച് ഇഒപ്പമുള്ള വിവരണം ഇങ്ങനെ: 

https://archive.org/details/screencast-www_facebook_com-2024_12_09-13_33_19

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും തമിഴ്നാടുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇത് ആന്ധ പ്രദേശിലെ സംഭവമാണ് എന്ന വിവരണവുമായി ചില പോസ്റ്റുകള്‍ ലഭിച്ചു. ഈ സൂചന ഉപയോഗിച്ച് കൂടുതല്‍ തിരഞ്ഞപ്പോള്‍ ടിവി9 തെലുഗു സംപ്രേഷണം ചെയ്ത ഒരു വീഡിയോ ലഭിച്ചു. 

ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലുള്ള റായചോട്ടി എന്ന പ്രദേശത്ത്  അയ്യപ്പ ഭക്തരുടെ ബസിന് നേരെ അക്രമം ഉണ്ടായി എന്നാണ് വാര്‍ത്ത. അയ്യപ്പ ഭക്തരുടെ ബസിന് നേരെ കല്ലേറുണ്ടായത് 2024 ഡിസംബർ 5ന് രാത്രിയാണെന്നും പിറ്റേന്ന് അയ്യപ്പഭക്തർ ഉൾപ്പെടെയുള്ള ആളുകൾ സംഘടിച്ച് പ്രതിഷേധിക്കുകയുണ്ടായി എന്നും വാര്‍ത്തയില്‍ പറയുന്നു. പല മാധ്യമങ്ങളിലും ഇതേ ആക്രമത്തെ കുറിച്ച് വാര്‍ത്ത വന്നിട്ടുണ്ട്.  ഇത് ആന്ധ്രയിലെ അന്നമയ ജില്ലയില്‍ നടന്ന സംഭവമാണ് എന്നാണ് എല്ലാ മാധ്യമ റിപ്പോര്‍ട്ടുകളുടെയും ഉള്ളടക്കം. 

ആന്ധ്രയില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപ്പടിയെടുക്കണമെന്ന് ബി‌ജെ‌പി ആവശ്യപ്പെട്ടതായി എ‌ബി‌പി തെലുഗു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അടുത്തിടെ തമിഴ്നാട്ടില്‍ അയ്യപ്പ ഭക്തര്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി ഇതുവരെ വാര്‍ത്തകളില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. അയ്യപ്പ ഭക്തരുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായ ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതല്ല, ആന്ധ്രപ്രദേശിലെ അന്നമയ ജില്ലയിലുള്ള റായചോട്ടി എന്ന പ്രദേശത്താണ് ഈ അക്രമണം ഉണ്ടായത്. സംഭവത്തിന് തമിഴ്നാടുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസിന് നേരെ അക്രമണം ഉണ്ടായത് തമിഴ്നാട്ടിലല്ല, സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: MISLEADING