
പോലീസ്സുകാര്‍ ഒരു വ്യക്തിയെ ക്രൂരമായി മാര്‍ദിക്കുന്നതിന്‍റെ ഒരു വീഡിയോ ഇപ്പൊള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഈ വീഡിയോ ഫെസ്ബൂക്ക്, വാട്ട്സാപ്പ് അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു വ്യക്തിയെ ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് നമുക്ക് കാണാം. അവസാനം മര്‍ദനമേറ്റ് യുവാവ് വീഴുന്നതായി നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നു. സംഭവം നടന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. ഈ വീഡിയോ ഉത്തര്‍പ്രദേശ് പോലീസിന്‍റെതാണ് എന്ന് അവകാശപ്പെട്ട് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഈ വീഡിയോയില്‍ കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മഹാരാഷ്ട്ര പോലീസിലേതാണ് എന്ന തരത്തിലും വീഡിയോ പ്രചരിക്കുന്നുണ്ട്. പോലീസ് ഈ യുവാവിനെ തല്ലികൊന്നു എന്നും വീഡിയോ പ്രചരിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്. ഈ വീഡിയോ എവിടുത്തെതാണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ അറിയാന്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പിലൂടെ അഭ്യര്‍ത്ഥന ലഭിച്ചു. ഇതിനെ തുടര്‍ന്ന്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഉത്തര്‍പ്രദേശോ മഹാരാഷ്ട്രയിലെതോ അല്ല പകരം മധ്യപ്രദേശിലെതാണ് എന്ന് കണ്ടെത്തി. ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് നോക്കാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം–


വീഡിയോ-
വസ്തുത അന്വേഷണം
വീഡിയോയിയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-vid ഉപയോഗിച്ച് വീഡിയോ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച ഫലങ്ങളില്‍ TV9 ഭാരതവര്‍ശ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച താഴെ നല്‍കിയ വാര്‍ത്ത ലഭിച്ചു.

‘മധ്യപ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു യുവാവിനെ മര്‍ദ്ദിച്ചു; രണ്ട് പേര്‍ക്ക് സസ്പന്‍ഷന്‍’ എന്നാണ് മുകളില്‍ നല്‍കിയ വാര്‍ത്തയുടെ തലകെട്ട്. വാര്‍ത്ത പ്രകാരം മധ്യപ്രദേശിലെ ചിന്ദ്വാരയിലെ പിപ്ലാനാരായന്‍വാര്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു ആള്‍ വഴിയില്‍ നടന്നു എല്ലാവരെയും അസഭ്യം പറയുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന്‍ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഈ യുവാവിനെ മര്‍ദിച്ചു എന്നാണ് വാര്‍ത്തയില്‍ അറിയിക്കുന്നത്. സംഭവം നടന്നത് 10-13 ദിവസം മുമ്പേയാണ് എനിട്ട് സംഭവത്തിനെ അന്വേഷിക്കാന്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിചിട്ടുണ്ട്. കുടാതെ വീഡിയോയില്‍ കാണുന്ന രണ്ട് ഉദ്യോഗസ്ഥര്‍ മാരെ സസ്പണ്ട് ചെയ്തിട്ടുണ്ട് എന്ന് എസ്. പി. വിവേക് അഗര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ഇതേ വാര്‍ത്ത പല പ്രശസ്ത ഇംഗ്ലീഷ് മാധ്യമ വെബ്സൈറ്റുകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചില വാര്‍ത്തകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. ഈ വാര്‍ത്തകളില്‍ എവിടെയും മര്‍ദനത്തിന് ഇരയായ യുവാവ് മരിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിഗമനം
സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോലീസ് മര്‍ദനത്തിന്‍റെ വീഡിയോ യഥാര്‍ത്ഥത്തില്‍ മധ്യപ്രദേശിലെ ചിന്ദ്വാരയിലെതാണ്. ഈ വീഡിയോയ്ക്ക് ഉത്തര്‍പ്രദേശുമായോ മഹാരാഷ്ട്രയുമായോ യാതൊരു ബന്ധവുമില്ല. മര്‍ദനമേറ്റ യുവാവ് മരിച്ചതായി യാതൊരു വാര്‍ത്തയും കണ്ടെത്തിയിട്ടില്ല.

Title:പോലീസ് യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ഈ വീഡിയോ മധ്യപ്രദേശിലെതാണ്…
Fact Check By: Mukundan KResult: False
