മുസ്ലിങ്ങളെ ആക്രമിക്കുന്ന ജര്‍മ്മന്‍ പോലിസ്..? വീഡിയോയുടെ സത്യമിങ്ങനെ… 

False അന്തര്‍ദേശീയം | International വര്‍ഗീയം

പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച മുസ്ലിങ്ങളെ ജര്‍മ്മനിയില്‍ പൊലീസ് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നാ വിഅവരനത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഒരു പാലത്തിൽ കറുത്ത യുണിഫോം ധരിച്ച പൊലീസ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മർദ്ദിക്കുന്നതും അവര്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും കാണാം.  ജർമനിയിൽ മുസ്ലിങ്ങൾക്കെതിരായ പൊലീസ് നടപടിയാണിത്‌ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  “ഇസ്ലാമിക ജിഹാദിസത്തിൻ്റെ കുഴിമാടങ്ങൾ തീർത്ത് തുടങ്ങി.🌿

ലോക രാഷ്ട്രങ്ങൾക്ക് അനുകരിക്കാവുന്ന മാതൃക ലോകത്തിന് കാട്ടി കൊടുക്കുന്നു, ദ ഗ്രെയ്റ്റ് ജർമ്മനി.

ഇസ്ലാമിൻ്റെ ശത്രു – ഇസ്ലാമിക തീവ്രവാദവും മുസ്ലീങ്ങള ശത്രു – ഇസ്ലാമിക ജിഹാദിസവും ആണ്.

നക്കി തിന്നാൻ ഉപ്പില്ലാത, തെണ്ടി തിരിഞ്ഞ് നടന്ന ജിഹാദികൾ ലോകമാകെ കുടിയേറി ജീവിത രക്ഷകൾ, കണ്ടെത്തി കഴിഞ്ഞപ്പോ എല്ലിനിടയിൽ മതം കയറി കുത്തി തുടങ്ങി. കുലപരമായ ജിഹാദിസവും കാട്ടി തുടങ്ങി. സ്വന്തം നാട്ടുകാരോട് രാജ്യം വിടണം എന്നും പുലമ്പി തുടങ്ങി. ലോകമാകേം, അള്ളാൻ്റെ കോപ്പാണ് എന്ന് വീമ്പടിച്ചും തുടങ്ങി.

പിന്നെ അല്ലാഹു അക്ബർ വിളികൾ ആയി, ജനത്തെ തള്ളയ്ക്ക് വിളികളായി, നാട്ടാരെ തൊഴിക്കലായി, കണ്ടവീടുകളും ചർച്ചുകളും കത്തിക്കലായി, പിന്നെ നാട്ടുകാരെ – കൊന്ന് തള്ളലുമായി. എവിടെയും ജിഹാദിസത്തിൻ പേക്കൂത്തുകൾ നടത്തി തുടങ്ങി. ഇസ്ലാമിക സ്ത്രീകൾ മുന്നിൽ നിന്ന് – ജിഹാദിസം കാട്ടി തുടങ്ങി. സ്റ്റേറ്റുകൾക്ക്, യാതൊന്നും തന്നെ ചെയ്യാൻ കഴിയാതെ ആയി. സമാധാനമായി കഴിഞ്ഞിരുന്ന – പാശ്ചത്യ നാടുകളെ എല്ലാം ജിഹാദികൾ കലാപ ഭൂമിയാക്കി, വിഷമയം ആക്കി.

വല്യ വാചകമടി ലോക പൊലീസായ US നും, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യങ്ങളുടെ ചക്രവർത്തി ആയിരുന്ന ബ്രിട്ടണും, പിന്നെ റവല്യൂഷൻ സൃഷ്ടാക്കളായ – ഫ്രാൻസിനും ഒന്നും, ജിഹാദികൾക്ക് എതിരെ ഒരു പുല്ലും ചെയ്യാൻ ആയില്ല. മാളത്തിൽ കയറി ഒളിച്ച് ഇരിക്കുന്നു.

എന്നാൽ ഹോളോകോസ്റ്റ് ചെയ്യാൻ പോലും ഒരു മടിയും കാട്ടാത്ത ജർമ്മനിക്ക് ഇസ്ലാമിക ജിഹാദികൾ വെറും കുളിർക്കാറ്റുകൾ മാത്രം അവിടെയും – പന്ന ജിഹാദിസം പിടിമുറുക്കി തുടങ്ങിയിരുന്നു. ജർമ്മനി നിരക്ഷിച്ചു. ഇനി മതിയാക്കാം എന്ന് തീരുമാനിച്ചു. അവസാനം കൈകൊള്ളേണ്ട നടപടികളും, പ്രായോഗിക രീതിയും ആദ്യമേ തന്നെ ജർമ്മനി, എടുത്ത് പ്രയോഗിച്ചു. കാര്യം ശുഭകരം.

