
ഒരു ചെറിയ പ്രദേശത്ത് ഒരു മണിക്കൂറിൽ 100 മില്ലിമീറ്ററിൽ (അല്ലെങ്കിൽ 10 സെന്‍റിമീറ്റർ) കൂടുതൽ മഴ പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനം എന്ന് നിർവചിക്കുന്നത്. ഇടിമിന്നല്‍ സമയത്ത് ശക്തമായി മുകളിലേക്ക് പോകുന്ന വായുപ്രവാഹങ്ങൾക്ക് അടിഞ്ഞുകൂടിയ ഈർപ്പം നിലനിർത്താൻ കഴിയാതെ വരികയും, അങ്ങനെ വെള്ളം ഒരുമിച്ച് പേമാരിയായി പെയ്യുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
മേഘവിസ്‌ഫോടനത്തിന്‍റെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് പെട്ടെന്ന് മുകളില്‍ നിന്ന് വലിയ രീതിയില്‍ ശക്തമായി വെള്ളം വീഴുകയും പ്രളയം പോലെ അത് റോഡിലൂടെ ഒഴുകി പോവുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒപ്പമുള്ള വിവരണ പ്രകാരം ഇത് മേഘ വിസ്ഫോടനമാണ്. “മേഘ വിസ്ഫോടനം കണ്ടിട്ടില്ലെങ്കിൽ കാണുക ….”
എന്നാല്‍ ഇത് യഥാര്‍ഥ മേഘവിസ്‌ഫോടനത്തിന്‍റെ ദൃശ്യമല്ലെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. വീഡിയോ എഐ നിര്‍മ്മിതമാണ്.
വസ്തുത ഇങ്ങനെ
വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ യഥാര്‍ത്ഥമല്ലെന്നുള്ള ചില സൂചനകള്‍ ലഭിക്കും. മഴവെള്ളം മുകളില്‍ നിന്ന് ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് മാത്രമാണ് വെള്ളച്ചാട്ടം പോലെ വന്ന് പതിക്കുന്നത്. മാത്രമല്ല വെള്ളം വന്നു പതിച്ചതിനു പിന്‍ഭാഗത്ത് നിന്നും മുന്‍പ് മുതല്‍ തന്നെ ഒഴുകി വരുന്നതായി കാണാം. അതിനാല്‍ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാകാന്‍ സാധ്യതയില്ല എന്ന നിഗമനത്തില്‍ ഞങ്ങളെത്തി. .
തുടര്‍ന്ന് വീഡിയോ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങള്‍ kandha_odysseys_vinse എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
വീഡിയോയുടെ വിവരണത്തില്‍ ഇത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

എഐ ജനറേറ്റഡ് വീഡിയോകള്‍ നിര്‍മിക്കുന്ന പേജാണെന്ന് kandha_odysseys_vinse ന്റെ ബയോ സൂചിപ്പിക്കുന്നുണ്ട്. വൈറല്‍ വീഡിയോയ്ക്ക് സമാനമായി നിരവധി എഐ വീഡിയോകള്‍ ഈ പേജില്‍ പങ്കുവച്ചിട്ടുമുണ്ട്.
നിഗമനം
മേഘവിസ്‌ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോ ആണ്. യഥാര്‍ത്ഥമല്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മേഘവിസ്ഫോടനത്തിന്‍റെ വീഡിയോ എഐ നിര്‍മ്മിതമാണ്, യഥാര്‍ത്ഥമല്ല…
Fact Check By: Vasuki SResult: False
