ബാംഗ്ലൂരില്‍ നടന്ന ബൈക്ക് അപകടത്തിന്‍റെ വീഡിയോയാണോ ഇത്…?

അന്തര്‍ദേശിയ൦ | International

വിവരണം

“ബാഗ്ലൂർ ഇലക്ട്രോണിക് സിറ്റി ഫ്ലേഓവർ “ഒരു വീലന്റെ അന്ത്യ സമയം “

മാന്യ ഫ്രീക്കന്മാരെ കുറച്ചൊക്കെ ശ്രദ്ധിക്കുക റോഡ് മര്യാദക്ക് വണ്ടി ഓടിക്കാനുള്ളതാണ്” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ Faizal Muhammed എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുകയാണ്.

Facebook Archived Link

ഹൈവേയില്‍ സ്റ്റന്‍റ് കാണിക്കുന്ന ഒരു ബൈക്ക് കാരാന്നെ പിന്നിനു വരുന്ന കാര്‍ തട്ടി ഇടുന്നു എന്ന് നാം വീഡിയോയില്‍ കാണുന്നത്. ഈ അപകടം സംഭവിച്ചത് ബാംഗ്ലൂറിലാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. എന്നാല്‍  ബാംഗ്ലൂരിലെ ഒരു ഫ്ലൈഓവറില്‍ സംഭവിച്ച ഒരു അപകടത്തിന്‍റെ വീഡിയോ തന്നെയാണോ പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ചിരിക്കുന്നത്? അപകടത്തില്‍ ബൈക്ക് കാരന് എന്താണ് സംഭവിച്ചത്? അമിത വേഗതയില്‍ വരുന്ന കാറില്‍ നിന്ന് അപ്കടപെട്ട ബൈക്ക് കാരന്‍ ഈ അപകടം അതിജിവിച്ചോ? അതോ ഈ അപകടത്തില്‍ ബൈക്ക് കാരന് തന്‍റെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നുവോ? ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അവേഷണം

വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ വീഡിയോയുടെ പ്രമുഖ ദ്രിശ്യങ്ങളില്‍ നിന്ന് ഒന്നിന്‍റെ സ്ക്രീന്ഷോട്ട് എടുത്തു. ഈ സ്ക്രീന്ഷോട്ട് ഉപയോഗിച്ച് ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

മുകളില്‍ നല്‍കിയ പരിണാമങ്ങളില്‍ നിന്ന് ലഭിച്ച ലിങ്കുകള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു യുടുബ്‌ വീഡിയോ ലഭിച്ചു വീഡിയോയിന്‍റെ അടികുറിപ്പ് പോര്‍ത്തുഗീസ് ഭാഷയിലാണ്. 

അടിക്കുറിപ്പിന്‍റെ പരിഭാഷണം ഇങ്ങനെയായിരുന്നു – ബൈക്ക് കാരന്‍ അപകടപെട്ടു. പോര്‍ത്തുഗീസിലുള്ള ഇതേ അടികുറിപ്പ് വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് പല വാര്‍ത്ത‍കളുടെ ലിങ്കുകള്‍ ലഭിച്ചു. Acidade ON എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ പ്രകാരം സംഭവം നടന്നത് ബ്രസിലിലെ സാവ് പാവ്‌ലോ നഗരത്തിലാണ്. 19 വയസുള്ള ഒരു ചെറുപ്പക്കാരന്‍ ഹൈവേയില്‍ സ്റ്റന്റ് കാണിക്കുന്നതിന്‍റെ ഇടയില്‍ പിന്നില്‍ നിന്ന് വന്ന ഒരു കാര്‍ ബൈക്ക് കാരാനെ ഇടിച്ചു. പക്ഷെ ഈ അപകടത്തില്‍ അത്ഭുതകരമായി ബൈക്ക് ഓടിക്കുന്ന യുവാവ് രക്ഷപെട്ടു. യുവാവിന് ചെറുതായി പരുക്ക് സംഭവിച്ചു. ആര്‍ക്കും ഒന്നും സംഭവിക്കാത്ത സാഹചര്യത്തില്‍ പോലീസ് കേസും എടുത്തില്ല. 

ഇതേ വാര്‍ത്ത‍ ബ്രസിളിലെ മറ്റൊരു വെബ്സൈറ്റ് Correioയും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കൾ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.

Acidade ONArchived Link
CorreioArchived Link

ഇതിനെ മുംപേ ഈ വീഡിയോയുടെ മുകളില്‍ ബൂമലൈവ് വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. 

BoomliveArchived Link

നിഗമനം

വീഡിയോയില്‍ കാന്നുന്ന ബൈക്ക് അപകടം പോസ്റ്റില്‍ പറയുന്ന പോലെ ബാംഗ്ലൂറില്‍ നടന്നതല്ല. വീഡിയോയില്‍ കാണുന്ന സംഭവം നടന്നത് ബ്രസിലിലെ സാവ് പാവ്ലോ നഗരത്തിലാണ്.

Avatar

Title: ബാംഗ്ലൂരില്‍ നടന്ന ബൈക്ക് അപകടത്തിന്‍റെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False