ലോകത്ത് ഒരിടത്തും – സ്ത്രീകളെ തൊടാൻ പുരുഷ പോലീസിന് – ഒരു അധികാരവുമില്ല. ഇത് ഇസ്ലാമിക ജിഹാദികൾക്ക് – സ്ത്രീകളെ മുന്നിൽ നിർത്തി തെമ്മാടിത്തരം കാട്ടാനായി ഏറെ സഹായകരമായിരുന്നു.

ആ നിയമം ജർമ്മനിയങ്ങ് പിൻവലിച്ചു. ഇനി മുതൽ ഏത് സ്ത്രീകളെ തടയാനും, അറസ്റ്റ് ചെയ്യാനും പുരുഷ പൊലീസിന് അധികാരം ഉണ്ടായിരിക്കും എന്ന് ജർമ്മൻ ചാൻസലർ, ഫെയ്ഡ്റിച്ച് മെർസ്, ഒരു ദിവസം വൈകിട്ട് പ്രഖ്യാപിച്ചു. കഥ കഴിഞ്ഞു.

പിറ്റേ ദിവസം മുതൽക്ക്, പൊലീസ് ആക്ട് ചെയ്യും എന്ന്, ജർമ്മൻ ജനത ആഗ്രഹിച്ചു. സഹിച്ചിരുന്ന വേദനകളും, ജിഹാദികളാകെ കാട്ടുന്ന ക്രൂര വേലകളിലെ അമർഷങ്ങളും, ദേഷ്യവും കൊണ്ട് ജർമ്മനിയുടെ പൊലീസ്, ചാൻസലറുടെ സ്പീച്ച് മുഴുമിപ്പിക്കും മുന്നെ തന്നെ വർദ്ധിത വീര്യ ആവേത്തോടെ അങ്ങ് ആക്ഷൻ തുടങ്ങി.

ഇസ്ലാംസ്ത്രീകളെ പിടിച്ച് മാറ്റിവിടുക, അറസ്റ്റ് ചെയ്യുക എന്നതാണ് സർക്കാർ ഉദ്ദേശിച്ചത്. ജർമ്മൻ പൊലീസ് നോക്കി നിന്നു. അല്ലാഹു അക്ബറും കീച്ചി, ബഹളം കാച്ചാൻ വരുന്ന ഇസ്ലാം ജിഹാദി സ്ത്രീകളെ തൂക്കി എടുത്ത് തറയിലടിച്ചു. ഇടിച്ച് മുക്ക് ചപ്പാത്തി ആക്കി. ഒരു നീക്കുപോക്കുകളും ഇല്ലാത്ത പൊലീസ് ആക്ഷൻ. അന്നേരം ആ പുരുഷ ജിഹാദികള അവസ്ഥ ഊഹിക്കാവുന്നതേ ഒള്ളു. ഇപ്പോൾ ജർമ്മനിയിൽ അള്ളാഹു അക്ബർ വിളികൾ നിലച്ചു. എങ്ങും കൂട്ടനിലവിളികൾ മാത്രമായി അവശേഷിച്ചു. ലോകമാകെ – വലത് പക്ഷം ഉദിക്കണം. വളർന്ന്, പടർന്ന് ശക്തിപ്പെടണം.

പൊലീസ് എവിടെ – ഇസ്ലാമിക സ്ത്രീകളുടെ മേൽ കൈകൾ വച്ച് തുടങ്ങിയോ – അവിടെ ഇസ്ലാമിക ജിഹാദിസത്തിൻ മരണം തുടങ്ങി. അവർ ജിഹാദികളെ തീർത്ത് കെട്ടി കളയും. ഇതിൽ മുസ്ലീങ്ങളും യാതനയും, വേദനയും അനുഭവിക്കും. എന്ത് ചെയ്യാനാണ്?

സ്ത്രീ ജിഹാദികൾ, ഞെട്ടി നിലവിളിച്ച് ഓടി. പുരുഷ ജിഹാദികൾ ഭയന്ന നിലവിളിച്ച് ഓടി മാളത്തിൽ പോയി ഒളിച്ചു. ജർമ്മൻ പൊലീസ് വിടുമോ? ഓരോന്നിനേയും പൊലീസ്, പോയി പൊക്കി. 6 മാസം കൊണ്ട് ലോകവും, ആരും അറിയാതെ ജർമ്മനിയിലെ – 40% കുടിയേറ്റ മുസ്ലീങ്ങളേയും ജർമ്മനിയുടെ പുറത്താക്കി. ഇനിയുള്ള 60% നടുങ്ങി വിറച്ച് നിൽക്കുന്നു. കാര്യം നിസാരം, സംഭവം ബഹുലം. ശുഭം.

നല്ലൊരു ജീവിതം – നയിക്കാനാഗ്രഹിച്ച് വന്ന മുസ്ലീങ്ങളുടെ ജീവിതവും ജിഹാദി പന്നികൾ നശിപ്പിച്ച് നാമാവശേഷം ആക്കി. ഇസ്ലാമിക ജിഹാദികളെ പ്രാകി ശപിക്കുന്ന വിഭാഗമായി ലോക മുസ്ലീങ്ങൾ മാറുകയും ചെയ്തു.

