
പശ്ചിമ ബംഗാളില്‍ ഹിന്ദുകളുടെ വീടുകള്‍ക്കുനേരെ ജിഹാദികളുടെ ആക്രമങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബംഗാളിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയെ വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സംഘം ഒരു വൃദ്ധയെ മര്‍ദിക്കുന്നത്തും അവരുടെ വീട് തകര്‍ക്കുന്നതുമായി കാണാം. ഈ സംഘത്തിന്‍റെ മുന്നില്‍ ആ വൃദ്ധ കരഞ്ഞ് തന്‍റെ വീട് പോളിക്കളെ എന്ന് യാചിക്കുന്നു പക്ഷെ ആരും അവരുടെ യാചന കേള്‍ക്കുന്നില്ല. ഇത് എല്ലാം നടന്നത്തിനെ ശേഷം പോലീസ് വന്ന് പ്രതികളെ വിട്ടു വൃദ്ധയുടെ വീട്ടില്‍ നിന്ന് ചിളവരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന രംഗമാണ് നാം കാണുന്നത്. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:
“മോദിജി എന്തങ്കിലും ചെയ്യൂ മമതയുടെ ബംഗാളിൽ ജിഹാദികൾ ബിജെപി ക്ക് വോട്ട് ചെയ്തത് ഹിന്ദുക്കൾ ആണെന്ന് പറഞ്ഞ് ഹിന്ദുക്കളുടെ വീടുകൾ മാത്രം തിരഞ്ഞുപിടിച്ച് തകർക്കുന്നു ”
പക്ഷെ ഇതിന്‍റെ യഥാര്‍ത്ഥ്യം ഇതല്ല. ഇതിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ വീഡിയോ ശ്രദ്ധിച്ച് നോക്കി. വീഡിയോയില്‍ നടക്കുന്ന സംവാദം ബംഗാളിയിലല്ല പകരം ഭോജ്പൂരിയിലാണ് എന്ന് ശ്രദ്ധയില്പെട്ടു. അതിനാല്‍ ഈ വീഡിയോ ബംഗാളിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാകാനുള്ള സാധ്യതയുണ്ട് എന്ന് വ്യക്തമായി. ഞങ്ങള്‍ In-Vid We Verify ഉപയോഗിച്ച് ഈ വീഡിയോയിനെ വിവിധ ചിത്രങ്ങളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ഒരു ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.
ग्राम-समोगरा,थाना-पट्टी, जिला-प्रतापगढ़ धर्मेश सिंह और उसके साथियों ने SC राम कृपाल विश्वकर्मा के घर लाठी-डंडों हमला बोल दिया मारपीट,अभद्र व्यवहार, जातिसूचक गंदी गालियां, जान से मारने की धमकी भी दी@BhimArmyChief@SurajKrBauddh@KmDevika@MissionAmbedkarpic.twitter.com/j3ENSfwiWX pic.twitter.com/st3B3j3Lqg
— Ankit Kumar Tejashvi (@AnkitTejashvi) April 15, 2021
മുകളില്‍ നല്‍കിയ ട്വീറ്റ് പ്രകാരം ഈ സംഭവം ഉത്തര്‍പ്രദേശിലെ പ്രതാപ്പ്ഗഡ് ജില്ലയിലെ സമോഗ്ര ഗ്രാമത്തിലാണ് സംഭവിച്ചത്. ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നില്‍ക്കാന്‍ തിരുമാനിച്ച രാംകൃപ്പാള്‍ വിശ്വകര്‍മ്മ എന്നൊരു ദളിതന്‍റെ വീടിന് നേരെ ധര്‍മേഷ് സിങ്ഗും കൂട്ടരും ലാത്തിയുമായി ആക്രമം നടത്തി കുടുംബങ്ങളുടെ ജീവനുനെരെ ഭീക്ഷണി മുഴക്കുകയും അവരുമായി മോശമായി പെരുമാറും ചെയ്തു.
ഞങ്ങള്‍ ഈ വിവരം ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജാഗ്രന്‍ ന്യൂസ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത ലഭിച്ചു.

1Screenshot: Jagran article, dated:4th April 2021, titled: दबंगों ने ढाया कहर, पीड़ित को ही ले गई पुलिस
ലേഖനം വായിക്കാന്‍- Jagran.com | Archived Link
വാര്‍ത്തയില്‍ പറയുന്നത് സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ പ്രതാപ്പ്ഗഡ് ജില്ലയിലെ സമോഗ്ര എന്ന ഗ്രാമത്തിലാണ്. തെരെഞ്ഞെടുപ്പിന്‍റെ കാരണങ്ങള്‍ കൊണ്ട് എസ്.സി. വിഭാഗത്തില്‍ പെട്ട രാംകൃപ്പാല്‍ വിശ്വകര്‍മ്മയുടെ വീട് ചിലര്‍ ആക്രമിച്ചു. ചിലര്‍ വീട്ടില്‍ തന്നെ പൂട്ടിയിട്ട് ജീവാന്‍ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമികള്‍ വീടിനെ പൊളിക്കാന്‍ തുടങ്ങി. വീടിന്‍റെ ഷീറ്റുകള്‍ ഇവര്‍ ലാത്തിയോട് തള്ളി പൊളിച്ചു. ഇതേ സമയം ഇവരോട് തന്നെ വെറുതേ വിടാന്‍ യാചിക്കുന്ന ഒരു സ്ത്രിയെയും ഇവര്‍ മര്‍ദിച്ചു. സംഭവത്തിന്‍റെ വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസുകാര്‍ പ്രതികളെ വിട്ട് വീട്ടുകാരെ തന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി. ഈ സംഭവമാണ് നാം വീഡിയോയിലും കാണുന്നത്.
