അയോധ്യയില്‍ വിശാലമായ കലശയാത്ര എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോ അയോധ്യയിലെതല്ല എന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. വീഡിയോയില്‍ കാണുന്ന സംഭവം എവിടെത്തെതാണ് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിശാലമായ ഒരു കലശയാത്ര കാണാം. ഈ വീഡിയോ അയോധ്യയിലെതാണ് എന്ന് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നു.

പക്ഷെ ഈ വീഡിയോ ശരിക്കും അയോധ്യയില്‍ ലക്ഷകണക്കിന് ചേര്‍ന്ന ജനകൂട്ടത്തിന്‍റെതാണോ? എന്താണ് സംഭവം എന്ന് അറിയാന്‍ നമുക്ക് വീഡിയോയെ പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ അയോധ്യയിലെതല്ല പകരം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോ ഈയിടെ വിവാദത്തില്‍ പെട്ട ധീരേന്ദ്ര ശാസ്ത്രി ഗ്രേറ്റര്‍ നോയിഡയില്‍ നടത്തിയ ഒരു ഭാഗവദത്തിന്‍റെതാണ്. സ്വധര്‍മ ന്യൂസിന്‍റെ സ്ഥാപകന്‍ സുരാജിത് ദാസ്ഗുപ്തയുടെ ട്വീറ്റ് പ്രകാരം 75000 സ്ത്രികളാണ് ഈ കലശയാത്രയില്‍ പങ്കെടുത്തത്.

Archived Link

ഈ ഭാഗവദത്തിനെ കുറിച്ച് പല മാധ്യമ വെബ്സൈറ്റുകളും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 ജൂലൈ മുതല്‍ 16 ജൂലൈ വരെയായിരുന്നു ഈ ഭാഗവദം സംഘടിപ്പിച്ചിരുന്നത്. ന്യായരഴ്ച രാവിലെയാണ് ഈ ശോഭ യാത്ര തുടങ്ങിയത്. ഗ്രേറ്റര്‍ നോയിഡയിലെ ജെറ്റ്പ്പൂര്‍ എന്ന സ്ഥലത്തിലാണ് ഭാഗവതം നടന്നത്. ഗ്രേറ്റര്‍ നോയിഡയിലെ സിറ്റി പാര്‍ക്കില്‍ നിന്ന് ജെറ്റ്പ്പൂര്‍ വരെ 3 കിലോമീറ്ററാണ് ഈ കലശയാത്ര നടന്നത്.

വാര്‍ത്ത‍ വായിക്കാന്‍ - Dainik Online | Archived Link

വീഡിയോയില്‍ നമുക്ക് ബാഗേശ്വര്‍ ധാം ഹനുമാന്‍ (ബാലാജി) യുടെ ഭജനകളും കേള്‍ക്കാം. ബാഗേശ്വര്‍ ധാം ക്ഷേത്രത്തിന്‍റെ പൂജാരിയാണ് ധിരേന്ദ്ര ശാസ്ത്രി.

നിഗമനം

അയോധ്യയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഗ്രേറ്റര്‍ നോയിഡയിലെതാണ്. ബാഗേശ്വര്‍ ധാമിലെ പുരോഹിതന്‍ ധിരേന്ദ്ര ശാസ്ത്രിയുടെ ഭാഗവതത്തിന്‍റെ വീഡിയോയാണ് അയോധ്യയുടെ പേരില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കലശയാത്രയുടെ ഈ വീഡിയോ അയോധ്യയിലെതല്ല...

Written By: Mukundan K

Result: False