
കശ്മീരില്‍ നിന്നും എത്തുന്ന ആപ്പിളുകളില്‍ തീവ്രവാദികള്‍ വിഷം കുത്തിവച്ചിട്ടുണ്ടെന്നും ശ്രദ്ധിക്കണമെന്നും അറിയിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
വീഡിയോയില്‍ ഏതാനും ആപ്പിളുകള്‍ പ്രദര്‍ശിപ്പിച്ച് ഒരു വ്യക്തി വിഷ സാന്നിധ്യത്തെ കുറിച്ച് വിശദീകരിക്കുകയാണ്. ഓരോ ആപ്പിളിലും സ്റ്റിക്കര്‍ പതിപ്പിച്ചതിന് അടിയിലായി ഒരു കറുത്ത കുത്ത് പാട് കാണാം. ഇത് തീവ്രവാദികള്‍ വിഷം ഇഞ്ചക്ഷന്‍ ചെയ്തതിന്‍റെ അടയാളമാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശ്മീരിൽ നിന്നും വരുന്ന ആപ്പിളുകളിൽ… സംശയിക്കണം…മുഴുവൻ ആപ്പിളിലും എന്തോ കുത്തിവച്ച പാടുകൾ… സൂക്ഷിക്കുക…ആപ്പിൾ വാങ്ങുന്നതിനു മുൻപ് ഇത്തരം ദ്വാരങ്ങൾ ഉണ്ടോ എന്ന് നോക്കുക… ഷെയർ”
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം മാത്രമാന് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
മിക്കവാറും ഇന്ത്യന്‍ ഭാഷകളിലും ഇങ്ഗ്ലിഷിലും ഇതേ പ്രചരണം നടക്കുന്നുണ്ട്. കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ വെള്ളായണി കാര്‍ഷിക സര്‍വകലാശാല ഫല ശാസ്ത്ര വിഭാഗവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അദ്ധ്യാപകന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “നിങ്ങള്‍ വീട്ടുമുറ്റത്ത് ചെറിയ കൃഷി ചെയ്യുന്നവരാണെങ്കില്‍ പോലും കീടബാധയുടെ ശല്യം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. പലതരം കീടങ്ങള്‍ ചെടിയുടെ വേര്, തണ്ട്, ഇല, പൂവ്, കായ ഇവയെല്ലാം വിവിധ തരത്തില്‍ ആക്രമിക്കും. നമ്മുടെ നാട്ടില്‍ പാവക്കയും വെണ്ടക്കയുമെല്ലാം കീടാക്രമണം നേരിടുന്നത് നമുക്ക് നേരിട്ടു അറിയാം, അതുപോലെ തന്നെയുള്ള കീടബാധ മാത്രമാണിത്. ഈ കീടം ആപ്പിളിന്‍റെ തൊലിയിലാണ് ആക്രമണം നടത്തുന്നത്. മഞ്ഞുള്ള പ്രദേശങ്ങളില്‍ ഇത്തരം കീടങ്ങളാണ് കൂടുതല്‍ ഉണ്ടാവുക. കീടാക്രമണം മറയുന്ന തരത്തില്‍ കര്‍ഷകരോ കച്ചവടക്കാരോ ഇങ്ങനെ സ്റ്റിക്കര്‍ ഒട്ടിച്ചതാകാം. ഒരു തരത്തില്‍ തട്ടിപ്പ് ആണിത്. പക്ഷേ വില്‍പ്പനയെ ബാധിക്കില്ല. വിഷം കുത്തി വച്ചതാണെങ്കില്‍ ഇതിനോടകം എന്തെങ്കിലും പരിണിത ഫലങ്ങള്‍ പുറത്തു വരികയോ പോലീസ് അന്വേഷണം നടക്കുകയോ ചെയ്യുമായിരുന്നു. മാത്രമല്ല, ഫലത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുകയും ആപ്പിള്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പം വ്യത്യാസം മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. ഇതൊക്കെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണ് എന്നു വിശ്വസിക്കുന്നു”
കീടബാധയേറ്റ ആപ്പിളിന്‍റെ ചിത്രം ശ്രദ്ധിക്കുക:
മറ്റൊരു ചിത്രം നോക്കൂ:
കീടബാധ ആപ്പിളിന്‍റെ മാംസള ഭാഗത്ത് ഒരുപാട് വ്യാപിക്കുന്നില്ല. കൂടുതല്‍ കീടബാധയും അങ്ങനെയാണെന്ന് വെള്ളായണി സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ വ്യക്തമാക്കി. തീവ്രവാദികള്‍ വിഷം കുത്തിവച്ച ആപ്പിളുകള്‍ വിപണിയില്‍ എത്തിക്കുന്നുവെന്ന് സ്ഥിരീകരീക്കുന്ന ആധികാരിക റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെയില്ല.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആപ്പിളിന്‍റെ കീടബാധയേറ്റ ഭാഗം സ്റ്റിക്കര്‍ വെച്ച് മറച്ചുകൊണ്ട് വില്‍പ്പനക്കെത്തിച്ച ദൃശ്യങ്ങളാണിത്. ആപ്പിള്‍ ജിഹാദിന്‍റെ ഭാഗമായി തീവ്രവാദികള്‍ വിഷം കുത്തിവച്ച് വിപണിയിലെത്തിക്കുന്ന ആപ്പിളുകളാണിത് എന്നത് അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:കീടബാധയേറ്റ ആപ്പിളിന്‍റെ വീഡീയോ ഉപയോഗിച്ച് വ്യാജ ‘ആപ്പിള്‍ ജിഹാദ്’ ആരോപണം…
Written By: Vasuki SResult: False
