ഒരു നീണ്ട ട്രക്കില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി കൊടിമരം കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അയോധ്യയിലേക്കുള്ള കൊടിമരം കൊണ്ട് പോകുന്നതിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ട്രക്കില്‍ കൊണ്ട് പോകുന്നത്? നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വിശാലമായ ട്രക്ക് കാണാം. വളരെ നീളമുള്ള ട്രക്കില്‍ എന്തോ പ്രത്യേക വസ്തുവാണ് വഹിക്കുന്നത് എന്ന് മനസിലാകുന്നു. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഗുജറാത്തിലെ വഡോദരയിൽ നിന്നും ധ്വജസ്തംഭം അയോധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് പോകുന്നു

എന്നാല്‍ ഈ ട്രക്കില്‍ കൊണ്ട് പോകുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്‌ വേണ്ടിയുള്ള കൊടിമരം തന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയില്‍ കാണുന്ന സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ സംഭവവുമായി സംബന്ധിച്ചുള്ള പ്രത്യേക കീ വേർഡുകൾ ഉപയോഗിച്ച അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ഫെസ്ബൂക്ക് പോസ്റ്റ്‌ ലഭിച്ചു.

പോസ്റ്റിൽ നൽകിയ വിവരം പ്രകാരം ഈ വീഡിയോയിൽ നമ്മൾ കാണുന്നത് കൊടിമരമല്ല പകരം 108 അടി നീളമുള്ള വിശാല ധൂപവർഗ്ഗമാണ് എന്ന് അറിയുന്നു . വീഡിയോ സൂക്ഷമായി പരിശോധിച്ചപ്പോൾ ട്രക്കിൽ ഒരു ഹിന്ദിയിൽ എഴുതിയ ബാനർ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. ഈ ബാനറിലും ഈ ട്രക്കിൽ അയോദ്ധ്യയിലേക്ക് കൊണ്ട് പോകുന്നത് 108 അടി നീളമുള്ള വിശാല ധുപവർഗ്ഗം തന്നെയാണ് എന്ന് വ്യക്തമാകുന്നു.

ഗുജറാത്തിലെ വഡോദരയിൽ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന ഈ വിശാല ധൂപവർഗ്ഗത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഗുജറാത്ത് തക് എന്ന ഗുജറാത്തി മാധ്യമ ചാനലിന്‍റെ ഒരു വാർത്ത ലഭിച്ചു. വാർത്തയിൽ പറയുന്നത് ഒരു ഹോമത്തിന് വേണ്ടി ആവശ്യമുള്ള എല്ലാം ഘടകങ്ങൾ കൊണ്ടാണ് 108 അടി നീളവും 3 അടി വീതിയുമുള്ള ഈ ധൂപവർഗ്ഗം ഭർവാഡ് സമാജമുണ്ടാക്കിയത്. ഈ ധൂപവർഗ്ഗം സമർപ്പിച്ച് 108 യജ്ഞങ്ങൾ നടത്തിയത്തിന്‍റെ പുണ്യം അർച്ചിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

ഈ വീഡിയോയിൽ നമുക്ക് വീഡിയോയിൽ കാണുന്ന പ്രത്യേക ട്രക്കും കാണാം. കൂടാതെ ഭർവാഡ് സമാജത്തിന്‍റെ പേരും നമ്മൾ മുകളിൽ കണ്ട ബാനറിൽ നൽകിയിട്ടുണ്ട്.

ഹിന്ദി മാധ്യമം നവഭാരത് ടൈംസും ഈ ധൂപവർഗ്ഗത്തിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ട് നമുക്ക് താഴെ കാണാം.

നിഗമനം

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണുന്നത് അയോധ്യയിൽ രാമക്ഷേത്രത്തിന് വേണ്ടിയുള്ള കൊടിമരമാണ് എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോയിൽ നമ്മൾ യാഥാർത്ഥത്തിൽ കാണുന്നത് ഗുജറാത്തിലെ വഡോദരയിൽ നിന്ന് അയോദ്ധ്യയിലേക്ക് പോകുന്ന 108 അടി നീളമുള്ള വിശാല ധൂപവർഗ്ഗമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:വൈറല്‍ വീഡിയോയില്‍ വിശാലമായ ട്രക്കില്‍ അയോധ്യയിലേക്ക് കൊണ്ട് പോകുന്നത് രാമക്ഷേത്രത്തിന്‌ വേണ്ടിയുള്ള കൊടിമരമാണോ?

Written By: Mukundan K

Result: False