തൂക്കം കൂടാനല്ല മല്‍സ്യത്തിനെ  കുത്തിവെക്കുന്നത്, പ്രജനനത്തിനാണ്…  ആശങ്കപ്പെടേണ്ടതില്ല…

ആരോഗ്യം സാമൂഹികം

മത്സ്യം ലോകമെമ്പാടുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ട വിഭവമാണ് തീരദേശ സംസ്ഥാനമായ കേരളത്തിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മത്സ്യം. കേടുകൂടാതെ ഇരിക്കാൻ മത്സ്യത്തിൽ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ കലർത്തുന്നതിനെ കുറിച്ചുള്ള വാർത്തകൾ നമ്മൾ മിക്കവാറും മാധ്യമങ്ങളിൽ കാണാറുണ്ട് പലയിടത്തും രാസവസ്തുക്കൾ കലർത്തിയ മത്സ്യം ആരോഗ്യ വകുപ്പ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ മത്സ്യത്തിന് ഹാനികരമായ കുത്തിവെപ്പ് നൽകുന്നു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് 

പ്രചരണം

ദൃശ്യങ്ങളിൽ രണ്ടുപേർ വളർത്തു മീനുകളെ വെള്ളത്തിൽ നിന്നും പിടിച്ചെടുത്ത കുത്തിവെച്ച ശേഷം തിരികെ വെള്ളത്തിലേക്ക് തന്നെ ഇടുന്നത് കാണാം. തൂക്കം വർദ്ധിപ്പിക്കാനായി മത്സ്യങ്ങളിൽ ഹാനികരമായ രാസവസ്തുക്കൾ കുത്തിവയ്ക്കുന്നു എന്നാണ് ആരോപിക്കുന്നത്, ഈത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: ഇത്രയും ദിവസം കോഴിക്കും പോത്തിനും ആടിനും കുത്തിവയ്പ്പ് നൽകി നമ്മുടെ ആരോഗ്യം നശിപ്പിച്ചു..

ഇപ്പോൾ മത്സ്യത്തിനും കുത്തിവയ്പ്പ് നൽകി 30 ദിവസത്തിൽ 4-5 കിലോ ഉണ്ടാക്കി പൊതുജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയാണ്. വൃക്കയും മറ്റു അവയവങ്ങളും രോഗബാധിതമാകുക എന്നതാണ് സംഭവിക്കുക.

FB postarchived link

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും തൂക്കം കൂടാൻ വേണ്ടി വസ്തുക്കൾ കുത്തിവയ്ക്കുകയല്ല അവർ ചെയ്യുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.  

വസ്തുത ഇതാണ്

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ചില യൂട്യൂബ് ചാനലുകൾ ഇതേ വീഡിയോ കൊടുത്തിരിക്കുന്നതായി കണ്ടു  പലതിലും ബംഗാളി ഭാഷയിലാണ് സംഭാഷണം. വീഡിയോയുടെ ദൈർഘ്യമുള്ള പതിപ്പ് 2023 യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. 

മത്സ്യപ്രചരണത്തെക്കുറിച്ച് വിവരിക്കുന്നതാണ് വീഡിയോ വളർത്തു മത്സ്യമായ കട്ട്ളയുടെ പ്രജനനത്തിന് ആവശ്യമായ ഹോർമോൺ കുത്തിവയ്ക്കുന്നതിന്റെ വിശദാംശങ്ങൾ എന്ന നിലയിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ബ്രീഡിങിന് ആവശ്യമായ മിശ്രിതം ലഭിക്കാന്‍ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പര്‍ സഹിതം മറ്റൊരു ചാനലില്‍ ഇതേ ദൃശ്യങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള കുത്തിവെപ്പ് ഔദ്യോഗികമായി മല്‍സ്യ പ്രജനനത്തിന് സ്വീകരിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന്‍റെയും അക്വാമറൈന്‍ യൂണിവേഴ്സിറ്റികളുടെയും വെബ്സൈറ്റുകളില്‍ മല്‍സ്യ പ്രജനനത്തിനായി കുത്തിവെപ്പ് നല്‍കുന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളുണ്ട്. 

നാഷണല്‍ ഫിഷറീഷ് ഡെവലപ്പ്മെന്‍റ് ബോര്‍ഡിന്‍റെ വെബ്സൈറ്റിലും വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.  കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവിയുമായി സംസാരിച്ച്. പ്രജജനത്തിനായി മല്‍സ്യങ്ങളില്‍ കുത്തിവെപ്പ് നടത്തുന്ന ഹൈപ്പോഫിസേഷന്‍ പ്രക്രീയ ഇന്ത്യ മുഴുവനുമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അംഗീകൃതമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 

മല്‍സ്യ പ്രജനന സാങ്കേതികവിദ്യ 1934-ൽ ബ്രസീലിലാണ് ആദ്യമായി വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ മൃഗാളിൽ, 1937-ൽ ഹമീദ് ഖാൻ ഇത് വികസിപ്പിച്ചെടുത്തു. 1957-ൽ ചൗധരിയും അലികുഞ്ഞിയും ഇന്ത്യയില്‍  കരിമീൻ മത്സ്യങ്ങളിൽ വിജയകരമായി ഇത് വികസിപ്പിച്ചെടുത്തു. ഹൈപ്പോഫിസേഷനുള്ള നടപടിക്രമം

ഹൈപ്പോഫിസേഷന്‍ എന്നാണ് പ്രക്രീയയുടെ പേര്. ഇനിപ്പറയുന്ന ഘട്ടങ്ങൾ ഇതില്‍ ഉൾപ്പെടുന്നു:  പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ ശേഖരണം,  പിറ്റ്യൂട്ടറി സത്ത് തയ്യാറാക്കൽ, ബ്രീഡർമാരുടെ തിരഞ്ഞെടുപ്പ്, പിറ്റ്യൂട്ടറി സത്ത് കുത്തിവയ്ക്കൽ, പ്രജനനം, വിരിയിക്കൽ. 

ദൃശ്യങ്ങളില്‍ കാണുന്നത് തൂക്കം കൂടാനായി മല്‍സ്യങ്ങളില്‍ കുത്തിവെപ്പ് എടുക്കുന്നതല്ലന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റാണ്. ദൃശ്യങ്ങളില്‍ മീനുകള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നത് തൂക്കം വര്‍ദ്ധിപ്പിക്കാനല്ല. മല്‍സ്യ പ്രജനനത്തിനായി ഹൈപ്പോഫൈസേഷന്‍ എന്ന പ്രക്രീയയുടെ ഭാഗമായി സര്‍ക്കാര്‍ അംഗീകൃത കുത്തിവെപ്പ് നല്‍കുന്ന ദൃശ്യങ്ങളാണിത്. ദൃശ്യങ്ങളിലെ കുത്തിവെപ്പിനെ കുറിച്ചോര്‍ത്ത്  ആശങ്കപ്പെടേണ്ടതില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തൂക്കം കൂടാനല്ല മല്‍സ്യത്തിനെ കുത്തിവെക്കുന്നത്, പ്രജനനത്തിനാണ്… ആശങ്കപ്പെടേണ്ടതില്ല…

Fact Check By: Vasuki S 

Result: False