പ്രധാനമന്ത്രിയുടെ ഈ വൈറല്‍ വീഡിയോ അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെതല്ല…

രാഷ്ട്രീയം | Politics

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യരാഷ്ട്രസഭയില്‍ ലഭിച്ച ബഹുമാനം എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോ പ്രധാനമന്ത്രിയുടെ ഏത് പ്രസംഗത്തിന്‍റെതാണ് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ തമ്മിലുള്ള താരതമ്യം കാണാം. ആദ്യത്തെ വീഡിയോയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു പ്രസംഗ വേദിയിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്.  വീഡിയോയിലെ പോഡിയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ലോഗോ നമുക്ക് കാണാം. മറ്റേ വീഡിയോയില്‍ ഒരു സ്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗമനം പ്രഖ്യാപിക്കുന്നതായി നമുക്ക് കാണാം. ഇതിനെ ശേഷം സഭയില്‍ അംഗങ്ങള്‍ എഴുനേറ്റു നിന്ന് കയ്യടിച്ച് പ്രധാനമന്ത്രിയുടെ സ്വാഗതം ചെയ്യുന്നതായി നമുക്ക് കാണാം. പ്രധാനമന്ത്രി മോദിയും കൈകുപ്പി എല്ലാ അംഗങ്ങളോട് നന്ദി പ്രകടിപ്പിച്ച് പ്രസംഗ വേദിയിലേക്ക് പോകുന്നതായി നാം കാണുന്നു. ഈ രണ്ട്‌ നേതാക്കള്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ കിട്ടിയ ബഹുമാനമാണ് വീഡിയോ കാണിക്കുന്നത് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

പണ്ടത്തെ ഇന്ത്യയും ഇന്നത്തെ ഇന്ത്യയും തിരിച്ചറിയാൻ ഈ ഒരു വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിൽ ആകും 👍

എന്നാല്‍ എന്താണ് ഈ വീഡിയോകളുടെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ആദ്യത്തെ വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ യുട്യൂബില്‍ വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ മന്‍മോഹന്‍ സിംഗ് സെപ്റ്റംബര്‍ 28, 2013ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസ്സംബ്ലിയെ അഭിസംബോധനം ചെയ്തപ്പോഴുള്ള വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെ തുടക്കത്തിന്‍റെ ചെറിയൊരു ഭാഗമാണ് നമുക്ക് വീഡിയോയില്‍ കാണുന്നത്. അദ്ദേഹത്തിന്‍റെ മുഴുവന്‍ പ്രസംഗം നമുക്ക് താഴെ കാണാം.

പ്രധാനമന്ത്രി മോദിയുടെയും പ്രസംഗത്തിനെ കുറിച്ച് ഞങ്ങള്‍ യുട്യൂബില്‍ അന്വേഷിച്ചു. വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങളുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിന്‍റെ വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോയുടെ തുടക്കത്തിന്‍റെ ദൃശ്യങ്ങളാണ് വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

അങ്ങനെ ഈ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തപ്പോള്‍ എടുത്തതല്ല എന്ന് വ്യക്തമാണ്. നവംബര്‍ 2014ല്‍ ഓസ്ട്രേലിയ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിന്‍റെയാണ് വീഡിയോ. അന്ന് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ടോണി അബോറ്റ് ആയിരുന്നു. പ്രധാനമന്ത്രി മോദി പല തവണ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തിട്ടുണ്ട്. സഭയെ അഭിസംബോധനം ചെയ്യുന്ന എല്ലാ ലോക നേതാക്കളും ഡോ. മന്‍മോഹന്‍ സിംഗ് വീഡിയോയില്‍ വേദിയില്‍ പോകുന്ന പോലെ തന്നെയാണ് പോകുന്നത്. പ്രധാനമന്ത്രി മോദി 2019ല്‍ ഐക്യരാഷ്ട്രസഭയെ അഭിസംബോധനം ചെയ്യുന്നതിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ കിട്ടിയ ബഹുമാനത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഐക്യരാഷ്ട്രസഭയിലെതല്ല. 2014ല്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണത്തിന്‍റെ വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്.

Avatar

Title:പ്രധാനമന്ത്രിയുടെ ഈ വൈറല്‍ വീഡിയോ അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെതല്ല…

Fact Check By: Mukundan K 

Result: Misleading

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)