സമൂഹ മാധ്യമങ്ങളില്‍ യു.കെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് യുവാക്കളെ ബ്രിട്ടീഷ്‌ പോലീസ് മര്‍ദിക്കുന്നതായി കാണാം. ‘ഇസ്രയേൽ പ്രധാനമന്ത്രി നെതന്യഹുവിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഹമാസ് അനുകൂliകലാണ് ഈ യുവാക്കള്‍’ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

മുന്നറിയിപ്പ്: വീഡിയോകളിൽ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു, വായനക്കാര്‍ ശ്രദ്ധിക്കുക.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് യുവാക്കളെ UK പോലീസുകാര്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇസ്രയേൽ പ്രധാനമന്ത്രി നെതന്യ ഹു വിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച ഹമാസ് അനുകൂലികളെഇന്നലെ മാഞ്ചസ്റ്റർ ഏയർപോർട്ടിൽ കീഴടക്കുന്നു

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത് ഇവര്‍ ഹമാസ് അനുകൂലികലായതിനാലോ നേതാന്യാഹുവിനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ചതിനാലോ അല്ലെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷണം നടത്തി. ഈ വീഡിയോ വൈറല്‍ ആയതിനെ ശേഷം സംഭവത്തെ കുറിച്ച് ഗ്രേറ്റ൪ മാഞ്ചസ്റ്റര്‍ പോലീസ് (GMP) 24 ജൂലൈന് അവരുടെ ഔദ്യോഗിക X അക്കൗണ്ടില്‍ വിശദികരണം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌ പ്രകാരം പോലീസിന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2ല്‍ ഒരു സംഘര്‍ഷത്തിന്‍റെ അറിയിപ്പ് ലഭിച്ചു. ഇതിന്‍റെ പിന്നാലെ പോലീസ് സംശയമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇവര്‍ പോലീസിനെ മര്‍ദിച്ചു. ഈ ആക്രമണത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് മുക്കില്‍ പരിക്കേറ്റു. കുടാതെ രണ്ട് പുരുഷ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഇവരെ പിന്നിട് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുണ്ടായി. ഈ മൂന്ന് പേരും തോക്കുകള്‍ കൊണ്ട് നടക്കുന്ന ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെ ഈ പ്രശ്നത്തിന്‍റെ ഗൌരവം മനസിലാക്കി ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി.

അറസ്റ്റ് ചെയ്ത രീതിയെ കുറിച്ച് ഉന്നയിക്കുന്ന ആശങ്കകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. ഞങ്ങളുടെ പ്രൊഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടറേറ്റ് ഈ സംഭവം പരിശോധിക്കുന്നുണ്ട്.

Archived Link

മറ്റൊരു പോസ്റ്റില്‍ GMP ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഈ പോസ്റ്റ്‌ പ്രകാരം ഈ സംഭവം ജൂലൈ 23 2024ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2ല്‍ രാത്രി 8:25നാണ് സംഭവിച്ചത്. ഈ വീഡിയോ പരിശോധിച്ചത്തിനെ തുടര്‍ന്ന് പോലീസ് ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു എന്നും പോലീസ് ഒരു പോസ്റ്റില്‍ വ്യക്തമാക്കി.

ജൂലൈ 27ന് GMP അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഒരു അപ്പീല്‍ പ്രസിദ്ധികരിച്ചിരുന്നു. ഇതില്‍ അവര്‍ ഈ സംഭവവുമായി ബന്ധപെട്ട വീഡിയോകളും തെളിവുകളും പോലീസിനെ സമര്‍പ്പിക്കാന്‍ ആഹ്വാനം നടത്തിയിരുന്നു. ഈ കുറിപ്പില്‍ അവര്‍ ജൂലൈ 23ന് നടന്ന സംഭവത്തിന്‍റെ മുഴുവന്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കുറിപ്പ് പ്രകാരം ഇതാണ് അന്ന് നടന്നത്:

ജൂലൈ 23ന് രാത്രി 7:20ന് മാഞ്ചസ്റ്റര്‍ ടെര്‍മിനല്‍ 2യില്‍ ലാന്‍ഡ്‌ ചെയ്ത ഖത്തര്‍ എയര്‍വേസ് ഫ്ലൈറ്റ് QR023യില്‍ യാത്രികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്ന വിവരം പോലീസിന് ലഭിച്ചു. ഈ സംഘര്‍ഷം ഫ്ലൈറ്റിലാണോ ഉണ്ടായത് അതോ ബാഗേജ് എടുക്കുമ്പോഴാണോ ഉണ്ടായത് എന്നതിനെ കുറിച്ച് വ്യക്തതയില്ല.

രണ്ടാമത്തെ സംഘര്‍ഷമുണ്ടായത് 8:22ന് T2യിലെ സ്റ്റാര്‍ബക്ക്സിന്‍റെ മുന്നില്‍ വെച്ചിട്ടാണ്. ഈ സംഘര്‍ഷം അവിടെയുള്ള ജനങ്ങള്‍ തമ്മിലാണ് ഉണ്ടായത് എന്നാണ് കുറിപ്പില്‍ പറയുന്നത്.

മുന്നാമത്തെ സംഘര്‍ഷം 8:28നാണ് ഉണ്ടായത്. കാര്‍ പാര്‍ക്ക് പേ പോയിന്‍റ ഏരിയിലാണ് പോലീസുമായിയുള്ള സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് സംഭവിച്ചു. തലയിലാണ് ഇവര്‍ക്ക് പരിക്ക് പറ്റിയത്, ഒരു ഉദ്യോഗസ്ഥയുടെ മൂക്കും തകര്‍ന്നത്.

ഈ ആഹ്വാനത്തിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്നു ദൃക്സാക്ഷികള്‍ വീഡിയോകള്‍ അയിച്ചിരുന്നു. ഇതില്‍ ഒരു വീഡിയോ ഇപ്പൊ ചര്‍ച്ചയിലാണ്. ഈ വീഡിയോയില്‍ ഈ യുവാക്കള്‍ പോലീസിനെ ആക്രമിക്കുന്നതായി നമുക്ക് കാണാം.

ഈ സംഭവത്തിനെ തുടര്‍ന്ന് UKയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഈ സംഭവം വംശിയ ഹിംസയുടെ സംഭവമാണെന്ന് പലരും ആരോപിച്ചു. പോലീസുമായി സംഘര്‍ഷത്തില്‍ പെട്ട കുടുംബത്തിന്‍റെ വക്കീല്‍ അഹ്മദ് യാക്കൂബ്, മര്‍ദനത്തിന് ഇരയായ ഒരു യുവാവിനു മര്‍ദനം കാരണം തലച്ചോറില്‍ സിസ്റ്റ് ഉണ്ടായിട്ടുണ്ട് എന്ന് മാധ്യമങ്ങളെ അറിയിച്ചു.

ഈ കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

നിഗമനം

വീഡിയോയില്‍ കാണുന്ന സംഭവത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവോ ഹമാസിനോടോ യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ പോലീസും രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിഷേധിച്ചതിനല്ല യുവാക്കളെ ബ്രിട്ടീഷ്‌ പോലീസ് മര്‍ദ്ദിക്കുന്നത്; സത്യാവസ്ഥ അറിയൂ...

Written By: Mukundan K

Result: False