ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ശ്രീരാമന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ദൃശ്യങ്ങലില്‍ കാണുന്നത് ശ്രീനഗറല്ല എന്ന കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ടവറിന്‍റെ മുകളില്‍ ശ്രീരാമന്‍റെ പ്രോജക്ഷന്‍ കാണാം. ഒരു വാഹനത്തില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ്. വാഹനം കുറിച്ച് ദൂരം പോകുമ്പോള്‍ ഒരു വലിയ സ്ക്രീനില്‍ ശ്രീരാമന്‍റെ ഭക്തിപാട്ടുകള്‍ കാണിക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ലാൽ ചൗക്ക്, ശ്രീനഗർ ❤️

കശ്മീർ ❤️

ഇതാണ് മാറുന്ന ഭാരതം 🇮🇳

ജയ് ശ്രീ റാം 🚩

എന്നാല്‍ ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ലാല്‍ ചൌക്കില്‍ നിന്ന് തന്നെയാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളില്‍ കാണുന്ന ടവര്‍ ഉത്തരാഖണ്ഡിലെ തലസ്ഥാന നഗരം ഡെറാഡൂണിലെ ക്ലോക്ക് ടവര്‍ ആണ് എന്ന് മനസിലായി.

ഈ സൂചന ഉപയോഗിച്ച് ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ANIയുടെ ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യില്‍ പറയുന്നത് ഡെറാഡൂണിലെ ക്ലോക്ക് ടവറില്‍ ശ്രീ രാമന്‍റെ ചിത്രങ്ങളുടെ ലെസര്‍ ഷോ നടത്തിയിരുന്നു എന്നാണ്. ഈ വാര്‍ത്ത‍യില്‍ കാണിക്കുന്ന ക്ലോക്ക് ടോവര്‍ തന്നെയാണ്.

വീഡിയോയില്‍ കാണുന്ന ക്ലോക്ക് ടോവര്‍ ഞങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ അന്വേഷിച്ചു. ഈ ക്ലോക്ക് ടോവറിന്‍റെ സ്ട്രീറ്റ് വ്യൂ നമുക്ക് താഴെ കാണാം.

മുകളില്‍ നല്‍കിയ സ്റ്റീറ്റ് വ്യൂവിനെ വൈറല്‍ വീഡിയോയുമായി താരതമ്യം ചെയ്ത് നോക്കിയ വീഡിയോയില്‍ കാണുന്ന സ്ഥലം ഡെറാഡൂൺ തന്നെയാണ് എന്ന് വ്യക്തമാകും.

മുകളില്‍ നമുക്ക് വീഡിയോയില്‍ കാണുന്ന ക്ലോക്ക് ടവറും ഡെറാഡൂണിലെ ചക്രത റോഡില്‍ നിന്ന് കാണുന്ന ക്ലോക്ക് ടോവറിന്‍റെ സ്റ്റീറ്റ് വ്യൂ കാണാം. ടവറും അടുത്തുള്ള കെട്ടിടവും വീഡിയോയില്‍ കാണുന്ന പോലെ തന്നെയാണ്.

ടവറില്‍ നിന്ന് എടുത്തോറ്റ് വണ്ടി തിരഞ്ഞു പോകുന്നത് റായിപ്പൂര്‍ റോഡിലേക്കാണ്. ഈ റോഡിന്‍റെ സ്റ്റീറ്റ് വ്യൂയില്‍ നമുക്ക് വീഡിയോയില്‍ കാണുന്ന പ്രതിമയെ കാണാം. അങ്ങനെ വീഡിയോയില്‍ കാണുന്ന സ്ഥലം ഡെറാഡൂൺ തന്നെയാണ് എന്ന് വ്യക്തമാകുന്നു.

നിഗമനം

കശ്മീറിലെ ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ശ്രീരാമന്‍റെ ലേസര്‍ ഷോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ടവറിന്‍റെ മുകളില്‍ ശ്രീരാമന്‍റെ ചിത്രങ്ങളുടെ ലേസര്‍ ഷോ ദൃശ്യങ്ങള്‍ ശ്രീനഗറിലെ ലാല്‍ ചൌക്കിലെതല്ല...

Written By: K. Mukundan

Result: False