
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥികൾ ഒരു തകർന്ന പാലം കടന്ന് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ വിദ്യാർഥികൾ തകർന്ന് കിടക്കുന്ന ഒരു പാലം അപകടപരമായി കടക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ സംഘികളുടെ സ്വർഗ്ഗരാജ്യത്ത് ഇതൊക്കെ എന്ത്…⁉️ വെറും നിസ്സാരം…😁 വെറുതെ പിള്ളേർക്ക് അപകടം വരുത്തി ചത്തുപോകേണ്ട എന്ന് വച്ചാണ് ഊപ്പിയിൽ യോഗി 5000 ത്തോളം സ്കൂളുകൾ അടച്ചു പൂട്ടുന്നത്. *NB : വാട്സാപ്പ് യൂണിവേഴ്സിറ്റി സംഘി🐒 കൊങ്ങി💙 മൂരി🦬💚 അമ്മാവന്മാർ ചിലപ്പോൾ ഇതും വാട്സാപ്പിൽ ഇട്ട് കേരളത്തിൽ ആണെന്ന് പറയാൻ 100% സാധ്യതയുണ്ട്. ജാഗ്രതൈ…*”.
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ട് ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ഈ പാലം ഝാര്‍ഖണ്ഡിലെ ഖുംറ്റയിൽ ബണൈ നദിയുടെ മുകളിലുണ്ടായിരുന്ന പാലം ആണ്. ഇന്ത്യ ടുഡേ ഈ വീഡിയോ അവരുടെ വാർത്തയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്.
വാർത്ത വായിക്കാൻ – India Today | Archived
ഝാര്‍ഖണ്ഡിലെ ഖുംറ്റയിൽ ബണൈ നദിയുടെ മുകളിലുണ്ടായിരുന്ന ഈ പാലം ജൂൺ 19ന് വന്ന ശക്തമായ മഴയിൽ തകർന്നു. ഈ പാലം തകർന്ന് കാരണം വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ ഇപ്രകാരം കഷ്ടപ്പെടേണ്ടി വരുന്നു എന്ന് റിപ്പോർട്ട് പറയുന്നു. പോസ്റ്റിൽ നമുക്ക് കാണുന്ന ദൃശ്യങ്ങൾ റിപ്പോർട്ടിലും കാണാം. മുള കൊണ്ട് നിർമിച്ച ഒരു ഏണി ഉപയോഗിച്ച് തകർന്ന് കടക്കുന്ന പാലം കടക്കുന്ന സ്കൂൾ വിദ്യാർത്ഥികളെ കുറിച്ച് സീ ന്യൂസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ഖുംറ്റയിലെ പാലാത്തിനെ കുറിച്ചുള്ള സീ ന്യൂസ് റിപ്പോർട്ട് നമുക്ക് താഴെ കാണാം.
നിലവിൽ ഝാര്‍ഖണ്ഡ് ഭരിക്കുന്നത് ഝാര്‍ഖണ്ഡ് മുക്തി മോർച്ചയും (JMM) കോൺഗ്രസിൻ്റെ സഖ്യം സർക്കായാണ്. 2019 മുതൽ ഇവരാണ് സംസ്ഥാനത്തിൽ അധികാരത്തിലുള്ളത്. തകർന്ന പാലം 2007ൽ മധു കോഡയുടെ പാർട്ടിയും കോൺഗ്രസും അധികാരത്തിലുണ്ടായിരുന്നപ്പോൾ നിർമാണം പൂർത്തിയായതാണ്.
നിഗമനം
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥികൾ ഒരു തകർന്ന പാലം കടന്ന് പോകുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.ഈ ദൃശ്യങ്ങൾ ഝാര്‍ഖണ്ഡിലെതാണ്.
.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:സ്കൂൾ വിദ്യാർഥികൾ അപകടപരമായി തകർന്ന് കിടക്കുന്ന ഒരു പാലം കടന്ന് പോകുന്ന ദൃശ്യങ്ങൾ ഉത്തർപ്രദേശിലേതല്ല
Fact Check By: K. MukundanResult: Misleading
