പ്രയാഗ് രാജില്‍ ഫ്ലൈറ്റ് ലാന്‍റിംഗിനിടെ കുംഭമേളയെ കുറിച്ച് അനൌണ്‍സ്മെന്‍റ് – വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്…

ദേശീയം | National

നടക്കുന്ന മഹാ കുംഭമേള നടക്കുന്ന പ്രയാഗ് രാജിന് മുകളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര വിമാനത്തിൽ കുംഭമേളയുടെ മാഹാത്മ്യം അനൗൺസ് ചെയ്യുന്നു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

വിമാനം ലാന്‍റിംഗിന് തയ്യാറാകുമ്പോൾ യാത്രക്കാരോട് പൈലറ്റ് കുംഭമേളയെ കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം. കുംഭമേള നടക്കുന്ന സ്ഥലമാണിതെന്നും മഴയുള്ള കാഴ്ച ആസ്വാദ്യകരമാണെന്നും യാത്രക്കാരോട് പൈലറ്റ് പറയുന്നു. അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച എന്ന് അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: കുംഭമേള:അന്താരാഷ്ട്ര വിമാനം ലാൻഡ് ചെയ്യുന്ന കാഴ്ച്ച…ലോകം മുഴുവൻ വൈറൽ ആയ വീഡിയോ 

FB postarchived link

എന്നാല്‍ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് യഥാര്‍ത്ഥ സംഭവംല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

വീഡിയോ കീഫ്രെയ്മുകളുടെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ സമാന ദൃശ്യങ്ങളുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജ് ലഭിച്ചു. അന്‍വേശ് പട്ടേല്‍ എന്നാണ് ക്രിയേറ്ററുടെ പേര്. ഈ വീഡിയോയില്‍ ‘anveshgraphy’ എന്ന വാട്ടര്‍മാര്‍ക്ക് വ്യക്തമായി കാണാം. 

സ്വന്തമായി ചിത്രീകരിച്ച വീഡിയോ ആണിതെന്നും പകര്‍പ്പവകാശമുള്ളതാണ് അതിലെ സംഭാഷണമെന്നും വിവരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അന്‍വേശ് പട്ടേലിന്‍റെ പേജില്‍ നല്കിയിരിക്കുന്ന യഥാര്‍ത്ഥ വീഡിയോ കാണാം: 

ക്രിയേറ്ററുടെ പേജില്‍ ഫ്ലൈറ്റ് അനൌണ്‍സ്മെന്‍റ് എന്ന തരത്തിലുള്ള മറ്റ് വീഡിയോകളും കാണാം. ഹൈദരാബാദിന്‍റെ ആകാശ ദൃശ്യങ്ങളും ഫ്ലൈറ്റ് അനൌണ്‍സ്മെന്‍റുകളും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഞങ്ങള്‍ അന്‍വേശ് പട്ടേലുമായി സംസാരിച്ചു. “വീഡിയോ പൂര്‍ണ്ണമായും സ്ക്രിപ്റ്റഡ് ആണ്. ശബ്ദം നല്‍കിയത് അമേരിക്കന്‍ സ്വദേശിയായ സുഹൃത്താണ്. വീഡിയോ യഥാര്‍ത്ഥ സംഭവമല്ലെന്ന് ഞാന്‍ അതിനൊപ്പം തന്നെ വ്യക്തമാക്കിയിരുന്നു. പലരും വീഡിയോ ഡൌണ്‍ലോഡ് ചെയ്തെടുത്ത് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുകയാണ്. 

നിഗമനം 

കുംഭമേള നടക്കുന്ന പ്രയാഗ് രാജിന് മുകളിലൂടെ ലാന്‍റ് ചെയ്യാന്‍ പോകുന്ന ഫ്ലൈറ്റില്‍ കുംഭമേളയെ കുറിച്ച് പൈലറ്റ് അനൌണ്‍സ്മെന്‍റ് നടത്തുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോ ഒരു ക്രിയേറ്ററുടെ സൃഷ്ടിയാണ്, യഥാര്‍ത്ഥമല്ല. യഥാര്‍ത്ഥ വീഡിയോയുടെ വിവരണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പ്രയാഗ് രാജില്‍ ഫ്ലൈറ്റ് ലാന്‍റിംഗിനിടെ കുംഭമേളയെ കുറിച്ച് അനൌണ്‍സ്മെന്‍റ് – വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്…

Written By: Vasuki S  

Result: False