ലോക രാഷ്ട്രങ്ങളാകെ ജർമ്മനിയെ മാതൃക ആക്കിയാൽ രക്ഷപ്പെടും. അല്ലേൽ പെടും.

ജർമ്മൻ ചാൻസലർ ചിരിക്കുന്നു – ജർമ്മൻ പൊലീസ് പൊട്ടിച്ചിരിക്കുന്നു, ജർമ്മൻ ജനത ആഹ്ളാദ നൃത്തം ചവിട്ടുന്നു.

ജർമ്മനിയിൽ സംഭവാമി യുഗേ യുഗേ, ഇസ്ലാമിക ജിഹാദിസം പൊകേ പൊകേ.🌿city”

FB postarchived link

എന്നാല്‍ വീഡിയോ ജർമനിയിൽ നിന്നുള്ളതല്ലെന്ന് അന്വേഷണത്തിൽ ഞങ്ങള്‍ കണ്ടെത്തി. അമേരിക്കയില്‍ ഐസിഇ വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ പൊലീസ് നേരിടുന്ന ദൃശ്യങ്ങളാണിത്.

വസ്തുത ഇതാണ് 

ദൃശ്യങ്ങളിൽ ‘ബ്രെയിറ്റ്ബാർട്ട്’ എന്നൊരു ലോഗോ കാണാം. ഇത് അമേരിക്കൻ മാധ്യമമാണ്. 2025 ജൂലൈ 20ന് ബ്രെയിറ്റ്ബാര്‍ട്ട് യൂട്യൂബ് ചാനലില്‍ ഇതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പങ്കുവച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി.

കൂടാതെ ദൃശ്യങ്ങളില്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പിന്നിൽ ഇംഗ്ലീഷിൽ ‘Police’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ജർമൻ ഭാഷയിൽ പൊലീസിന് ‘Polizei’ എന്നാണ് എഴുതുന്നത്. 

അമേരിക്കയിലെ ഒഹായോയ്ക്കും കെന്‍റക്കിക്കും ഇടയിലുള്ള ഒരു പാലത്തിൽ വെച്ച് ഉദ്യോഗസ്ഥർ ഐസിഇ വിരുദ്ധ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു എന്ന വിവരണത്തോടെ ഈ വീഡിയോ ഉൾപ്പെടുത്തി ഡെയ്ടൺ 24/7 നൌ യൂട്യൂബ് ചാനലിലും റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.

മൈഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) ആൾട്ടർനേറ്റീവ് ടു ഡിറ്റൻഷൻ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടികളാണ് അമേരിക്കയിൽ നടപ്പിലാക്കുന്നത്. 

ഐസിഇ കസ്റ്റഡിയിലെടുത്ത സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിന്‍റെ മുൻ ചാപ്ലെയിൻ അയ്മാൻ സോളിമാനെ പിന്തുണച്ചുള്ള പ്രതിഷേധത്തിനിടെ പകർത്തിയ ദൃശ്യമാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. റോബ്ലിംഗ് പാലത്തിൽ വച്ച് നടന്ന പ്രതിഷേധത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ മർദ്ദിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

ഒഹായോയ്ക്കും കെന്റക്കിക്കും ഇടയിലുള്ള റോബ്ലിംഗ് പാലത്തിൽ ഐസിഇ വിരുദ്ധ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടിയതിന് പിന്നാലെ 13 പേരെ അറസ്റ്റ് ചെയ്തുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചാപ്ലെയിനായി ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ പൗരൻ അയ്മാൻ സോളിമാനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനമെന്ന് സിഎൻഎൻ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തതായി ഹിന്ദുസ്ഥാൻ ടൈംസ്‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജർമനിയിൽ നടക്കുന്ന മുസ്ലിങ്ങൾക്കെതിരായ പൊലീസ് നടപടികളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്കെതിരെ ജർമനിയിൽ പൊലീസ് അതിക്രമം നടത്തുന്നു എന്ന തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുകളും ലഭിച്ചില്ല. എന്നാൽ, പലസ്തീൻ അനുകൂല സമരങ്ങൾ നടത്തുന്നവര്‍ക്കെതിരെ കർശന നടപടികള്‍  ജർമൻ പൊലീസ് സ്വീകരിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായും പറയുന്നു. 

നിഗമനം 

ജർമൻ പൊലീസ് മുസ്‌ലിങ്ങളെ മർദ്ദിക്കുന്ന വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് അമേരിക്കയിൽ ഐസിഇ വിരുദ്ധ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടുന്ന ദൃശ്യമാണ്. വീഡിയോയ്ക്ക് ജര്‍മ്മനിയുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുസ്ലിങ്ങളെ ആക്രമിക്കുന്ന ജര്‍മ്മന്‍ പോലിസ്..? വീഡിയോയുടെ സത്യമിങ്ങനെ…

Fact Check By: Vasuki S 

Result: False

Leave a Reply