
ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ, കടയ്ക്കുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഒരു മുസ്ലിം വ്യക്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വ്യക്തി ഒരു പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീക്ഷണിപ്പെടുത്തുന്നതായി കാണാം. പിന്നീട് യുപി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത കൊണ്ടുപോകുന്നു. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ, കടയ്ക്കുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഒരു സുടു ഭീഷണിപ്പെടുത്തുന്ന ദൃശ്യം.. പിന്നീട് പോലീസ് കുട്ടിയെ സഹസികമായി മോചിപ്പിപ്പിച്ചു.. 😡😡😡”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഇന്ത്യ ടിവി പ്രസിദ്ധികരിച്ച ഈ വാർത്ത റിപ്പോർട്ട് ലഭിച്ചു.
വാർത്ത പ്രകാരം ഈ ദൃശ്യങ്ങൾ ഉത്തർപ്രദേശിലെ ബിജ്‌നോറിലെതാണ്. ഇന്നലെ ബിജ്‌നോറിലെ നജീബാബാദ് ടൗണിൽ കൃഷ്ണ തീയേറ്ററിൻ്റെ സമീപം ഒരു ഹോൾസേൽ തുണി കടയിലാണ് ഈ സംഭവം നടന്നത്. തുണി കടയിൽ വന്ന ഒരു പെൺകുട്ടിയെ വീഡിയോയിൽ കാണുന്ന വ്യക്തി പിടിയിലെടുത്തു കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി. ഇയാൾ ഒരു ലക്ഷം രൂപ ചോദിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉത്തർ പ്രദേശ് പൊലീസിന് വിവരം ലഭിച്ച ഉടനെ അവർ സ്ഥലത്തെത്തി ഇയാളെ സൂത്രപരമായി പിടികൂടി. വാർത്ത പ്രകാരം ഇയാളുടെ പേര് അജിത് കുമാർ എന്നാണ്. ഇയാൾ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ഒരു ബേക്കറിയിൽ ജോളി ചെയ്യുന്നതാണ്.
ഈ കാര്യം ഇന്ത്യ ടുഡേയുടെ വാർത്തയിൽ നിന്നും സ്ഥിരീകരിക്കാം.

വാർത്ത വായിക്കാൻ – India Today | Archived
ഈ വാർത്ത പ്രകാരവും പ്രതിയുടെ പേര് അജിത് എന്നാണ്. നജീബാബാദ് സർക്കിൾ ഓഫീസർ നിതേഷ് പ്രതാപ് സിംഗ് പ്രകാരം പ്രാഥമിക ചോദ്യമെടുപ്പിൽ ഇയാൾ പറഞ്ഞത് ജയിലിൽ പോകാനാണ് ഇയാൾ ഈ കുറ്റം ചെയ്തത്. ഭാസ്കർ ഇംഗ്ലീഷ് പ്രസിദ്ധികരിച്ച വാർത്ത പ്രകാരവും ഈ സംഭവത്തിലെ പ്രതിയുടെ പേര് അജിത് ആണ്. ഇയാൾ ബാരാബങ്കിയിലെ സുർജെൻപുർ ഗ്രാമത്തിലെ നിവാസിയാണ്.
നിഗമനം
ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ, കടയ്ക്കുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച സംഭവത്തിലെ പ്രതി മുസ്ലിമല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ഉത്തർപ്രദേശിൽ ഒരു തുണി കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച സംഭവത്തിന് വർഗീയ ആംഗിൾ ഇല്ല
Fact Check By: Mukundan KResult: Misleading