ഇതിനെ കുറിച്ച് ഒരു പ്രാദേശിക യുട്യൂബ് ചാനല്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ അവര്‍ ആക്രമണത്തിന് ഇരയായ കുടുംബവുമായി സംസാരിക്കുന്നത് നമുക്ക് കാണാം. കുടുംബങ്ങളുടെ പ്രകാരം, “ആരും തെരഞ്ഞെടുപ്പില്‍ ഇവര്‍ക്കെതിരെ നിന്നില്ല. ഇവര്‍ അടുത്തുള്ള താകുര്‍ ബസ്തിയിലെ ആള്‍ക്കാരാണ്. ഇവര്‍ ഞങ്ങളെ ഭയപ്പെടുതാനായി മാത്രം ഇവര്‍ ഞങ്ങളെ ആക്രമിച്ചത്. ഇവരെ കുറിച്ച് പരാതി നല്‍കാന്‍ പോയ ഞങ്ങളോട് പോലീസ് അപമരയാദയോട് പെരുമാറി. പിന്നിട് ഒരു വക്കീലുമായി ബന്ധപെട്ട് അപേക്ഷ എഴുതിയിച്ച് സി.ഓ. സാറിന് സമര്‍പ്പിച്ചത്തിന് ശേഷമാണ് ഞങ്ങളെ വിട്ടത്.”
രാംകൃപ്പാല്‍ വിശ്വകര്‍മ്മയുടെ അമ്മയോടും മാധ്യമപ്രവര്‍ത്തകന്‍ പ്രതികരണം നേടി. അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “വോട്ടിന്‍റെ പേരിലാണ് ഇവര്‍ ഞങ്ങളെ ആക്രമിച്ചത് നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ സന്തോഷകരമാണ്.”
രാംകൃപ്പാല്‍ വിശ്വകര്‍മ്മയും വീഡിയോയില്‍ പ്രതികരിക്കുന്നതായി നമുക്ക് കാണാം. അദ്ദേഹം പറയുന്നത്,”ഈ സംഘം ആക്രമിച്ചത് അവരുടെ ഗുണ്ട സ്ഥാനാര്‍ഥിയെ വോട്ട് നല്‍കിയിലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ വെറുതേ വിടില്ല എന്ന് ഭീക്ഷണിപെടുത്താനാണ്. 6-7 പേരുടെ സംഘമാണ് ആക്രമം നടത്തിയത്. ഇവര്‍ എന്‍റെ വീടും, വണ്ടിയും, ടിവിയും എല്ലാം തല്ലി തകര്‍ത്തു. എന്‍റെ വൃദ്ധയായ അമ്മയെ പോലും ഇവര്‍ മര്‍ദിച്ചു. കുടാതെ ഞങ്ങളെ മോശം വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.”
വീഡിയോയില്‍ കാണുന്ന സ്ത്രി രാംകൃപാലിന്‍റെ ഭാര്യയാണ്. അവര്‍ പറയുന്നു: എന്നെ ഈ സംഘം ക്രൂരമായി മര്‍ദിച്ചു, എന്‍റെ അമ്മായിയമ്മയെയും ഇവര്‍ മര്‍ദിച്ചു. കഴുത്തിലുള്ള സ്വര്‍ണ്ണ മാല ഇവര്‍ പൊട്ടിച്ച് കൊണ്ട് പോയി, എന്നോട് അപമരയാദയായി ഇവര്‍ പെരുമാറി.
പോലീസിന്‍റെ നടപടിയോട് നിങ്ങള്‍ സന്തുസ്ടരാണോ എന്ന് ചോദിച്ചപ്പോള്‍ ഒരു ദീര്‍ഘ വിരാമത്തിന് ശേഷം ഞങ്ങള്‍ സന്തുസ്ടരാണ് എന്ന് ആ സ്ത്രി പറയുന്നു. ഇവരെ ആക്രമിച്ചവര്‍ ജയിലില്‍ നിന്ന് പുറത്ത് വന്നു. കുടാതെ ഇവരുടെ ജീവന് ഭീഷണിയും വരൂന്നുണ്ട് എന്നും അവര്‍ കൂട്ടി ചേര്‍ക്കുന്നു.
നിഗമനം
ഈ വീഡിയോയില്‍ ഉത്തര്‍പ്രദേശില്‍ ചില ഗുണ്ടകള്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാരണങ്ങളെ തുടര്‍ന്ന്‍ രാംകൃപ്പാല്‍ വിശ്വകര്‍മ്മ എന്നൊരു വ്യക്തിയുടെ വിട് ആക്രമിക്കുന്നത്തിന്‍റെ ദൃശ്യങ്ങളാണ്. ഈ വീഡിയോയ്ക്ക് ബംഗാളുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ നടത്തിയ ആക്രമം ബംഗാളിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
